ഡിറ്റക്ടീവ് അരുൺ 1 [Yaser]

Posted by

“കൊടുത്തു പക്ഷേ ഇതുവരെയും അതുകൊണ്ട് ഒരു പ്രയോജനമുണ്ടായിട്ടില്ല. അത് കൊണ്ടാണ് ഈ കേസ് ഒരു ഡിറ്റക്ടീവിനെ ഏൽപിച്ചാലോ എന്ന് ആലോചിച്ചത് ആ അന്വേഷണം എന്നെ ഇവിടെയും എത്തിച്ചു.”

ടിംഗ് ഡോങ്.. കോളിംഗ് ബെൽ ഒന്നുകൂടി അടിച്ചു. പ്രേമചന്ദ്രൻ പരിഭ്രമത്തോടെ വാതിലിനുനേർക്ക് നോക്കി.

പുറത്തുള്ളത് ഗോകുൽ ആയിരിക്കുമെന്ന് അരുണിന് ഊഹം ഉണ്ടായിരുന്നു. “കയറിവരൂ ഗോകുൽ” അരുൺ കുറച്ചു ഉറക്കെ പറഞ്ഞു.

വാതിലിന് ഹാൻഡിൽ തിരിച്ച് ഡോർ തുറന്ന് ഗോകുൽ അകത്തുകയറി. അവൻ പ്രേമചന്ദ്രന് സമീപമുണ്ടായിരുന്ന കസേര വലിച്ചിട്ട് അതിൽ ഇരുന്നു. ഓടി വന്ന ഗോകുൽ വല്ലാതെ കിതക്കുന്നുണ്ടായിരുന്നു.അവന്റെ ഷർട്ട്‌ വിയർപ്പിൽ കുതിർന്നിരുന്നു.

“സർ ഭയപ്പെടേണ്ട. ഇത് എന്റെ സഹപ്രവർത്തകൻ ഡിറ്റക്ടീവ് ഗോകുൽ” അരുൺ വാതിൽ തുറന്നു വന്നയാളെ പ്രേമചന്ദ്രന് പരിചയപ്പെടുത്തി.

ഗോകുൽ ചോദ്യഭാവത്തിൽ നോക്കി. സമാധാനിക്കൂ എന്ന രീതിയിൽ അരുൺ കണ്ണടച്ചു. “സർ ഇദ്ദേഹത്തിനു വേണ്ടി ഒന്നുകൂടി വിവരിക്കാമോ” അരുൺ പ്രേമചന്ദ്രനോട് റിക്വസ്റ്റ് ചെയ്തു.

”വേണ്ട സർ…. സാറ് ബാക്കി പറഞ്ഞോളൂ… ഞാൻ അരുണിനോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിക്കോളാം” ഗോകുൽ പ്രേമചന്ദ്രനോടായി പറഞ്ഞു.

“സാറിന് ആരെയെങ്കിലും സംശയമുണ്ടോ അതായത് ഒരു കിഡ്നാപ്പിംഗ് ആണെന്ന് കരുതുന്നുണ്ടോ”

“ഇല്ല സർ എനിക്ക് അങ്ങനെയൊരു ആളെയും സംശയമില്ല. പക്ഷേ പണത്തിനു വേണ്ടി കിഡ്നാപ് ചെയ്തതാണോ എന്ന് സംശയമുണ്ട്” നിസംശയം പ്രേമചന്ദ്രൻ മറുപടി നൽകി.

“മകളെ കാണാതായ ആയ ഒരു പിതാവിനോട് ചോദിക്കാൻ പറ്റുമോ എന്നെനിക്കറിയില്ല. എങ്കിലും ചോദിക്കാതിരിക്കാൻ വയ്യല്ലോ അവൾക്ക് ഏതെങ്കിലും ലൗ അഫയർ ഉണ്ടോയിരുന്നോ സർ.”

“സർ നിങ്ങളുടെ സംശയങ്ങൾ എല്ലാം നിങ്ങൾ ചോദിക്കണം. കാരണം അതിലൂടെ ആവാം എന്റെ മകളെ ഒരു പക്ഷേ കണ്ടെത്താൻ കഴിയുന്നത്. എൻറെ മകൾക്ക് അങ്ങനെയൊരു ബന്ധം ഉണ്ടായിരുന്നെങ്കിൽ എങ്കിൽ ഞാൻ അത് അംഗീകരിച്ചു കൊടുക്കുമെന്ന് അറിയുന്നത് അവൾക്ക് മാത്രമാണ്. അതിൻറെ പേരിൽ ഇൽ അവൾക്ക് വീടുവിട്ടിറങ്ങില്ല. പിന്നെ അവൾക്ക് ഒരാളോട് ചെറിയ ഇഷ്ടം ഉണ്ട്. അവളുടെ ക്ലാസ്സിൽ തന്നെ പഠിക്കുന്ന സൂര്യൻ എന്ന ചെറുപ്പക്കാരനോട്. പക്ഷേ അയാൾക്ക് അവളെ ഇഷ്ടമല്ല എന്നാണ് അവൾ പറഞ്ഞിരുന്നത്.”

“സാർ… സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്” ചോദ്യം ഗോകുലിന്റെ വകയായിരുന്നു.

“ഞാനും ഭാര്യയും മകൻ രാഹുലും രശ്മിയും അടങ്ങുന്നതാണ് എന്റെ കുടുംബം.”

“സർ.. നമുക്ക് വീട്ടിലേക്കൊന്നു പോയാലോ.? അന്വേഷണം അവിടുന്ന് ആരംഭിക്കാം” ഗോകുലിന്റെ വാക്കുകളിൽ ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ആരംഭിക്കുന്നതിന്റെ ഉത്സാഹം ഉണ്ടായിരുന്നു.

“സാർ… നിങ്ങളുടെ ഫീസ് എത്രയാണെന്ന് പറഞ്ഞില്ല .”

Leave a Reply

Your email address will not be published. Required fields are marked *