ശ്രേയ അങ്ങനാരുന്നു …കുടുംബത്തിലെ പഠിപ്പിസ്റ്റുകളർന്നു ശ്രേയയും പ്രിയയും ….അച്ഛനും അമ്മയും കുടുംബത്തിലെ എല്ലാരോടും അഹങ്കാരത്തോടെ പറയുമരുന്നു അവരെ പറ്റി. ബാക്കി പിള്ളേരുടെ അച്ഛനമ്മമാരോട് എപ്പോളും അവർ പൊങ്ങച്ചം പറയും നമ്മുടെ പിള്ളേരെ കണ്ടു പഠിക്കാൻ. രണ്ടു പേരും മതസരിച്ചു പഠിച്ചു . പക്ഷെ പ്രിയയെ പോലല്ലാരുന്നു ശ്രേയ , എല്ലാരോടും പുച്ഛവും അഹങ്കാരവും . പോരാത്തതിന് ഫെമിനിസം തലയ്ക്കു പിടിച്ചു കല്യാണം പോലും വേണ്ട എന്ന കാഴ്ചപ്പാടർന്നു. എല്ലാ ആണുങ്ങളോടും പുച്ഛം മാത്രം. പക്ഷെ ആണുങ്ങളെ മാത്രല്ല , മോഡേൺ ആയിട്ടു നടക്കുന്ന പെണ്ണുങ്ങളെ കണ്ടാലും അവൾക്കു ചൊറിഞ്ഞു വരും. എന്തിനാണ് എന്ന് മാത്രം മനുവിന് അറിയില്ല . ഇതും കുടി ആയതോടെ തന്റെ കാര്യത്തിൽ ഒരു തീരുമാനം ആകും എന്ന് മാത്രം മനുവിന് മനസിലായി. ഇനി ഇപ്പോ ഇവളും വീട്ടിൽ കാണും എപ്പോളും പുസ്തകം തുറന്നു വച്ചിരിക്കേണ്ടി വരും . ഓർത്തപ്പോ തന്നെ മനുവിന് അകെ തലയിൽ ഇരുട്ട് കേറുന്ന പോലെ തോന്നി. എപ്പോഴും മനസ്സിൽ പഠിത്തം മാത്രം എന്ന് വിചാരിച്ചു നടന്ന മനുവിന് ഇപ്പോ കുറച്ചു നാളായിട്ടു പുസ്തകം തുറക്കാൻ തന്നെ തോന്നുന്നില്ലാരുന്നു . മനസ്സ് മുഴുവൻ വേണി ചേച്ചി പറഞ്ഞതും ഗായത്രി എന്ന സുന്ദരിയും.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി. ഗായത്രിയുടെ ബാല്കണിയിൽ ചെന്ന് നോക്കുന്നതല്ലാതെ ഒന്ന് സംസാരിക്കാനോ മിണ്ടാനോ മനുവിന് പറ്റിയില്ല. ഗായത്രിയും ആലോചിച്ചു. കഴിഞ്ഞ ആഴ്ച മുഴുവൻ തന്നെ ചുറ്റി പറ്റി നടന്ന എ ചെക്കനെ പിന്നെ കണ്ടില്ലല്ലോ എന്ന്. വേണി ഇല്ലാതിരുന്നോണ്ട് കാര്യങ്ങൾ അറിയാനും പറ്റുന്നില്ല. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി.
ശ്രേയ വന്നതൊന്നും അറിയാതെ വേണി ജോലിക്കു വന്നു . മനു ഒറ്റകാരിക്കും എന്ന് കരുതി , ഷാൾ എടുത്തു അരയിൽ കെട്ടിയാണ് വേണി വന്നത്. ബെല്ലടിച്ചപ്പോ കതകു തുറന്നതു ശ്രേയ . വേണി സംശയത്തിൽ നോക്കി .
“പ്രിയേച്ചി?”
ഇട്ടിരുന്ന കണ്ണാടി അഡ്ജസ്റ്റ് ചെയ്തു വച്ച് വേണിയെ അടിമുടി നോക്കി ശ്രേയ ചോദിച്ചു
“വേണി ആണോ?”
” അതേയ് ചേച്ചി….”
“കേറി വാ “
അകത്തേക്ക് കേറിയ ഉടനെ ശ്രേയ വേണിയെ വിളിച്ചു
“ഇവിടെ ആണുങ്ങളൊക്കെ ഉള്ളതാ ….നിന്റെ ഇ വക ഡ്രസ്സ് ഒന്നും പറ്റില്ല …ആ ഷാൾ എടുത്തു നേരെ ഇട് “
വേണി പേടി അഭിനയിച്ചു ഷാൾ നേരെ ആക്കി .. (മനസ്സിൽ പറഞ്ഞു ” ഇതേതാ ഇ താടക” )