നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]

Posted by
ഇല്ല ഞാന്‍  അര്‍ഹനല്ല ആ അച്ഛന്‍റെ ദേഷ്യത്തിനു പോലും ഇന്നു ഞാന്‍  അര്‍ഹനല്ല അത്രയും ക്രൂരത അല്ലെ ഞാന്‍  ഈ കുടുംബത്തോട് ചെയ്തിട്ടുള്ളതെല്ലാം ,എന്നെങ്കിലും കാണുമ്പോൾ ഈ കാലുകളിൽ വീണ് മാപ്പു ചോതിക്കണമെന്നു കരുതിയതായിരുന്നു.എന്നാൽ ഈ അച്ഛനു മുമ്പിൽ ഈ കണ്ണുകളിൽ നോക്കാൻ പോലും ഇന്നെനിക്ക് കഴിയുന്നില്ല ഇനി എത്ര നാൾ കഴിഞ്ഞാലും അതിന് തനിക്ക് കഴിയുകയുമില്ല എന്ന സത്യം നന്ദൻ മനസിലാക്കുക ആയിരുന്നു ….
“അച്ചേ”
മോളൂട്ടിയുടെ ആ വിളിയിൽ നന്ദന്റെ കോളറിൽ നിന്നും അനുവിന്റെ അച്ഛന്റെ കൈകൾ പതിയെ അയഞ്ഞു
“അമ്മേ മോളൂട്ടി പറഞ്ഞില്ലേ അച്ഛൻ ഇന്നു വരൂന്ന് ..,,,,,അച്ഛേ നമ്മളെ കൊണ്ടു പോകാൻ വന്നതാ,,,,അല്ലെ അച്ഛേ”
മോളൂട്ടിയുടെ വിളി കേട്ട് നോക്കിയ നന്ദൻ കണ്ടു,മോളൂട്ടി കൈ പിടിച്ചു വലിച്ചു കൊണ്ടു വരുന്ന അനുവിനെ,
“എന്റെ അനു…”
ആ മുഖത്തേക്ക് നോക്കിയ നന്ദൻ ഒന്നു ഞെട്ടിയിരിന്നു അഞ്ചു വർഷങ്ങൾക്കു മുമ്പ് ഒരു ചിങ്ങമാസത്തിൽ അമ്പല നടയിൽ വച്ചു വിറക്കുന്നകൈകളാൽ താലി മാല അനുവിന്റെ കഴുത്തിലേക്ക് നീട്ടിയപ്പോൾ ആ കണ്ണുകളിൽ കണ്ട അതേ ഭാവം തന്നെ വീണ്ടും ആ മുഖത്തവൻ കണ്ടു  ,അന്ന് ആ മുഖത്തുണ്ടായിരുന്നത് പുതു പെണ്ണിന്റെ നാണമായിരുന്നില്ല, പ്രീതികാരമായിരുന്നു തന്റെ ജീവിതം തകർത്തെറിഞ്ഞ  പുരുഷനോടുള്ള ഒരു പെണ്ണിന്റെ അടങ്ങാത്ത പക,
അനുവിനെ കുറിച്ചുള്ള ഓർമകൾ വീണ്ടും നന്ദനെ അനുവിനെ ആദ്യമായി കണ്ട ആ ദിനത്തിലേക്ക് എത്തിച്ചിരുന്നു.
കൈയിൽ ബ്രെഷും പിടിച്ച് പേടിച്ചരണ്ട മുഖവുമായ് മുന്നിൽ കെട്ടിയിട്ട ബാനറിലേക്ക് നോക്കി നിക്കുന്ന ആ നാട്ടിൻ പുറത്തുകരിയെ ആദ്യമായ് കണ്ട നാൾ അവനറിയാതെ തന്നെ അവന്റെ കാലുകൾ അവളിലേക്ക് നീങ്ങിയ ആ നിമിഷം,ആ പഴയ യൂണിവേഴ്സിറ്റി ഓർമകൾ അവന്റെ മനസിലേക്ക് ഓടിയെത്തി.
ചുറ്റും നടക്കുന്നത് ഒന്നും കാണാതെ അനുവിനടുത്തേക്ക് നടന്ന നന്ദൻ അവൾക്ക രികിൽ എത്താറായപ്പോൾ അതാ എവിടെ നിന്നറിയതെ പെട്ടന്ന് ചെറു ഇടിയുടെ  ആകമ്പടിയോടെ ചാറ്റൽ മഴയെത്തി എഴുതി തുടങ്ങിയ ബാനറുകൾ ചുറ്റി എടുത്തു എല്ലാവരും മഴയിൽ നിന്നും രക്ഷ നേടാൻ നാലുവഴിക്ക് ഓടി ,അങ്ങനെ ഓടിയ ഏതോ ഒരാൾ മേലു വന്നു തട്ടിയപ്പോളാണ് നന്ദൻ മഴ എത്തിയത് തന്നെ അറിഞ്ഞത് ,മഴയിൽ നിന്നും രക്ഷനേടാൻ ഒന്നു ചുറ്റും നോക്കിയ നന്ദൻ ആദ്യം കണ്ട മര ച്ചുവട്ടിലേക്ക് തന്നെ വച്ചു പിടിച്ചു,സ്റ്റുഡന്റ് ട്രാപ്പിൽ ചുറ്റും നോക്കിയ നന്ദൻ ആരെയും കണ്ടില്ല മഴ വന്നപ്പോൾ തന്നെ എല്ലാവരും സ്ഥലം വിട്ടുകാണും എന്നു നിനച്ചിരിക്കുമ്പോൾ പുറകിൽ ആരോ ഉണ്ടെന്നു തോന്നി തിരിഞ്ഞ നന്ദന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല കണ്ണുകൾ രണ്ടും ഒന്നു കൂടെ തിരുമി നോക്കി

Leave a Reply

Your email address will not be published. Required fields are marked *