അമ്മായി ;”ഹ ഹ ..എന്ന നീ കുളിയൊക്കെ കഴിഞ്ഞു ഇങ്ങോട്ടിറങ്ങു…നവ്യ വന്നിട്ടുണ്ട് ഇവിടെ “
ഞാൻ ;”ആണോ…എപ്പോ വന്നു “
ഞാനല്പം ആവേശത്തോടെ ആണ് ചോദിച്ചുകൊണ്ട് ബെഡിൽ നിന്നും എണീച്ചിരുന്നു .
അമ്മായി ;””എന്താടാ അവളുടെ കാര്യം പറഞ്ഞപ്പോ ഒരാവേശം…?
ഞാൻ ;”ഏയ്..ചുമ്മാ..അവളെ പിന്നെ വിളിക്കാൻ പറ്റിയില്ല..മെസേജ് അയച്ചിരുന്നു ഊട്ടിയിൽ പോയിരുന്നപ്പോ “
അമ്മായി ;”അത് സാരമില്ല..പിന്നെ നീ വീട്ടിൽ സൂചിപ്പിച്ചോ കാര്യങ്ങള് “
ഞാൻ ;”ഇല്ല..നീ പറഞ്ഞില്ലേ അമ്മേടെ അടുത്ത്..”
അമ്മായി ;”മ്മ്…ചെറുതായിട്ട്…നിന്റെ അമ്മക്ക് എതിർപ്പൊന്നുമില്ല “
ഞാൻ ;”പിന്നെ എനിക്കണോ…ഒന്ന് പോടീ”
അമ്മായി ;”ഹ ഹ ..നിന്റെ മാമനോട് സൂചിപ്പിച്ചിട്ടില്ല ഇത്…”
ഞാൻ ;”മ്മ്..അങ്ങോർക്ക് എതിർപ്പൊന്നും കാണില്ല…”
അമ്മായി ;”മ്മ്..അതുണ്ടെങ്കിലും ഞാൻ പറഞ്ഞ അനുസരിക്കും…അത് വിഷയമല്ല “
ഞാൻ ;”മ്മ്..അനുസരിപ്പിക്കാൻ നീ മിടുക്കി ആണല്ലോ..”
ഞാൻ പറഞ്ഞുകൊണ്ട് പതിയെ ചിരിച്ചു. മറു തലക്കൽ അമ്മായിയും പൊട്ടി ചിരിച്ചു.
അമ്മായി ;”മ്മ്..എന്ന നീ വേഗം വരൻ നോക്ക്…”
ഞാൻ ;”മ്മ്..ഓക്കേ..നീ വെച്ചോ “
ഫോൺ വിളി കഴിഞ്ഞ ശേഷം പല്ലു തേപ്പും കുളിയുമൊക്കെ കഴിഞ്ഞു ആഹാരം കഴിക്കാനായി ഇരുന്നു . ‘അമ്മ അപ്പോഴേക്കും ഭക്ഷണം എടുത്തു അങ്ങോട്ടേക്ക് എത്തിയിരുന്നു . എന്റെ മുൻപിലെ പാത്രത്തിലേക്ക് മൂന്നു നാല് ഇഡ്ഡലിയും അതിനു മീതേക്കായി നല്ല വെളുത്ത നിറത്തിലുള്ള തേങ്ങാ ചട്ണിയും ‘അമ്മ ഒഴിച്ച്. ഒരു ഗ്ലാസ്സിലേക്ക് ചൂട് ആവി പറക്കുന്ന കട്ടൻ ചജയയും പകർന്നു തന്നു . ഞാൻ ചട്ണിയും ഇഡ്ഡലിയും കൂടി പൊടിച്ചു ഒരു കഷ്ണം വായിൽ വെച്ച് ആ സ്വാദ് ആസ്വദിച്ചു ..
അമ്മ ;”ഡാ ..നിന്റെ അമ്മായി വിളിച്ചിരുന്നു ..”
