നഷ്ടപ്പെട്ട നീലാംബരി 2 [കാക്ക കറുമ്പൻ]
പഴയ പാവാടക്കാരി കുഞ്ഞു പെങ്ങൾക്ക് പഴയ വാത്സല്യം ഒട്ടും ചോരാതെ ഒരു ചിരി സമ്മാനിച്ച നന്ദന് രൂക്ഷമായൊരു നോട്ടമായിരുന്നു അമ്മു തിരിച്ചു നല്‍കിയത് ആ കണ്ണുകളില്‍ ഉണ്ടായിരുന്നു നന്ദനോട് അവള്‍ക്ക് ചോതിക്കാനുള്ളത് എല്ലാം
എന്തിന് ,,,,,,
അതെ ,,,,എന്തിനു വന്നു ഞങ്ങള്‍ക്കിടയിലേക്ക് ,,,,
ആ കണ്ണുകള്‍ ഒരു നിമിഷം നന്ദന്‍റെ മുഖത്തെ ചെറുചിരി മായ്ച്ചു, വീണ്ടും ആ ചോദ്യം ആവര്‍ത്തിക്കുമെന്ന് തോന്നിയ നിമിഷം
നീണ്ട മൗനത്തിന്‍ നന്ദന്‍ തന്നെ വിരാമമിടുകയായിരുന്നു
” എനിക്കറിയാം അമ്മു ,,,നീ ഒരിക്കലും കാണരുതെന്നും ഈ പടി കയറരുതെന്നും ആഗ്രഹിച്ച ആളാണ് ഇന്നു നിന്‍റെ മുന്നില്‍ നില്‍ക്കുന്ന ഈ ഞാന്‍ ,,,,,,,,”
”പോവാം ഞാൻ,,,,,”
”പോവുകയാണ് ,,,,”
”അതിനു മുമ്പ് എനിക്ക് ഒന്നു കാണണം ,,,,,അനുവിനെ ,,,,,ഒരിക്കല്‍ മാത്രം ,,,,,
ഞാൻ കേട്ടു അവളുടെ ശബ്ദം
അവൾ ഇവിടെ നമ്മൾക്കടുത്തു തന്നെ ഉണ്ടെന്നും അറിയാം… അവളോട് ഒന്നു വരാൻ പാറ…ഒന്നു കണ്ടിട്ട് ഞാൻ പോകും….”
“ചേച്ചി തന്നെയാണ് എന്നെ ഇങ്ങോട്ട് വിട്ടത്…. എന്താ നിങ്ങൾക്കിനി വേണ്ടത് ….?
“വെറുതെ വിട്ടുകൂടെ എന്റെ ചേച്ചിയെ……”
ദയനീയമായ അമ്മുവിന്റെ ആ ചോദ്യത്തിനു മുമ്പിൽ നന്ദന്റെ മനസൊന്നു പിടഞ്ഞിരുന്നു എങ്കിലും പിന്നോട്ട് പോകാൻ നന്ദൻ ഒരുക്കമായിരുന്നില്ല, കാരണം പോലും പറയാതെ മോളൂട്ടിയുമായ് ഞാൻ പോകുന്നു എന്നെ തേടി വരരുത് എന്നു മാത്രം പറഞ്ഞു ദിവസങ്ങൾക്ക് മുമ്പ് നന്ദനെയും ബാംഗ്ലൂർ നഗരത്തെയും വിട്ട് പടി ഇറങ്ങിയ അനുവിനെ അവസാനമായി ഒന്നു കാണണം എന്ന് തീരുമാനിച്ചു ഉറപ്പിച്ചു തന്നെ യാണ് നന്ദൻ വീണ്ടും ഇന്നീ പടി കയറിയത്
“പോവുകയാണ് അമ്മു ഞാൻ ,,,,എന്നന്നേക്കുമായ്…..അവസാനമായി ഒന്നു കാണാനാണ് വന്നത്,,,,,”
”പ്പ നായെ നിന്നോടല്ലേടാ പറഞ്ഞത് ഇറങ്ങി പോകാന്‍ ,,,,,,”
കോളറില്‍ കുത്തി പിടിച്ച് ആ അച്ഛനതു പറയുമ്പോള്‍ ആ കണ്ണുകളില്‍ നന്ദൻ കാണുകയായിരുന്നു അവനെ ദഹിപ്പിക്കാനുള്ള ദേഷ്യം ….