അതാണ് മനസിലാവാത്തത്.
അറിയിച്ചാൽ എന്താവും എന്ന് ഊഹിച്ചുനോക്ക്.കുടുംബക്കാരുടെ മുന്നിൽ തല കുനിയും.തറവാട്ടിന്റെ പേര്.ഇതൊക്കെയാവാം.അമ്മ കുറെ നാൾ പൂട്ടിയിട്ടു അവനെ.പിന്നീട് കുറെക്കാലം നന്നായി നടന്നു.അവൻ മാറി എന്നുകരുതി.ഇപ്പോൾ ചേച്ചിയും അനുഭവിച്ചു അവൻ കാരണം.
ശംഭു നീ ഞെട്ടേണ്ട.ഗായത്രിക്ക് എല്ലാം അറിയാം.അച്ഛനും അമ്മക്കും അറിയില്ല എന്നെയുള്ളൂ.
അതേടാ.ഇപ്പൊ അച്ഛനും അവനെപ്പറ്റി എന്തൊക്കെയൊ സംശയങ്ങൾ.നമ്മുടെ സ്ഥാപനങ്ങളുടെ മറവിൽ എന്തോ അവൻ ചെയ്യുന്നുണ്ട്.ഒപ്പം ആ വില്യംസും.
അത് അയാൾ ആരാ……
അത് നിനക്ക് വിശദമായി ചേച്ചി പറഞ്ഞുതരും പിന്നീട്.ഇപ്പൊ ഇങ്ങോട്ട് വന്നത് വേറൊരു കര്യം പറയാനാ.
പറ ചേച്ചി…..
എന്റെ കൂടപ്പിറപ്പിനോടെ ഈ ചേച്ചിക്ക് പറയാൻ ഒക്കു.
എന്തായാലും പറയ് ചേച്ചി…
ചേച്ചിയുടെ ജീവിതത്തിൽ എന്ത് സംഭവിച്ചു എന്ന് നിനക്ക് അറിയാം.
നമ്മുടെ വീട്ടിൽ വന്നു കേറിയ പെണ്ണാ
അന്ന് തൊട്ട് എന്റെ അടുത്ത കൂട്ടും.
ആദ്യം അവനെ തകർക്കണം.ശേഷം ചേച്ചിയുടെ ജീവിതം അതിനൊരു പരിഹാരം കാണണം.
ചേച്ചി പറഞ്ഞുവരുന്നത്.
ഞങ്ങൾക്ക് നീയേ ഉള്ളു.ഇളയതാ നീ. നീയും ഒത്തൊരു ജീവിതം അതാണ് ഞാൻ ആഗ്രഹിക്കുന്നത്.നമ്മൾ വഴി അനുഭവിച്ചതിന് പരിഹാരം കാണണം നല്ലൊരു ലൈഫ് കിട്ടണം.ചേച്ചിയെ നോക്കണ്ട നീ.ആ മനസ്സ് എനിക്ക് അറിയാം.നീയുമൊത്തു ഒരു ലൈഫ് ആഗ്രഹിക്കുന്നുണ്ട്.അതിന്റെ അടയാളം നിന്റെ ചുണ്ടിൽ ഒരു മുറിപ്പാട് ആയി കിടക്കുന്നു.അച്ചനും അമ്മയും സമ്മതിക്കും.ഞാൻ സമ്മതിപ്പിക്കും.ഇപ്പൊ നിന്റെ സമ്മതം അത് വേണം ചേച്ചിക്ക്.
തുടരും
ആൽബി…