അത് കേട്ടപ്പോൾ ഞാൻ പെട്ടന്ന് എസ്ഐ യോട് :അയ്യോ സാറേ,,,, വേണ്ടാത്തത് പറയല്ലേ,,, ഞങ്ങടെ കല്യാണം ഈയടുത്തു വീട്ടുകാരുടെ സമ്മതത്തോടെ അമ്പലത്തിൽ വച്ചു കഴിഞ്ഞതാ,,,, ഞാൻ വേണേൽ വീട്ടുകാരെ കൊണ്ട് വിളിപ്പിക്കാം സാറേ
ഞാനതു പറഞ്ഞപ്പോൾ എസ് ഐ :ആാാ ഈയടുത്താണല്ലേ നടന്നത് അതും അമ്പലത്തില് വെച്ച്,,,വീട്ടുകാരുടെ സമ്മതത്തോടെ അങ്ങനെയെങ്കില് നിങ്ങടെ കയ്യില് അതിന്റെ ഫോട്ടോയോ വീഡിയേയോ കാണില്ലേ
ഞാനപ്പോൾ ഉടനെ :ഉവ്വ് സർ ഉണ്ട്,,,, മൊബൈലിൽ ഉണ്ട്
എസ് ഐ :എവിടെ? എവിടാ മൊബൈലിലിൽ ആ ഫോട്ടോസ്
അന്നേരം ഞാൻ ശ്രീതുവിന്റെ മുഖത്ത് നോക്കി ആ ഫോട്ടോസ് കാണിച്ചു കൊടുക്കാൻ പറയുന്നു…….
ഞാനതു പറഞ്ഞപ്പോൾ ശ്രീതു എന്നോട് :ചേട്ടന്റെ മൊബൈലിൽ ഇല്ലേ ഫോട്ടോസ്?
മറുപടിയായി ഞാൻ :ഇല്ല,,,രണ്ടുമൂന്നു ദിവസം മുന്നേ റംലത് പറഞ്ഞിട്ട് ഞാനതൊക്കെ ഡിലീറ്റ് ആക്കിയിരുന്നു
അതുകേട്ടപ്പോൾ ദേഷ്യമുഖഭാവത്തോടെ പല്ല് കടിച്ചു പിടിച്ചു ശ്രീതു :എന്തിനു? ആരോട് ചോദിച്ചിട്ടു?
ഞാനപ്പോൾ അവളോട് :അതല്ലല്ലോ ഇപ്പോൾ ഇവിടുത്തെ വിഷയം,,,, നീ നിന്റെ മൊബൈലിൽ ഉള്ള നമ്മുടെ കല്യാണ ഫോട്ടോ കാണിച്ചു കൊടുക്ക് സാറിന് തത്കാലം
ഞാനതു പറഞ്ഞപ്പോൾ ശ്രീതു പല്ലും കടിച്ചു കൊണ്ട് ദേഷ്യത്തോടെ എന്നെ നോക്കുന്നു…..
ഞങ്ങളുടെ രണ്ടാളുടെയും മുഖത്തോടു മുഖം നോക്കിയിരിക്കുന്ന ആ ഭാവം കണ്ടിട്ട് അതിനിടയിലേക്ക് സാറിന്റെ മുഖം വരുന്നു എസ് ഐ :എന്തെ,,,, ഫോട്ടോ കാണിക്കാൻ പറഞ്ഞപ്പോൾ രണ്ടാളും തമ്മിലൊരു കഥകളി,,,,, ഫോട്ടോ ഇല്ലേ,,,,എനിക്കപ്പളെ അറിയായിരുന്നു മക്കളെ ,,,, നീയും ദേ ഇവനും രണ്ടെണ്ണം ഉടായിപ്പാണെന്നു,,, അല്ലെങ്കില് ഞാനവരെ അറസ്റ്റ് ചെയ്തു കൊണ്ട് വരുമ്പോൾ,,,, അതെ സമയത്തു തന്നെ നീയും ദേ ഇവനും കൂടി ഇത്ര കറക്റ്റ് ആയി ഇവിടെക്ക് ഇങ്ങനെ കെട്ടിയെടുക്കില്ലായിരുന്നു ,,,,
അന്നേരം ശ്രീതു മറുപടിയായി :അതല്ല സാർ,,, മൊബൈലിൽ ആയിരുന്നു ഉണ്ടായിരുന്നത്,,,,, അതെല്ലാം ഡിലീറ്റ് ആയി പോയി… ഞങ്ങടെ വീട്ടിലേക്കു വിളിച്ചാൽ അവരയച്ചു തരും തെളിവ് ഇനി അതുമല്ലേൽ അവരെ വിളിച്ചുപറഞ്ഞാൽ ഞങ്ങള് പഞ്ചായത്തില് രജിസ്റ്റർ ചെയ്തെന്റെ കടലാസും അവര് അയച്ചു തരും