അമ്മായിയും മകളും ഭാര്യമാർ 3
Ammayiyum Makalum Bharyamaar Part 3
Author : Sagar Kottappuram
Previous Parts
പിറ്റേന്ന് ഞാൻ ഉറക്കം ഉണർന്നപ്പോൾ എട്ടുമണി കഴിഞ്ഞു . നാട്ടിലെ പകലിന്റെ സുഖവും നേർത്ത ഇളം വെയിലും ജാലകത്തിലൂടെ മുഖത്തു തട്ടിയപ്പോഴാണ് ഉണർന്നത് …ഞാൻ എഴുന്നേറ്റു ഉമ്മറത്ത് വന്നിരുന്നു . പത്രം കയ്യിലെടുത്തു മറച്ചു നോക്കുന്നതിനിടെ വീടിനു മുൻപിലൂടെ ബൈക്കിൽ പോകുന്ന നാട്ടിലെ കൂട്ടുകാരൻ അപ്പു ഗേറ്റിനു മുൻപിൽ നിർത്തി ഹോൺ മുഴക്കി…
ഞാൻ പത്രം നിവർത്തി പിടിച്ചത് മാറ്റി അവനെ നോക്കി. അവൻ ബൈക്കിൽ ഇരുന്നുകൊണ്ട് കൈവീശി കാണിച്ചു .
അപ്പു ;”എപ്പഴാ എത്തിയെ ?
ഞാൻ ; വൈകീട്ട്…നീ എങ്ങോട്ടാ വർക്കിന് ഇറങ്ങിയതാണോ ?
അപ്പു ;”ആടാ..അപ്പൊ വന്നിട്ട് കാണാം…
ഞാൻ ;”ആ..ശരി..
അപ്പു ;”പിന്നെ മറ്റേത് ഇല്ലേ ?
അവൻ കൈകൊണ്ട് കുപ്പിയുടെ കാര്യം സൂചിപ്പിച്ചു. ഞാൻ ഉണ്ടെന്നു കൈകൊണ്ട് ആംഗ്യം കാണിച്ചു. അവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു പോയി . അപ്പോഴേക്കും അമ്മ ചായയുമായി ഉമ്മറത്തേക്ക് വന്നു. ചായ എന്റെ കയ്യിലേക്ക് നീട്ടി അമ്മ തിണ്ണയിലേക്കു ഇരുന്നു .
ഞാൻ ചൂടുള്ള ചായ പതിയെ ഊതി കുടിച്ചു .അമ്മ അത് അൽപ നേരം നോക്കി നിന്ന ശേഷം സംസാരിച്ചു തുടങ്ങി .
അമ്മ ;”നീ മാമന്റെ അവിടേക്ക് പോകുന്നുണ്ടോ ഇന്ന് ..”
ഞാൻ ;”അഹ് ..പോണം..മാമൻ കുറച്ചു സാധനങ്ങൾ തന്നേൽപ്പിച്ചിട്ടുണ്ട് അവിടെ കൊണ്ട് കൊടുക്കാൻ “
അമ്മ ;”ആ..എന്ന വൈകേണ്ട..കുളിക്കാൻ നോക്ക് , എന്തേലും കഴിക്കാം “
ഞാൻ ;”ആ…”
അമ്മ ;”പിന്നെ അവിടെ ചെന്ന അമ്മായി ഒരു കാര്യം പറയും..നീ ആലോചിച്ചിട്ടൊരു മറുപടി കൊടുത്തേക്ക് അവൾക്കു “
എന്താണ് അമ്മ ഉദ്ദേശിക്കുന്നത് മനസിലാകാതെ ഞാൻ സംശയത്തോടെ നോക്കി .