ചിത്ര അശ്വതിയെ ഇരിക്കാൻ കൈ കാണിച്ചു,, അപ്പോഴും ചിത്രയുടെ മുഖത്തിൽ പുഞ്ചിരി നിറഞ്ഞിരുന്നു,,
ചിത്ര : ഞാൻ ചിത്ര, നിങ്ങളുടെ പുതിയ മലയാളം മിസ് ആണ്, സ്ഥലം കൊല്ലം ,, ഇവിടിപ്പോ വാടകക്ക് ശൂരനാട് ആണ് താമസം,, കൂടാതെ ഇനിമുതൽ ഞാൻ ആണ് നിങ്ങളുടെ ക്ലാസ് ടീച്ചർ,, പിന്നെ നിങ്ങൾക്ക് എന്നോട് എന്തും പറയാം,, എന്താ ഞാൻ നിങ്ങടെ ക്ലാസ് ടീച്ചർ ആവുന്നതിൽ വിരോധം ഉണ്ടെങ്കിൽ ഒക്കെ,,,
ചിത്ര പറഞ്ഞു നിർത്തി,, വളരെ മൃദുവായി കിളിനാദം പോലുള്ള സ്വരം എല്ലാവരെയും ഒരുപോലെ ചിത്രയുടെ വാക്കുകളിൽ ലയിച്ചിരിക്കാൻ ആശ്രയിച്ചു എന്നു പറയുന്നതാണ് ശരി,, അതാവണം കുറച്ചു കുട്ടികൾ ഒന്നടങ്കം പറഞ്ഞത് “”മിസ് ഞങ്ങൾക്ക് വിരോധം ഇല്ലാട്ടോ”” എന്ന്,,
പിന്നെ ഓരോരുത്തരെ പരിജയപെടലായിരുന്നു,, സത്യത്തിൽ ചിത്രക്ക് കാണേണ്ടത് ആ മൂന്നുപേരെ ആയിരുന്നു,, ആ പേരുകൾ കേൾക്കാനായി അവസാനം വരെ മിസ് കാത്തുനിൽക്കേണ്ടി വന്നു,,, കാരണം ലാസ്റ്റ് ബെഞ്ചിൽ ഏറ്റവും ഒടുവിൽ ആയി ആയിരുന്നു ആ ത്രിമൂർത്ഥികളുടെ സ്ഥാനം ഒടുവിൽ ചിത്ര ആ പേരു കേട്ടു വിനോദ്, ആഷിക്, ജിജോ,, ആ പേര് കേട്ടതും ചിത്ര അവരുടെ അടുത്തേക്ക് നടന്നു,, അവരുടെ അടുക്കൽ എത്തിയതും അവരെ വീണ്ടും എഴുന്നേൽപ്പിച്ചു,,
ചിത്ര: അശ്വതി,, ഇനിമുതൽ ക്ലാസ് ലീഡർ വിനോദ് ആണ്,,
വിനോദ്: എനിക്കൊന്നും പറ്റില്ല,,
ചിത്ര : എന്ത്,,
വിനോദ്: ക്ലാസ് ലീഡർ ആവാൻ ഒന്നും,, എനിക്ക് ഒട്ടും താത്പര്യവും ഇല്ല,,,
ചിത്ര: എടാ,, നിങ്ങളോട് ഉള്ള പേടികൊണ്ട് ഒന്നും അല്ല ഞാൻ പറഞ്ഞത്,, ഇവിടെ വന്നപ്പോ മുതൽ സ്കൂളും അതിലെ ചുവരുകളും വരയും കുറിയും ആയി ഇത്രയും മനോഹരം ആക്കിയ നിനക്ക് എന്റെ ക്ലാസ് വൃത്തിയായി കൊണ്ടുപോവാൻ കഴിയും എന്ന് ഉറപ്പുള്ളത് കൊണ്ടാണ്,,,
വിനോദ്: എനിക്ക് പറ്റില്ല,,, എന്നല്ലേ പറഞ്ഞത്,, ടീച്ചർ പഠിപ്പിക്കാൻ വന്ന പഠിപ്പിച്ച മതി,,
വിനോദിന്റെ ശബ്ദം രോഷാകുലമായത് ചിത്രയിൽ ചെറിയൊരു അങ്കലാപ്പ് നിറച്ചു,, എങ്കിലും ചിത്ര കുറച്ചൂടെ കനത്തിൽ
ചിത്ര: ക്ലാസ് ടീച്ചർ ആവണ്ടെങ്കിൽ വേണ്ട,, ഞാൻ പ്രിൻസിയോട് പറഞ്ഞോളം,,, നിങ്ങൾക്ക് താത്പര്യം ഇല്ലെന്ന്…
അമ്മയുടെ പേര് കേട്ടതും വിനോദ് ഒന്നു തണുത്തു,, അല്ലെങ്കിൽ തന്നെ ഇവിടെ വന്ന മിസോക്കേ പോകുന്നത് നിയും നിന്റെ ആ അലവലാതി കൂട്ടുകാരും കാരണം ആണെന്ന് പറഞ്ഞു വീട്ടിൽ കബൂർ സീൻ ആണ് എന്നത് ഒരു കാരണം ആയിരുന്നു,,, വീട്ടിൽ ജയക്ക് വിനോദിനെ ചീത്ത വിളിക്കാൻ,, പിന്നെ ഉള്ളത് ഇനി ഒരു മിസ് കൂടി പോയ പിന്നെ സ്കൂൾ നീയങ്ങു മറന്നേരെ എന്ന താക്കീതും ഒരു കാരണം ആണ്,, കാരണങ്ങൾ ഒട്ടനവധി ആയത് കൊണ്ട് വിനോദ് ഒടുവിൽ അതിനു സമ്മതിച്ചു,,
പക്ഷെ എതിർപ്പുമായി അശ്വതി ടീച്ചറുടെ അടുക്കൽ എത്തി,, അവിടെയും കുട്ടികളോട് മിസ് കുറച്ചു ചോദ്യം ചോദിച്ചു,,
ചിത്ര : ഞാൻ കുറച്ചു കാര്യങ്ങൾ ചോദിക്കും അതിന്റെ ഉത്തരം പറയുന്നത് വരെ അശ്വതി ആയിരിക്കും ലീഡർ,, ഉത്തരം പറയുമ്പോൾ ആരാണോ മുന്നിൽ അവരായിരിക്കും പിന്നെ നിങ്ങടെ ക്ലാസ് ലീഡർ,,
കുട്ടികൾ: ആ സമ്മതിച്ചു,,