ചിത്ര ശലഭങ്ങൾ 1 [ചാർളി]

Posted by

അക്ഷയ് അപ്പോഴേക്കും മറ്റെന്തോ ചിന്തയിൽ മുഴുകി കഴിഞ്ഞിരുന്നു,,, ചിത്ര പിന്നെയും എന്തൊക്കെയോ പറയുന്നത് ഒന്നും തന്നെ അക്ഷയ് കേട്ടിരുന്നില്ല,, അവന്റെ മനസ്സിൽ എവിടെയോ വേണ്ടായിരുന്നു എന്നൊരു ചിന്ത ഉണർന്നു കഴിഞ്ഞിരുന്നു,,
അക്ഷയ്: മിസ്സ്‌,, സോറി….
ചിത്ര: ഇനി ഇങ്ങനെ ഉണ്ടാവരുത്.. പിന്നെ ഗുണദോഷിക്കാൻ ഒന്നും ഞാൻ ഇല്ല,,, എന്തു തന്നെ ആയാലും സ്വയം തോന്നണം,, ആരും പറഞ്ഞിട്ടോ ഗുണദോഷിച്ചിട്ടൊ ആരും നന്നായും ചീത്ത ആയും ചരിത്രമുണ്ടോ എന്നും എനിക്ക് അറിയില്ല,,,
അക്ഷയ്: എനിക്ക്,,
അക്ഷയുടെ സ്വരം ഇടറാൻ തുടങ്ങിയപ്പോ ചിത്ര വിഷയം മാറ്റി,,,
ചിത്ര : ഇനി നി ഫോൺ സ്കൂളിൽ കൊണ്ടു വരരുത് ,, കൊണ്ടു വന്നാൽ ഞാൻ അത് വേടിച്ചു അലമാരയിൽ വെക്കും…

അത്രയും പറഞ്ഞതും അടുത്ത ബെൽ മുഴങ്ങി,, ഇന്റർവെൽ ആയി,, കുറച്ചു ഞരമ്പൊക്കെ ഉണ്ടെങ്കിലും ആളൊരു പാവം ആണെന്ന് ചിത്രക്ക് അവനെ കണ്ടപ്പോഴേ മനസ്സിലായിരുന്നു,, എത്ര തരം കുട്ടികളെകണ്ടിരിക്കുന്നു ഈ 6 വർഷത്തിനിടയിൽ. തന്റെ അധ്യാപന ജീവനം തുടങ്ങിയതിൽ പിന്നെ. അതുകൊണ്ട് എന്ന “”അക്ഷയ് പൊക്കോ ഒറ്റ തവണത്തേക്ക് വിടുന്നു”” എന്ന താക്കീതുമായി പറഞ്ഞു വിട്ടു,, അപ്പോഴേക്കും സ്റ്റാഫ്‌ റൂമിലെ ബാക്കി നാലുപേരും എത്തിയിരുന്നു,, പുറത്തേക്ക് നോക്കിയപ്പോ ബഷീറിനെ കണ്ടതുമില്ല,, ചുവരിലെ ടൈം ടേബിൾ ഒന്നു നോക്കി നെക്സ്റ്റ് തന്റെ ക്ലാസ് ആണ് പ്ലസ് ടു കോമേഴ്സ് ബാച്ചിന്,,

അപ്പോഴേക്കും ചിത്ര മറ്റുള്ളവരെയും പരിചയപ്പെട്ടു,, അതു കഴിഞ്ഞു നേരെ തന്റെ ക്ലാസ്സിലേക്ക് യാത്ര ആയി,, ഉള്ളിൽ വല്ലാത്തൊരു നിർവികാരത നിറയുന്നത് ചിത്രക്ക് തന്റെ അധ്യായന ജീവിതത്തിലെ ആദ്യത്തെ ക്ലാസ്സിനെ ഓർമപ്പെടുത്തി,, ക്ലാസ്സിലേക്ക് കയറിയതും “”ഗുഡ്മോർണിങ് മിസ്സ്‌”” എന്ന ശബ്ദത്തിൽ വല്ലാത്തൊരു പ്രകമ്പനം നിറഞ്ഞു നിന്നു. ശരിക്കും പറഞ്ഞാൽ ചിത്ര ഇന്ന് മെനക്കെട്ടു ക്ലാസിൽ വന്നത് തന്നെ ആ മൂന്നു പേരെ കാണാൻ ആയിരുന്നു,, എല്ലാരും കുറ്റം പറയുമ്പോഴും ചിത്രക്ക് അവരോട് കുറച്ചു മതിപ്പ് ഒക്കെ ഉണ്ടായിരുന്നു,,
ക്ലാസിൽ കയറി എല്ലാവരെയും ഇരിക്കാൻ കൈകാണിച്ച ശേഷം ക്ലാസ് മുഴുവനും ഒന്നു നോക്കി,, എന്നിട്ട് ക്ലാസ് ലീഡർ ആരാണ് എന്നു ചോദിച്ചു. അപ്പൊ ഒരു പെൻകുട്ടി എണീറ്റു നിന്നു,,

ചിത്ര : പേര്…
കുട്ടി: അശ്വതി…
ചിത്ര : ഈ ക്ലാസിൽ മുഴുവൻ എത്ര പേരാണ്…
അശ്വതി: 44 പേര്,, 21 ബോയ്സ് 23 ഗേൾസ്,,,

Leave a Reply

Your email address will not be published. Required fields are marked *