ഉണ്ണി സിറ്റ് ഔട്ടിലേക്ക് വന്നപ്പോൾ ഷേർളി പത്രം അവിടെയിട്ടിട്ട് അകത്തേക്ക് പോയി. ഉണ്ണി കട്ടനും കുടിച്ചു കൊണ്ട് ഹെഡിംഗ് ഓടിച്ചു നോക്കി അവന്റെ മുറിയിൽ പോയി പ്രഭാതകൃത്യങ്ങൾ ഒക്കെ നടത്തി വന്നു. ഷേർളി അവളുടെ മുറിയിൽ തന്നെയാണ്.
“”” മമ്മാ …രാവിലെ എന്താ ബ്രെക്ക്ഫാസ്റ്റിന് ?”””
അവളൊന്നും മിണ്ടിയില്ല.
ഉണ്ണി ഒരു മിനുട്ട് അവിടെ നിന്നിട്ട് കിച്ചനിലേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞവൻ തിരികെ വന്നപ്പോൾ കയ്യിലെ പ്ളേറ്റിൽ കപ്പയുണ്ടായുണ്ടായിരുന്നു.
“” എനിക്ക് വേണ്ട”” അവൻ വന്നതെ അവൾ പറഞ്ഞു
“” ഇന്നലത്തെ പോലെ ഞാൻ കുത്തികേറ്റും പറഞ്ഞേക്കാം.””
“” എനിക്ക് കാലില്ലാഞ്ഞിട്ടല്ലേ നിന്റെയൊക്കെ ഉപദ്രവം സഹിക്കുന്നെ…”” ഷേർളിക്ക് കണ്ണ് നിറഞ്ഞു വന്നു. ഉണ്ണിയവളെ ഒരു നിമിഷം നോക്കി നിന്നു. എന്നിട്ടവളുടെ നൈറ്റി അല്പം മേലേക്ക് കയറ്റി ,വെപ്പുകാൽ അഴിച്ചു മാറ്റാൻ തുടങ്ങി.
“” വിടടാ പട്ടീ… നീ എന്നതാ കാണിക്കാൻ പോകുന്നേ? വിടടാ “” ഷേർളി കാൽ മാറ്റാൻ തുടങ്ങിയെങ്കിലും ഉണ്ണി ബലമായി അഴിച്ചു. എന്നിട്ടവളെ വാരിയെടുത്തു കൊണ്ട് പുറത്തേക്ക് പോയി ,അടുക്കളയുടെ പുറകിലുള്ള ചെറിയ വരാന്തയിൽ ഉണ്ടായിരുന്ന ചെയറിൽ ഇരുത്തി.
“” ഞാൻ പറയാതെ അവിടുന്ന് അനങ്ങി പോകരുത്” ഉണ്ണി പറഞ്ഞിട്ട് അടുക്കളത്തോട്ടത്തിൽ തലേന്ന് കൊണ്ട് വന്ന തൈകൾ ഒക്കെ നടാൻതുടങ്ങി.
തൈകളൊക്കെ നട്ടു കഴിഞ്ഞിട്ട് അവൻ സിമന്റ് എടുത്തുകൊണ്ടുവന്നു കോൺക്രീറ്റ് കൂട്ടുണ്ടാക്കി , പുറകിലെ മഴവെള്ളം സംഭരിയിലേക്ക് കയറുന്ന സ്റ്റെപ്പുകൾ ഇളക്കിയത് ഉറപ്പിക്കാൻ തുടങ്ങി . അത് കഴിഞ്ഞയുടൻ ഉണ്ണി ഷേർളി ഇരിക്കുന്ന വരാന്തയിൽ നിന്ന് അടുക്കളമുറ്റത്തേക്കുള്ള സ്റ്റെപ്പിന് ഇപ്പുറത്തായി കട്ടകൾ അടുക്കി
“‘ ഇത് ഞാൻ ചെയ്യതാൽ ഭംഗിയാകില്ല . ഒരാളെകൊണ്ട് ചെയ്യിപ്പിക്കാം . ഇവിടെയും മുന്നിലും . മാമ്മ നാളെ മുതൽ പൂന്തോട്ടത്തിലും അടുക്കളത്തോട്ടത്തിലും ഉണ്ടാകണം “‘
“‘ എനിക്ക് നടക്കാൻ വയ്യ …””
“‘ നടക്കാൻ പറ്റില്ലേൽ ഓടണം …”‘ ഉണ്ണി കടുപ്പിച്ചു പറഞ്ഞു .
“‘ എന്റെ കാലെടുത്തു താ ..എനിക്ക് വിശക്കുന്നു “‘
“‘ഓഹോ .. വിശപ്പൊക്കെ ഉണ്ടല്ലേ അപ്പോൾ . എന്നിട്ടാണോ എന്നോടുള്ള വാശിക്ക് ഇന്നലെയൊക്കെ പട്ടിണി കിടന്നത് .. ഞാൻ ഇപ്പൊ ബ്രെക്ക് ഫാസ്റ്റ് കൊണ്ട് വന്നു തന്നതല്ലേ … അനുഭവിച്ചോ “” ഉണ്ണി മുറ്റത്തേക്കിറങ്ങി വീണ്ടും .സമയം പന്ത്രണ്ടര കഴിഞ്ഞിരുന്നു അപ്പോഴേക്കും .
കുറച്ചു സമയം കൂടി കഴിഞ്ഞാണവൻ അവളുടെ അടുത്തേക്ക് വന്നത് . അപ്പോഴേക്കും ഷേർളി ആ കസേരയിലിരുന്ന് മയങ്ങിയിരുന്നു .
“”‘ മമ്മാ ..എണീക്ക് “” അവൻ തട്ടി വിളിച്ചപ്പോഴാണ് ഷേർളി എണീറ്റത് .
“”വാ ..”‘ അവൻ ഷേർളിയെ കൈ പിടിച്ചെഴുന്നേൽപ്പിച്ചു . ഒറ്റക്കാലിൽ അവൾ ഉണ്ണിയുടെ മേലേക്ക് തൂങ്ങി
“‘ ഞാൻ എടുക്കാം “‘ ഉണ്ണി വീണ്ടും അവളെ വാരിയെടുത്തു . അവൻ അവളെയും കൊണ്ട് അകത്തേക്കല്ല പോയത് . പുറകിലെ അങ്ങേയറ്റത്തുള്ള മതിലിന്റെ അടുത്തുള്ള മാവിൻചുവട്ടിലേക്കാണ് . അവിടെയൊരു ഷീറ്റ് വിരിച്ചിരുന്നു . അതിൽ കപ്പയും ചൂട് കഞ്ഞിയും ഉണക്കപ്പയർ തോരനും മോര് കാച്ചിയതും പിന്നെ പപ്പടവും .ഷേർളിയുടെ വായിൽ വെള്ളമൂറി .അവൾ , ഉണ്ണി ആ ഷീറ്റിൽ ഇരുത്തിയയുടൻ പ്ളേറ്റിലേക്ക് കഞ്ഞിയും , കൂടെ കപ്പയും മോര് കാച്ചിയതും ഒഴിച്ചിളക്കി കഴിക്കാൻ തുടങ്ങി ..