അതല്ലേ അറിയൂ.അമ്മായി പ്രീഡിഗ്രി പഠിക്കുന്ന സമയം.ഒരു അന്യജാതിയിൽ പെട്ട ആളോട് പ്രണയത്തിലായി.ഒരു നസ്രാണി.
കൊണ്ട് പിടിച്ച പ്രണയം.നാട്ടിലും വീട്ടിലും അറിഞ്ഞു.ആ കാലം അല്ലെ.
എന്തൊക്കെയുണ്ടാവും എന്ന് അറിയാല്ലോ.
എന്നിട്ട് എന്താ പറ്റിയെ
വീട്ടുതടങ്കലിൽ ആയിരുന്നു അമ്മായി
അമ്മയുടെ വിവാഹം പെട്ടെന്ന് നടത്തി.അമ്മായിയുടെ ആലോചിച്ചു എങ്കിലും ഈ പ്രണയം അറിയുന്നവർ പിന്നോട്ട് പോയി.അപ്പഴാ ഒരു രണ്ടാം കെട്ടുകാരന്റെ ആലോചന വരുന്നത്.
അല്ല ആ നസ്രാണി ചെക്കൻ, എന്തു പറ്റി.
അയാൾ ഒളിവിൽ പോയിരുന്നു.
കൊല്ലും എന്നതാരുന്നു അവസ്ഥ.
അമ്മായിയുടെ അറിവോടെ ആരുന്നു
ആഹ്, പറഞ്ഞുവന്നത് അമ്മായിയെ കെട്ടിച്ചുവിട്ടു അയാളുമായി.പിന്നീട് കേൾക്കുന്നത് അമ്മായി തന്റെ
ഇഷ്ടക്കാരനൊപ്പം ആദ്യരാത്രിയിൽ തന്നെ ഒളിച്ചോടിയെന്നാ.
അവൻ ഗായത്രിയെ നോക്കിനിന്നു.
ഇനിയും മനസിലായില്ല അല്ലെ.അവർ താമസം ആക്കിയത് ഗുരുവായൂരിൽ
ഒന്ന് പിടിച്ചുനിൽക്കാൻ പാടുപെട്ടു അവർ.നാളുകളുടെ കാത്തിരിപ്പിൽ അവർക്കൊരു കുഞ്ഞു ജനിച്ചു.
വിധി അവനെ തള്ളിവിട്ടത് അനാഥത്വത്തിന്റെ വേദനയിലേക്ക്. ഒൻപതാം വയസ്സിൽ അനാഥനായ ആ ചെക്കന്റെ പേര് “ശംഭു”ഒരു നേരത്തെ ആഹാരത്തിന് കൈ നീട്ടിയത് അവന്റെ വല്യമ്മയുടെ മുന്നിൽ.അന്ന് അവനെയും കൂടെ കൂട്ടുമ്പോൾ അറിയില്ലായിരുന്നു അമ്മക്ക്,അത് സ്വന്തം ചോരയാ എന്ന്.നീ സൂക്ഷിച്ച ഫോട്ടോ കണ്ടാ അമ്മ നിന്നെ മനസ്സിലാക്കിയത്. അന്നുതന്നെ ചില്ലിട്ടു ചുവരിൽ വച്ചു. കളപ്പുരയിലേക്ക് കേറുമ്പോൾ
ഇടതുവശത്തുഉള്ള നിന്റെ മാതാപിതാക്കളുടെ ചിത്രം.
ചേച്ചീ……….
എന്റെ ചോരയാ നീ.എന്റെ ആങ്ങള. ഒരേയൊരു കൂടപ്പിറപ്പ്.ഇതൊന്നും
ആരും അറിയിച്ചില്ല നിന്നെ.കാരണം വേറൊന്നുമല്ല.അമ്മാവൻമാർ.പിന്നെ നിന്നെ അങ്ങനൊരു കണ്ണിൽ കാണുന്നത് അമ്മക്ക് ഇഷ്ട്ടമല്ല.
മാഷിന് ഇതൊക്കെ…..
അറിയാം.നിന്നെ മനസ്സിലായപ്പഴേ അമ്മ പറഞ്ഞിരുന്നു.സന്തോഷം അറിഞ്ഞപ്പോൾ.നിന്നോട് പറയാതെ നിന്നെ സ്വന്തം ആയല്ലേ നോക്കിയേ. പിന്നെ ചേച്ചി ഇവനെ പഠിപ്പിച്ചു ഒരു കര പറ്റിക്കാൻ നോക്കിയതാ.ഇവൻ പോവൂല്ല.കളിച്ചുനടക്കാൻ ആരുന്നു ഇഷ്ട്ടം.ശ്രമിച്ചു പക്ഷെ നടക്കാതെ വന്നപ്പോൾ ഇവന്റെ ഇഷ്ടത്തിന് വിട്ടു
ഇതൊക്കെ ഗോവിന്ദിന് അറിയുമോ.
ഇല്ല ചേച്ചി.ഒന്നും അറിയില്ല.അവൻ ദത്താന്ന് പോലും.ഇവനോടും പിന്നെ ആ റപ്പായി മാപ്പിളയുടെ മകനോടും ഒക്കെ ചെയ്തത് അറിയാം.ആ കുഞ്ഞ് മറിച്ചതും അവൻ കാരണം.
പുറത്ത് ആർക്കും അറിയാത്ത സത്യം.അന്നു തൊട്ടാ അയാൾ കുടിച്ച് തുടങ്ങിയത്.അച്ഛൻ ഇപ്പഴും സഹായിക്കും.
എന്നിട്ടും എന്തിനാ ഗോവിന്ദൻ ഇവിടെ.