നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]
‘അതേ അനു…,,,,,”
രോഗി ഇച്ഛിച്ചതും ഡോക്ടർ കല്പിച്ചതും മിൽക്ക് എന്നു പറയുന്ന അവസ്‌ഥ ആയിരുന്നു നന്ദന്,
അവളെ തന്നെ നോക്കി അന്ധാളിച്ചു നിന്നിരുന്ന നന്ദന്റെ മുഖത്തിന് മുന്നിൽ അനു കൈ വീശിയപ്പോളാണ് നന്ദൻ ഓർമകളിൽ നിന്നും ഞെട്ടി ഉണർന്നത്…..
“എന്താ,,,,”
നന്ദന്റെ പെട്ടന്നുള്ള പെരുമാറ്റം കണ്ട് അനു ചോദിച്ചു
“ഒന്നുല്ല…..”
അനുവിന്റെ മുഖത്തു നോക്കാതെ നന്ദൻ പറഞ്ഞു നിർത്തി….അല്ല പറഞ്ഞു ഒപ്പിച്ചു എന്നു പറയാം….
അല്ലെങ്കിലും അംങ്ങനെ തന്നെ ആണല്ലോ അല്ലെ,,,,,
ആണ്പിള്ളേർ എത്ര ധൈര്യവൻ ആണെങ്കിലും ഇഷ്ട്ടപ്പെട്ട പെണ്ണിനോട് ആദ്യമായി സംസാരിക്കുമ്പോൾ ഭയങ്കര മടിയോ വെപ്രാളമോ ഒക്കെ ആയിരിക്കും എന്നൊക്കെ പണ്ട് സുഹൃത്തുക്കൾ പറഞ്ഞത് നന്ദന്റെ മനസിലേക്ക് ഓടിയെത്തി
കുറച്ചു സമയത്തെ മൗനത്തിനു വിരാമമിട്ട് കൊണ്ട് ആനു തന്നെ സംസാരിച്ചു തുടങ്ങി.
“ചേട്ടാ…എന്നെ ഇതിന്ന് ഒന്നു ഒഴിവാക്കി തരണം …..”
പെട്ടന്ന് അവൾ അങ്ങനെ പറഞ്ഞപ്പോൾ സംഗതി പിടുത്തം കിട്ടാതെ നന്ദൻ അനുവിനെ തന്നെ നോക്കി നിന്നു
അത് കണ്ട് അനു വീണ്ടും തുടർന്നു….
“എനിക്ക് വരക്കാൻ ഒന്നും അറിയില്ല ചേട്ടാ ….ഫ്രണ്ട്‌സ് എനിക്കിട്ടു തന്ന പണിയാ….ചേട്ടൻ അല്ലെ ബാനർ എഴുതിക്കുന്നത് എല്ലാം നോക്കുന്നത് ,ചേട്ടൻ പറഞ്ഞാൽ മറ്റുള്ളവരും കേഴ്കും പ്ലീസ് ചേട്ടാ….”
ഇത്രയും പറഞ്ഞു കൊണ്ട് അനു മറുപടിക്കായി നന്ദന്റെ മുഖത്തു തന്നെ നോക്കിനിന്നു.
അവളുടെ സംസാരത്തിൽ നിന്നും ആ പേടിച്ച മുഖത്തിന് പിന്നിലെ കാരണം മനസിലായ നന്ദന്റെ മുഖത്ത് ആ വിജ്റഭിച്ച ഭാവം ഒക്കെ പോയി ചുണ്ടിൽ ചെറുചിരി വിരിഞ്ഞു….
അപ്പൊ അതാണ് കാര്യം അല്ലെ…
താൻ സീനിയർ ആണെന്ന് കരുതി യാണ് ഇവൾ ഇതൊക്കെ എന്നോട് പറയുന്നത്,,ഞാനും 1st year തന്നെ ആണെന്ന് പറയണോ അതോ സീനിയർ ആയി തന്നെ ഇരിക്കണോ എന്നൊരു നിമിഷം നന്ദൻ ചിന്തിച്ചു….
സീനിയർ ആണെന്ന് പറഞ്ഞാൽ ചിലപ്പോൾ ഇവൾ ഇനി തന്റെ അടുത്ത് തന്നെ ചിലപ്പോ വരില്ല,,1st year ആണെന്നു തന്നെ പറയാം …
“ചേട്ടാ…”
മറുപടി ഒന്നും ഇല്ലാതായപ്പോൾ അനു വീണ്ടും വിളിച്ചു
“തന്റെ പേരെന്താ….”
“അനുപമ… അനു എന്നു വിളിക്കും…”
“അനു ഞാൻ നന്ദൻ….താൻ എന്നെ ചേട്ടാ എന്നൊന്നും വിളിക്കണ്ടാ നന്ദൻ എന്നു വിളിച്ചാൽ മതി ഞാനും തന്നെ പോലെ 1st year തന്നെയാ….”