പെട്ടെന്ന് ഗായത്രി ആ പൊതി തട്ടിയെടുത്തു.വീണ സാവിത്രിയുടെ കൈ അയച്ചുകൊടുത്തു.”ടീ മക്കളെ അത് കൊണ്ടോവല്ലേ”സാവിത്രി ഒന്ന് കുതറി.
അഹഹ,എന്റെ വീണേച്ചി,നോക്ക്.
പലഹാരം തീറ്റിക്കുവാ.നല്ലമൊരിഞ്ഞ പരിപ്പുവട.ഒറ്റക്ക് തിന്നുവാ ഈ കള്ളി അമ്മ.
അത് കൊണ്ടുകൊടുക്കാൻ ഒരു കള്ളനും.
അതെന്ന്.നോക്കിയേ ചൂടു മാറിട്ടില്ല.
ഇവൻ ഇങ്ങനാ ചേച്ചി.എന്തും കൊണ്ട് കൊടുക്കും ടീച്ചർക്ക് മാത്രം. ഞാൻ അവന്റെ ചേച്ചിയല്ലെ.ഇന്നാ നീ കഴിച്ചോ,എനിക്ക് ഒരു മുട്ടായികൂടി വാങ്ങിത്തന്നിട്ടില്ല.ദുഷ്ടൻ.
ഇങ്ങ് തന്നെ പെണ്ണെ,എന്നെ വെറുതെ ദേഷ്യം കേറ്റല്ലെ.ഇവൻ ഞാൻ വളർത്തിയ ചെക്കനാ.
എനിക്ക് വാങ്ങിവന്നതിൽ പങ്ക് നിങ്ങള് കഴിക്കണ്ട.വേണേൽ പോയി വാങ്ങിക്കഴിക്ക്.
ഒന്ന് പോ അമ്മെ.ഇവൻ എന്റെ അനിയനാ.ഇവൻ വാങ്ങിയത് അമ്മ ഒറ്റക്ക് കഴിക്കണ്ട.കൊതിച്ചി.ഇന്നാ ചേച്ചി കഴിക്ക് ഒരു കഷ്ണം മുറിച്ചു വീണയുടെ വായിലേക്ക് കൊടുത്തു ഗായത്രി.
നല്ല രുചി മോളെ.നന്നായി മൊരിഞ്ഞി ട്ടുണ്ട്. കള്ളനാ ഇവൻ. നോക്ക് പെണ്ണെ അവന്റെ ടീച്ചർക്ക് മാത്രം വാങ്ങിയത്.ഈ പക്ഷാഭേദം നന്നല്ല ശംഭു.
അത് ചേച്ചി ഞാൻ….
ഉരുളാതെടാ.നീ ടീച്ചർക്കെ വാങ്ങു. എനിക്ക് അറിയരുതോ.ഇനി എന്താച്ചാ നിങ്ങൾ ആയിക്കോ.വാ ചേച്ചി. നമ്മുക്ക് പോവാം.കയ്യിൽ കിട്ടിയ പൊതിയുംകൊണ്ട് അവർ സ്ഥലം കാലിയാക്കി.
ടീച്ചറെ………
എനിക്കൊന്നും അറിയില്ല.
എവിടുന്നാന്നാ പോയി വാങ്ങിച്ചു വന്നോണം.എനിക്ക് ഇപ്പോൾ വേണം.
ചവിട്ടിത്തുള്ളി അകത്തേക്ക് പോയി,
സാവിത്രി.
ശെടാ,എന്താ കഥ. വന്നുവന്ന് ഒരു സാധനം വാങ്ങികൊടുക്കാൻ പറ്റാത്ത അവസ്ഥ ആയല്ലോ.ഇനി ഈ സമയം എവിടെ കിട്ടുവോ എന്തോ.രാമേട്ടന്റെ അവിടെ തീർന്നു കാണും.അല്ലേലും അവിടെ അങ്ങനാ
ഉണ്ടാക്കിവക്കാൻ നോക്കിനിക്കും ആൾക്കാർ ചൂടോടെ വാങ്ങാൻ. അത്രക്കുണ്ട് അവിടത്തെ പലഹാരം.
######