അപ്പോഴേക്കും സമയം ഉസൈൻ ബോൾട്ടിനെക്കാൾ വേഗത്തിൽ പോയിക്കൊണ്ടിരിക്കുവായിരുന്നു.
ഞാൻ കൈ കിട്ടിയ ഒരു പാന്റും ടീഷർട്ടും ഇട്ട് വേഗത്തിൽ താഴേക്കിറങ്ങി..
“”ചെറിയമ്മേ.. ഞാൻ പോവേണ്..””
“” മോനെ ചായ വേണ്ടേ നിനക്ക്.. കഴിച്ചിട്ട് പോ..””
അടുക്കളയിൽ നിന്നും ചെറിയമ്മ ഉറക്കെ വിളിച്ച് പറഞ്ഞു.
“” വേണ്ടാ.. ഞാൻ പുറത്തുന്ന് കഴിച്ചോളാ.. ടൈം കൊറേ ആയി..””
ബൈക്കിന്റെ കീ എടുത്ത് ഞാൻ പുറത്തേക്കിറങ്ങി.. സിറ്റൗട്ടിൽ ചേടത്തി പേപ്പറും വായിച്ചിരിക്കുന്നുണ്ടായിരുന്നു.
“” ടാ.. ദോശയാ.. ഒന്നെങ്കിലും കഴിച്ചിട്ട് പോക്കുടെ നിനക്ക്..””
പേപ്പർ ഒരു വശത്തേക്ക് മാറ്റിപിടിച്ച് എന്നെ നോക്കി കൊണ്ട് ചേടത്തി പറഞ്ഞു..
“” വേണ്ട ലേറ്റ് ആയി..””
“”ആഹ് പോത്തു പോലെ കെടന്നോറങ്ങുമ്പോ ഓർക്കണം..””
അതിൽ ഒരു പുച്ഛം എനിക്ക് ഫീൽ ചെയ്തു.
അതു മൈൻഡ് ചെയ്യാതെ ഞാൻ ബൈക്കിൽ കേറി സ്റ്റാർട്ട് ചെയുമ്പോഴേക്കും സാരി തുമ്പിൽ കൈ തുടച്ചു കൊണ്ട് ചെറിയമ്മ ഓടി വന്നു.
“” മോനെ ഞാൻ എടുത്ത് വെച്ചിട്ടുണ്ട്.. ഉഴുന്ന് ദോശയാ വേഗം കഴിച്ചിട്ട് പൊക്കോ…””
“” ഞാൻ ഉച്ചക്ക് വന്നിട്ട് കഴിച്ചോളാ.. ഇപ്പോ തന്നെ നേരം കൊറേ ആയി.. ഇനി അങ്ങെത്തുമ്പോഴേക്കും ക്ലാസ്സ് തുടങ്ങും””
ഗിയർ ഫസ്റ്റ് ഇട്ട് ഞാൻ വണ്ടി വിട്ടു. വീടിനു മുന്നിൽ എത്തിയപ്പോ അമ്മ അയലിൽ അലകിയിട്ട തുണി വിരിക്കുവായിരുന്നു.
ഹോണും അടിച്ച് ഒരു ചിരിയും പാസാക്കി ‘ഞാൻ പോവേണ് ‘ പറഞ്ഞു വേഗത്തിൽ വിട്ടു.
ഒരു വിധം ഓടിപിടിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാർക്കിങ്ങിൽ ബൈക്കും നിർത്തി 2 ഫ്ലോർ സ്റ്റയറും കേറി ക്ലാസിനു മുന്നിൽ എത്തിയപ്പോഴേക്കും ക്ലാസ്സ് തുടങ്ങിയിരുന്നു.
“” സർ “”
കിതച്ചു കൊണ്ട് ഞാൻ ക്ലാസെടുത്തുകൊണ്ടിരിക്കുന്ന റഹീം സാറിനെ വിളിച്ചു.
“” ആഹ്..ആരിത്.. എന്താ ലേറ്റ് ആയെ.. ?””
സൈഡിലുള്ള മേശയുടെ മേലെ കൈ വെച്ച് ചാരി നിന്നുകൊണ്ട് റഹീം സർ ചോദിച്ചു.
“” സർ. അതുപിന്നെ. വരുന്ന വഴിയിൽ ഒരു ആക്സിഡന്റ്.. ഫുൾ ബ്ലോകയിരുന്നു.””
പെട്ടന്ന് വായി കിട്ടിയ ഒരു കള്ളം ഞാൻ എറിഞ്ഞു
ഒന്ന് മൂളികൊണ്ട് കൊണ്ട് റഹീം സർ പറഞ്ഞു.
“”മ്മ്..ന്നാ ആ റെക്കോഡ് വെച്ചിട്ട് കേറിക്കോ..””
‘ ഹോ.. രക്ഷപ്പെട്ട്..’
റെക്കോഡ് ഒക്കെ ഞാൻ രണ്ടു ദിവസം മുന്നേ കംപ്ലീറ്റ് ചെയ്തതായിരുന്നു.
ഞാൻ റെക്കോടിനായി ബാഗിൽ കൈ ഇട്ടു..