ശംഭുവിന്റെ ഒളിയമ്പുകൾ 10 [Alby]

Posted by

ആവോ.അവരുടെ ഫിനാൻഷ്യൽ പ്രോബ്ലം ആവാം.എനിക്ക് നേരത്തെ കിട്ടിക്കൊണ്ടിരുന്ന സാലറിപോലും അവർക്ക് അഫോഡ് ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞാൽ.എന്താ ചെയ്യാ.മാനേജരെ നല്ല നാല്‌ ചീത്തയും വിളിച്ചു ഞാനിങ്ങു പോന്നു

നിന്റെ ഈ സ്വഭാവം.കെട്ടിക്കാറായി.
ആരുടെയെങ്കിലും മെക്കിട്ട് കേറിയില്ലേൽ ഒറക്കം വരില്ലേ എന്റെ മോൾക്ക്‌.

ഓഹ് അതിന് നിങ്ങള് ബുദ്ധിമുട്ടണ്ട. എനിക്ക് ബോധിച്ച ആളെ ഞാൻ കണ്ടുപിടിച്ചോളാം.ഇപ്പൊ ഇത് പറ ഇവനെ ഇന്ന് ഫ്രീ ആകുവോ.കുറച്ച് പർച്ചേസ്.

എന്നെ സ്കൂളിൽ വിട്ടേച്ചു എവിടാന്ന് വച്ചാ പോ.

താങ്ക്സ് അമ്മ.ഇപ്പൊ റെഡിയായി വരാം.

“അല്ല നിങ്ങള് രണ്ടാളും ഒത്തൊണ്ട് ആരുന്നല്ലെ.നടക്കട്ടെ.”സ്കൂളിലേക്ക് പോകുന്ന വഴിയിൽ സാവിത്രി അല്പം പരിഭവം പറഞ്ഞു.

എന്നാ അമ്മെ.എനിക്കും ചേച്ചിക്കും ഒന്നിച്ചു പൊക്കൂടെ.ഇതിലും നല്ല നാത്തൂൻമാരെ എവിടെ കാണാൻ കിട്ടും.

ഒന്നും പറഞ്ഞില്ലേ.ഒത്തിരി നിന്ന് കറങ്ങാതെ സന്ധ്യക്കു മുന്നേ എത്തിയെക്കണം.

കണ്ടോടി.അസൂയയാ.ഇവനിന്ന് നമ്മുടെ കൂടാണല്ലോ.അതിന്റെയാ.

ഒന്ന് പോ പിള്ളേരെ.അസൂയ അതും ഈ പ്രായത്തിൽ.നിങ്ങള് പോയിവാ.
#####
ടൗണിൽ ഷോപ്പിംഗ് തകൃതിയായി നടക്കുന്നു.”എന്താടോ പെട്ടുപോയോ”
ഒരു മധ്യവയസ്സുള്ള ആൾ ശംഭുവിന്റെ തോളിൽ തട്ടി.

എന്തു ചെയ്യാം പെണ്ണുങ്ങളെയും കൊണ്ട് ഡ്രസ്സ്‌ എടുക്കാൻ കേറിയാൽ, ചേട്ടനോട് പ്രത്യേകം പറയണ്ടല്ലൊ.

മ്മ്,എന്റെയും അവസ്ഥ അതാണ്‌ മോനെ.നടക്കട്ടെ.

ടാ ശംഭു കഴിഞ്ഞു.വണ്ടി എടുത്തു വാ
കൌണ്ടറിൽ പണവും കൊടുത്ത് വരുകയാണ് വീണ.

കുഞ്ഞേച്ചി എവിടെ?

വരുന്നുണ്ട്.നീ വാ.

നീ രക്ഷപെട്ടു മോനെ.നമ്മളിനീം നിക്കണം.എന്നാ ചെല്ല്.കാണാം.

“ആരാടാ അത്‌”പാർക്കിങ്ങിലേക്ക് പോകുമ്പോൾ വീണയുടെ ചോദ്യം.

ഭാര്യയുടെ കൂടെ ഡ്രസ്സ്‌ എടുക്കാൻ വന്ന ഒരു പാവം.എന്നെപ്പോലെ.

ടാ ടാ,വേണ്ടാ……മ്മ്

ഈ കുഞ്ഞേച്ചി വേണ്ടാത്തതെ ചിന്തിക്കൂ.ഞാൻ എന്നാ ചെയ്യാനാ.

“നീ വണ്ടി എടുക്ക് മോനെ”അവൾ അവന്റെ തലയിൽ ഒന്ന് തട്ടി.”പിന്നെ നേരെ തെങ്ങുംപുരയിടം അങ്ങോട്ട്‌ വിട്”വണ്ടി മുന്നോട്ട് നീങ്ങുമ്പോൾ അവന് നിർദേശം കിട്ടി.

എന്നാ അങ്ങോട്ടേക്ക് ഒരു പോക്ക്.

എന്താടാ ഞങ്ങൾക്ക് അങ്ങോട്ടേക്ക്
പൊക്കൂടെ.

അല്ല നേരെ വീട്ടിലേക്ക് പോയാൽ പോരെ.ഒരു കാര്യോം ഇല്ലാതെ അങ്ങോട്ട് എന്തിനാ.

കാര്യം ഇല്ലെന്ന് ആരാ പറഞ്ഞെ.അല്ല കാര്യം എന്തെങ്കിലും ഉണ്ടെങ്കിലെ അങ്ങോട്ട് പോകാവൊള്ളോ.

Leave a Reply

Your email address will not be published. Required fields are marked *