“” അതല്ല ഉണ്ണീ…. മമ്മയെ തനിച്ചാക്കി രണ്ട് ദിവസം ….നിനക്കറിയാല്ലോ …ഒരു പേടി.””
“” ഹ്മ്മം.. നീയായിരുന്നു പോകേണ്ടത്. ഇതളിന് അതൊരു ആശ്വാസമായേനെ . സാരമില്ല ഞാൻ പോകാം.. ജീനയെ വിളിച്ചു കാര്യം പറഞ്ഞാൽ അവൾക്ക് മനസിലാകുമല്ലോ.”” ഉണ്ണി ഫോണെടുത്തു
“” അതല്ല ഉണ്ണീ…. ഞാൻ പൊക്കോളാം. നീ സംസ്കാരത്തിന് വന്നാൽ മതിയല്ലോ.”
“” ആഹാ.. അങ്ങനെ പറ… അപ്പോൾ നീ വെറുതെ വെയിറ്റ് ഇട്ടതാ അല്ലെ.. ഹമ്മം നടക്കട്ടെ…നടക്കട്ടെ.””
“”ഏയ്.. അതല്ലടാ.മമ്മയുടെ ഇപ്പോഴത്തെ അവസ്ഥ..””
“” എന്താവസ്ഥ.. ഒരവസ്ഥയുമില്ല ..നീ ചെന്ന് പോകാൻ നോക്ക്.. ഇക്കാര്യങ്ങൾ ഒക്കെ ഒന്ന് കഴിയട്ടെ.. ഞാൻ സംസാരിക്കാം രണ്ടമ്മമാരുടെയും അടുത്ത് കാര്യങ്ങൾ. “”
“” എടാ…നാളെ എങ്ങനെയാവുമെന്നറിയില്ല അമ്മേടെ സ്വാഭാവം.
ചിലപ്പോൾ ഫുഡ് പുറത്തൂന്ന് ആക്കേണ്ടി വരും..അങ്ങനെ വന്നാൽ നീ വിഷമിക്കരുത് “”
“” അതൊക്കെ ഞാൻ നോക്കിക്കോളാം .നീ ചെന്ന് റെഡിയാക് “”
“‘ ഡാ അജൂ ..നീ മമ്മയോട് പറഞ്ഞോ ?”’
കാറിലേക്ക് കയറിയ അജയുടെ അടുത്തേക്ക് ഉണ്ണി വന്നു ചോദിച്ചു .
“‘ ഹമ് ..പറഞ്ഞു … കേട്ടുകാണും . മറുപടിയൊന്നും വന്നില്ല … നീ എന്തായാലും രാവിലെ വിളിക്ക് .. ബൈക്കിന്റെ താക്കോൽ ഡ്രോയിലുണ്ട് . നീ വരുവാണേൽ ഒന്നേൽ ബസിൽ വാ . അല്ലെങ്കിൽ തോമസിന്റെ കാറെടുത്തോ ഓഫീസിൽ നിന്നാരേലും പോരുന്നുണ്ടേൽ “” “‘
“‘ശെരിയടാ ..നീ വിളിക്ക് .. കാഷ് വല്ലതും വേണേൽ പറ ..ഞാൻ ട്രാൻസ്ഫർ ചെയ്തേക്കാം “‘
“”വേണ്ടി വന്നാൽപറയാം …ഓക്കേ ..ബൈ “‘ അജയുടെ കാർ പുറത്തേക്കിറങ്ങിയപ്പോൾ ഉണ്ണികൃഷ്‌ണൻ ഗേറ്റ അടച്ചു പൂട്ടി അകത്തേക്ക് നടന്നു .
“‘ഗുഡ് മോർണിംഗ് മമ്മാ “”
രാവിലെ കിച്ചനിലേക്ക് വന്ന ഷേർളി ഉണ്ണിയെ കണ്ടു തിരിഞ്ഞു , ഒരു നിമിഷം നിന്നിട്ടവൾ വീണ്ടും കിച്ചണിലേക്ക് കയറി .
“‘ ഞാൻ രാവിലെ എഴുന്നേൽക്കും . ഒരു കട്ടൻ അടിച്ചില്ലേൽ ഒരു സുഖോമില്ല . മമ്മക്ക് കട്ടനാണോ പാൽചായയാണോ ?”’ ഷേർളി ഒന്നും മിണ്ടാതെ ഫ്രിഡ്ജ് തുറന്നു .
“‘പാൽ ആണേൽ ഞാൻ എടുത്തു .. ചായ റെഡിയാ മമ്മാ … ഇതാ ..ഞാൻ അങ്ങോട്ട് കൊണ്ടുവരാനിരിക്കയായിരുന്നു “” ഉണ്ണി ഫ്ലാസ്കിൽ നിന്ന് ചായയൂറ്റി ഗ്ലാസ് അവൾക്ക് നീട്ടി . ഒന്ന് മടിച്ചെങ്കിലും ഷേർളിയതും വാങ്ങി , തന്റെ മുറിയിലേക്ക് പോയി .
“‘ അജൂ ..പറയടാ ..അവിടെ എത്തിയോ ?”’ ഫോണിൽ അജയുടെ മുഖം ഉണ്ണി അറ്റൻഡ് ചെയ്തു .
“‘ഹമ് .ഹമ് . ഓക്കേ .ഓക്കേ . ഹേ ഇവിടെ കുഴപ്പമില്ല .. മമ്മ കിച്ചണിൽ വന്നരുന്നു ..ഞാൻ ചായ കൊടുത്തു ..ഹേ ..ഒന്നും മിണ്ടിയില്ല ..വാങ്ങിച്ചു . ഓ ..അതാണോ ..ശെരി ശെരി .. ഇല്ലടാ ..ഞാൻ ചപ്പാത്തിക്ക് കുഴച്ചു വെച്ചിട്ടുണ്ട് . മുട്ടയുണ്ടല്ലോ ഫ്രിഡ്ജിൽ ..ഓക്കേ ഒക്കെടാ …എന്തേലും ഉണ്ടേൽ വിളിക്ക് “” ഉണ്ണികൃഷ്ണൻ ഫോൺ കട്ട് ചെയ്തിട്ട് കട്ടനുമായി വരാന്തയിലേക്കിറങ്ങി . വീടിനു ചുറ്റുമൊന്നു നടന്നവൻ നോക്കിക്കണ്ടു . വരാന്തയിലും മുന്നിലെ കുറച്ചു സ്ഥലത്തുമായി കരിഞ്ഞു നിൽക്കുന്നതും വാടിയതുമായ ചെടികൾ . പുറകിൽ വെണ്ടയും , വഴുതനയുമൊക്കെ കരിഞ്ഞു നിൽക്കുന്നു . മഴവെള്ളം ശേഖരിക്കുന്ന വലിയ സിമൻറ് കൊണ്ടുണ്ടാക്കിയ ടാങ്കിൽ നിറയെ ചപ്പുചവറുകളും മറ്റും . ഉണ്ണി ഒഴിഞ്ഞ ഗ്ലാസ് അവിടെ വെച്ചിട്ട് , ഇറയത്തു ചാരി വെച്ചിരുന്ന ചൂലെടുത്തു കൊണ്ട് ഹോളോബ്രിക്സ് കല്ലുകളിൽ ചവിട്ടി ടാങ്കിനുള്ളിലേക്ക് ഇറങ്ങി ക്ളീനാക്കാൻ തുടങ്ങി . .