അവൾ രുഗ്മിണി 6 [മന്ദന്‍ രാജാ]

Posted by

അവിടെക്കിടന്നിരുന്ന മെറ്റലും ടൈൽസും കരിങ്കൽക്കഷണങ്ങളും ജമാലിന്റെ ദേഹത്തു പതിഞ്ഞു . ഒന്നും ചെയ്യാൻ പറ്റുന്നതിനു മുൻപേ ജമാൽ ടൈൽസ് കൊണ്ടുള്ള ഏറ്, തലയിൽ അടികിട്ടിയ ഭാഗത്തു കൊണ്ട് ബോധമറ്റ് നിലത്തേക്ക് വീണു .

“” നായിന്റെ മക്കളെ കൂട്ടം കൂടി നിന്ന് കൊരക്കാൻ ആർക്കും പറ്റും ..ഒറ്റക്കൊറ്റക്ക് വാടാ നാറികളെ “‘ ജെയ്‌മോൻ പോലീസുകാരുടെ അടുത്തേക്ക് കുതിച്ചു .

”അയാളെ കളഞ്ഞിട്ട് എന്നെ ആശുപത്രിയിൽ എത്തിക്കടാ “‘ കുത്തേറ്റ ഭാഗത്തമർത്തിപ്പിടിച്ചു കരഞ്ഞുകൊണ്ട് സി ഐ മഹേഷ് പറഞ്ഞപ്പോൾ ജെയ്മോന്റെ നേരെ പാഞ്ഞ പോലീസുകാർ പിൻവാങ്ങി .

…………………………………..

” അവിടെ നിക്കടീ . നീയെങ്ങോട്ടാ ഈ തള്ളിക്കേറി പോകുന്നെ ?”’ ഒബ്‌സർവേഷൻ ഐ സി യൂവിലേക്ക് പാഞ്ഞുകയറാൻ നോക്കിയ രുഗ്മിണിയുടെ കയ്യിൽ ഒരു പോലീസുകാരൻ കയറിപ്പിടിച്ചു .

“‘ പ്ടെ ” അവളുടെ കൈ അയാളുടെ കവിളിൽ പതിഞ്ഞ ശബ്ദം നിശബ്ദമായിക്കിടക്കുന്ന ആ ഹോസ്പിറ്റൽ കോറിഡോറിൽ മുഴങ്ങി..

“‘ കയ്യിൽ കേറിപിടിക്കുന്നോടാ കഴുവേർട മോനെ “” മുരളുന്ന ശബ്ദം ആ പെണ്ണിൽനിന്നാണോ വന്നതെന്നയാൾ കരണം പൊത്തിക്കൊണ്ട് ആലോചിച്ചു . നിന്നപ്പോഴേക്കും രുഗ്മിണി ഒബ്‌സർവേഷൻ റൂമിന്റെ വാതിൽ തുറന്നകത്തേക്ക് കയറിയിരുന്നു . .

“‘ആരാ ..ആരെ കാണാനാ ?”’ നേഴ്സിന്റെ ചോദ്യം അവഗണിച്ചു രുഗ്മിണി ചുറ്റും നോക്കി . അങ്ങേയറ്റത്തു കണ്ണടച്ചുകിടക്കുന്ന മനോജിനെ കണ്ടതും അവൾ ഒരു നിമിഷം കൊണ്ട് അവിടേക്കെത്തി .

“” താഴെ അബോധാവസ്ഥയിൽ കിടക്കുന്നതെന്റെ പ്രാണനാ .. അവൾക്കുവേണ്ടിയാ ഞാൻ ജീവിക്കുന്നത് തന്നെ . ഒരാൾ പോകുന്നതും ഞാൻ ഇല്ലാതാകുന്നതും ഒരുപോലാ . അവളുടെ ജീവനെന്തേലും പറ്റിയാൽ അപ്പനേം മകനേം പച്ചക്ക് കത്തിക്കും ഞാൻ . അതിനു നിന്റപ്പൻ വളർത്തുന്ന പോലുള്ള ചാവാലി പട്ടികളുടെ സഹായമെനിക്ക് വേണ്ട . രുഗ്മിണി നേരിട്ട് വന്നു ചെയ്യുമത് . നീയെന്റെ ഫ്രണ്ടായി പോയി ..അല്ലെങ്കിലിപ്പോ തന്നെ വെട്ടി തുണ്ടം തുണ്ടമാക്കി പട്ടിക്കിട്ടു കൊടുത്തേനെ ഞാൻ . “” കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് പറഞ്ഞപ്പോൾ മനോജിന്റെ കണ്ണിലൂടെ കണ്ണീരൊഴുകി

“:””ഹേയ് ..എന്തായിത് … എന്തായീ ചെയ്യുന്നേ ?”’ നേഴ്‌സ് പാഞ്ഞുവന്നപ്പോൾ കയ്യെടുക്കാതെ തന്നെ രുഗ്മിണി അവളുടെ നേരെ തിരിഞ്ഞു . രുഗ്മിണിയുടെ കണ്ണുകളിൽ നിന്ന് പാറുന്ന അഗ്നിസ്ഫുലിംഗങ്ങൾ നേഴ്‌സിനെ ഒന്ന് പിന്നോക്കം വലിച്ചു .

“‘ നിന്റപ്പന്റെ പണവും അധികാരവും … ഇക്കയെ നിനക്കൊക്കെ ജെയിലിൽ കിടത്താനാവും . രുഗ്മിണി പുറത്തുണ്ട് . ഞാനൊറ്റക്കാണെല്ലോയെന്നുള്ള തിണ്ണമിടുക്കിൽ എന്റെമുന്നിലേക്ക് വന്നാൽ പട്ടടകൂട്ടിയിട്ട് വന്നാൽ മതിയെന്ന് നിന്റപ്പൻ പോറ്റി വളർത്തുന്ന ചാവാലിപ്പട്ടികളോട് പറഞ്ഞേരെ “”‘ രുഗ്മിണി പിന്തിരിഞ്ഞു പുറത്തേക്ക് നടന്നപ്പോൾ ആ നേഴ്‌സ് ആശ്വാസത്തോടെ നിശ്വസിച്ചു .

Leave a Reply

Your email address will not be published. Required fields are marked *