ഞാൻ ;”ആര് ഭാമ ആന്റിയോ ?”
ഞാൻ അറിയാത്ത ഭാവത്തിൽ അമ്മയെ നോക്കി.
അമ്മ ;”മ്മ്..അവള് ഒരു കാര്യം പറഞ്ഞു..”
ഞാൻ ;”എന്തോന്ന്..?”
ഞാൻ എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവനെ പോലെ അഭിനയിച്ചുകൊണ്ട് ഇഡ്ഡലി കഴിച്ചു.
അമ്മ;”നിന്റെ കല്യാണ കാര്യം..ഇങ്ങനെ നടന്ന മതിയോ..വയസ്സ് കുറച്ചയില്ലെ…നിന്റെ താഴെ ഒരു പെണ്ണാ..അതിനും കല്യാണ പ്രായം ആയി..”
ഞാൻ ;”ഓ..അമ്മക്ക് വേറൊന്നും പറയാനില്ലേ..ഇത് തന്നെ ഇപ്പോഴും..”
ഞാൻ വല്യ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു.
അമ്മ ;”ഇതല്ലാതെ പിന്നെന്തു പറയാനാ..എന്നും ഇങ്ങനെ കഴിഞ്ഞാൽ മതിയോ..അവളൊരു ആലോചന കാര്യം ആയിട്ട വന്നത്..എനിക്കും അതിൽ തെറ്റൊന്നും തോന്നിയില്ല.”
ഞാൻ ;”എന്ത് ആലോചന..?”
‘അമ്മ ;”നിന്റെ കല്യാണം തന്നെ..പെണ്ണ് ഭാമയുടെ മോള് തന്നെ..അവൾക്കും ഇഷ്ടക്കേടൊന്നുമില്ല..നല്ല കുട്ടിയാ..നീ ആയിട്ട് ഇനി എതിർപ്പായിട്ടൊന്നും വരണ്ട..”
ഞാൻ ;”മ്മ്..നല്ല ബെസ്റ്റ് കുട്ടിയാ..”
ഞാൻ മനസ്സിൽ പതിയെ പറഞ്ഞു ചിരിച്ചു..
അമ്മ;”നീ എന്താടാ ഒന്നും പറയാതെ ഇരുന്നു ചിരിക്കുന്നത്..”
ഞാൻ ;” ഞാനെന്ത് പറയാനാ..അമ്മ പറഞ്ഞത് ഞാൻ എന്തെങ്കിലും അനുസരിക്കാതിരുന്നിട്ടുണ്ടോ ..എന്തേലും ചെയ്യൂ..”
ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു അമ്മയെ ഒളികണ്ണിട്ടു നോക്കി. അമ്മയുടെ മുഖത്തു ഒരാശ്വാസം ഞാൻ കണ്ടു. അതും പറഞ്ഞു ഞാൻ കൈ കഴുകാൻ നീങ്ങി .
ഭക്ഷണം കഴിഞ്ഞ ശേഷം ഞാൻ ഒരു കറുത്ത ടി-ഷർട്ടും നീല ജീൻസ് പാന്റും എടുത്തിട്ടു. അമ്മയോട് ഒരു കൂട്ടുകാരന്റെ വീട്ടിൽ പോകുവാണെന്നു പറഞ്ഞ ശേഷം ബൈക്ക് എടുത്തു അമ്മായിയുടെ വീട് ലക്ഷ്യമാക്കി നീങ്ങി .
ഒരു മണിക്കൂറോളം ഉള്ള യാത്ര കഴിഞ്ഞു ഞാൻ ഭാമയുടെ വീട്ടിലെത്തി . ഗേറ്റ് ഒകെ തുറന്നിട്ടിട്ടുണ്ട്. ഉമ്മറത്ത് ആരുമില്ല. ഞാൻ ബൈക്ക് വീടിന്റെ മുൻവശത്തെ പോർച്ചിനകത്തേക്കു ഓടിച്ചു കയറ്റി .