ഡിറ്റക്ടീവ് അരുൺ 3 [Yaser]

Posted by

അരുണും ഗോകുലും കോണിയിറങ്ങി വേഗം തന്നെ ജോയിച്ചേട്ടന്റെ മുറിക്ക് മുന്നിലെത്തി. “ജോയിച്ചേട്ടാ.” അരുൺ വിളിച്ചു.

“ആരാ.” കഴിച്ചുക്കൊണ്ടിരിക്കുന്ന ദോശക്ക് മുന്നിൽ നിന്നെഴുന്നേറ്റ് ആ മുറിയിൽ നിന്നും പുറത്തേക്കിറങ്ങിക്കൊണ്ട് അയാൾ അവരോട് ചോദിച്ചു‌ ചോദിച്ചു. അവരെ കണ്ടപ്പോൾ അയാൾക്ക് മനസ്സിലായി.

“ഞങ്ങളെ മനസ്സിലായില്ലേ 2D (two D) ട്രയിലെ ആളുകളാണ്.” ചുണ്ടുകളിലും കൈകളിലും അവശേഷിച്ച ഭക്ഷണശാലങ്ങൾ ശ്രദ്ധിച്ചു കൊണ്ട് ഗോകുൽ ചോദിച്ചു. അയാൾ ഭക്ഷണം കഴിക്കുന്നതിനിടയിലാണ് തങ്ങളുടെ വരവെന്നവന് ബോധ്യമായി. “ഞങ്ങൾ വിളിച്ച് ബുദ്ധിമുട്ടിച്ചു അല്ലേ.” അവൻ വീണ്ടും ചോദിച്ചു

“മുഖം കണ്ടപ്പോൾ മനസ്സിലായി സാറമ്മാരേ. ഇപ്പോൾ വിളിച്ചത് ബുദ്ധിമുട്ടൊന്നുമായിട്ടില്ല സാറേ. ഭക്ഷണം കഴിച്ചോണ്ടിരിക്കുന്നതിനിടയിലാണ് വന്നത്. വേറെ പ്രശ്നമൊന്നുമില്ല.”

“ഞങ്ങൾ വന്നത് കുറച്ച് പ്രധാനപ്പെട്ട ഒരു കാര്യം അറിയാനാണ്.”

“അത് സാറന്മാരെ കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി. സാധാരണ നിങ്ങളൊന്നും ഈ പാവപ്പെട്ടവനെ കാണാൻ വരാറില്ലല്ലോ.” അത് പറയുമ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“അയ്യോ ജോയിച്ചേട്ടാ അങ്ങനെയൊന്നുമില്ല. ചേട്ടനും പലപ്പോഴും തിരക്കിലാവും ഞങ്ങളും അത്രയേ ഉള്ളു.” അരുൺ അയാളെ സാന്ത്വനിപ്പിക്കാൻ പറഞ്ഞു.

“അയ്ക്കോട്ടെ സാറെ നിങ്ങള് വന്ന കാര്യം പറ അത് കഴിഞ്ഞ് വേണം ഭക്ഷണം കഴിക്കാൻ.”

“ഇന്നലെ രാത്രി പരിചയമില്ലാത്ത ആരെങ്കിലും ഈ ഫ്ലാറ്റിലേക്ക് വന്നിരുന്നോ.”

“രാത്രി പത്ത് മണിക്ക് ശേഷം ആരും വന്നിട്ടില്ല. പക്ഷേ ഒമ്പതരയോടടുത്ത സമയത്ത് രണ്ട് പേർ വന്നിരുന്നു. അവരെയാണോ നിങ്ങൾ ഉദ്ദേശിച്ചത്.”

“അതേ.. അവർ എന്റെ ഓഫീസിലേക്ക് വന്നതായിരുന്നു. പക്ഷേ ഞാനതിനു മുമ്പ് ഇവിടെ നിന്നും ഇറങ്ങിയിരുന്നു. അവരെ കണ്ടാൽ ജോയി ചേട്ടന് ഇനി തിരിച്ചറിയാൻ കഴിയുമോ.?” ഗോകുൽ അവസരത്തിനൊത്ത് ഉയർന്നു.

“മുഖത്ത് തൂവാല കെട്ടി ബൈക്കിലിരുന്ന ആളെ തിരിച്ചറിയാൻ കഴിയുമെന്ന് തോന്നുന്നില്ല. എന്നാൽ മുകളിലേക്ക് കയറിയ ആളെ തിരിച്ചറിയാൻ കഴിയും.”

“അവർ പോയതിനു ശേഷം അപരിചിതരായ വേറെ ആരെങ്കിലും വന്നിരുന്നോ.?”

ഇല്ല സാർ അവർ പോയ ശേഷം ഇവിടെയുള്ള ഓഫീസുകളിലെ ആളുകളും മടങ്ങി പോയിട്ടേയുള്ളു. ഇങ്ങോട്ടാരും വന്നിട്ടില്ല.

അകത്തേക്ക് പോയ ആളെ തിരിച്ചറിയാമെന്നല്ലേ പറഞ്ഞത്.? അയാളുടെ രൂപം ഒന്ന് പറഞ്ഞ് തരാമോ.?

Leave a Reply

Your email address will not be published. Required fields are marked *