സത്യത്തിൽ അവരുടെ ക്ലാസിൽ ഇങ്ങനൊരു അനുഭവം ആദ്യം ആയിരുന്നു,, ഒന്നുകിൽ വരുന്നവരൊക്കെ കലിപ്പിൽ ആയിരിക്കും എല്ലാരും വരുമ്പോഴേ ഒരുമാതിരി ജയിലിൽ കിടക്കുന്നവരെ പോലെയാണ് അവരോട് പെരുമാറാർ,,ഇതിപ്പോ ക്ലാസ്സിലെ ഒരു കുട്ടിയെ പോലെ ചിത്ര പെരുമാറിയപ്പോ കുട്ടികൾ ചിത്രയെ ഇഷ്ടപ്പെടുക ആയിരുന്നുവോ..?..
ചിത്ര: ഈ ക്ലാസ്സിൽ ഏറ്റവും നന്നായി പഠിക്കുന്നത് ആരാണ്… എക്‌സാമിൽ ഒക്കെയും ടോപ്പ്,,,
കുട്ടികൾ : അത് വിനോദ്,,
ചിത്ര : ബാക്കി പറ,, അശ്വതി വരുന്നത് വരെ,,
കുട്ടികൾ : 2 ജിജോ.. 3 അശ്വതി,,
ചിത്ര : ക്ലാസ്സിലെ ഏറ്റവും കാലബോധം ഉള്ളത്,, സ്പോർട്സ്,,
കുട്ടികൾ : വിനോദ്, ആഷിക് , ജിജോ.. അഫ്‌സൽ ഹന്ന…
ചിത്ര : ഈ സ്കൂളിൽ ഏതൊരാൾക്കും അറിയാവുന്ന ഈ ക്ലാസ്സിലെ കുട്ടികൾ
കുട്ടികൾ: വിനോദ്, ജിജോ, ആഷിക്, അബു,
ചിത്ര : ഞാൻ ചോദ്യം നിർത്തി,, ഇനി നിങ്ങൾ പറ നിങ്ങൾക്ക് ക്ലാസ് ലീഡർ ആയിട്ട് വിനോദിനെ പോരെ,, അവൻ ആവുമ്പോൾ നിങ്ങൾക്ക് ഒരു വിലയില്ലേ,, ആരും നിങ്ങളെ ഒന്നും പറയില്ല മിസ് മാർ അടക്കം,,
എന്തായാലും പിള്ളാര് ആ പഞ്ചിൽ വീണു,, അവർ ചിന്തിക്കുമ്പോ ശരിയാണ്,, അതാവുമ്പോ ആരെയും പേടിക്കണ്ടല്ലോ,, സ്കൂളിലെ തന്നെ ഒടുക്കത്തെ കൂതറ ക്ലാസ് ലീഡർ അത് പൊളിക്കും,, എല്ലാവരുടെ മനസ്സിലും ഒരുപോലെ ആ ചിന്ത പറന്നു നടന്നു,, പലരും പരസ്പരം അതിനെ സ്വകാര്യം പോലെ പറയുന്നത് ചിത്രയും കേട്ടു,, തന്റെ ആദ്യ കടമ്പ പിന്നിട്ട സന്തോഷത്തിൽ ചിത്ര അവിടെ ഒന്നുകൂടി ചുറ്റിക്കറങ്ങി,, ഒടുവിൽ വിനോദിനെ ക്ലാസ് ലീഡർ ആക്കി പ്രിൻസിപ്പലിനെ അറിയിക്കണം അതിനായി നിലവിലെ ലീഡറിനെ ചിത്ര വിളിച്ചുകൊണ്ട് ക്ലാസ് റൂമിൽ നിന്നും പുറത്തിറങ്ങി,,
എന്നിട്ട് അശ്വതിയെയും കൂട്ടി ചിത്ര നേരെ സ്റ്റാഫ് റൂമിലേക്ക് പോയി,,
ചിത്ര : മോൾക്ക് എന്നോട് ദേഷ്യമുണ്ടോ..?..
അശ്വതി: അങ്ങനൊന്നും ഇല്ല,, മിസ്,,
ചിത്ര: പിന്നെന്താ മുഖം ഗുമെന്ന് ഇരിക്കുന്നത്,,
അശ്വതി: അത് പിന്നെ ക്ലാസിലെ കുട്ടികളുടെ മുഖത്തു എങ്ങനെ നോക്കും,, അവർ എന്നെ കളിയാക്കില്ലേ..,,,
ചിത്ര: അതിനും ഞാൻ വഴിയുണ്ടാക്കാം,, പിന്നെ നിനക്ക് ഷൈനബ മിസ്സും ക്ലാസ്സും ആയിട്ട് എന്താ പ്രശ്നം എന്നു അറിയുവോ..?..
അശ്വതി: അത്… മിസ്… ഞാൻ….
ചിത്രക്ക് അശ്വതിയുടെ സ്വരത്തില് വരുന്ന മാറ്റം ഷൈനബ മിസ് പറഞ്ഞ കഥയുമായി ചേരില്ല എന്നൊരു ഫീൽ…