“നിന്നോട് പറഞ്ഞിട്ടുണ്ട് ബഷീറെ ടീച്ചർ എന്നു വിളിക്കരുത് എന്ന്” ഗൗരവത്തോടെ ഉള്ള ഒരു സ്ത്രീ ശബ്ദം തന്റെ തൊട്ടുപിന്നിൽ മുഴങ്ങിയതും. ചിത്ര ഞെട്ടി തിരിഞ്ഞു നോക്കി. അല്പം തടിച്ചിട്ടുള്ള ഇളം കറുപ്പ് നിറത്തിൽ ഒരു 40 നടുത്ത് പ്രായം തോന്നിക്കുന്ന ഒരു യുവതി. കണ്ടാൽ തന്നെ പേടിതോന്നും ആ ദേഷ്യ ഭാവത്തിലുള്ള നിൽപ്പ്. ചിത്ര സൈഡിലേക്ക് നീങ്ങി നിന്നുപോയി അവരെ കണ്ടതും. ആ സ്ത്രീ ചിത്രയെ ഒന്നു നോക്കിയിട്ട് പ്രിൻസിപ്പൽ റൂമിന്റെ അകത്തേക്ക് കയറിപ്പോയി.
ഒന്നും പിടിക്കിട്ടാതെ അന്തിച്ചു നിൽക്കുന്ന ചിത്രയെ കണ്ടതും ബഷീർ “”അയ്യോ അത് കാര്യം ആക്കണ്ട ഇവിടെ എല്ലാരേയും മിസ് എന്നോ മാം എന്നോ വിളിക്കണം എന്നാണ് പ്രിൻസിയുടെ ഓർഡർ.””
“”അപ്പൊ പ്രിൻസി..”” ഇതാണോ എന്ന ഭാവത്തിൽ ചിത്രയുടെ ചോദ്യവും നില്പും കണ്ടിട്ട്. ബഷീർ ചെറുതായി ചിരിച്ചുകൊണ്ട്.
“അതേ പോയി കണ്ടിട്ട് വാ.,, കുറച്ചു ക്ലാസ് ഒക്കെ കാണും.., ആദ്യം അല്ലെ,, പിന്നെ ശീലം ആയിക്കോളും”” പുഞ്ചിരിച്ചുകൊണ്ട് ബഷീർ പറഞ്ഞു നിർത്തി. അപ്പോഴാണ് ചിത്ര തന്റെ വാച്ചിലേക്ക് ഒന്നു നോക്കിയത്. സമയം 11 ആവുന്നു. ഈ സ്കൂളിൽ വന്നത് പത്തുമണി കഴിഞ്ഞപ്പോ ആണ്. ഇത് ആദ്യം ആയാണ് തനിക്ക് ഒരു സ്കൂളിൽ സമയം ഇത്രവേഗം കടന്നു പോകുന്നത് ചിത്ര ചിന്തിച്ചു. ചിത്ര വാച്ചിലേക്ക് നോക്കിയപ്പോ ആണ് സമയത്തിന്റെ കാര്യം ബഷീറും ഓർക്കുന്നത് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ ഫോൺ എടുത്ത് സമയം നോക്കികൊണ്ട് ബഷീർ “”മിസ് പ്രിൻസിയെ കണ്ടിട്ട് ഇറങ്ങുമ്പോ ഞാൻ വരാം ഇന്റർവെല്ലിന് സമയം ആയി കേട്ടോ” എന്നും പറഞ്ഞു ധൃതിയിൽ ബഷീർ അവിടെ നിന്നും വന്ന വഴി നടന്നു.
ബഷീറിന്റെ വെപ്രാളവും മറ്റും കണ്ടപ്പോ ചിത്രക്ക് ഉറപ്പായി ഇതൊരു സ്ട്രിക്റ്റ് ആയിട്ടുള്ള സ്കൂൾ തന്നെയാണ്. ബഷീറിന്റെ പോക്കും നോക്കി ചിത്ര മുറിയിലേക്ക് നീങ്ങി …
മേയ് ഐ കമിൻ…. ചിത്ര ചോദിച്ചു…
അകത്തു നിന്നും മറുപടി വന്നതുംചിത്ര അകത്തേക്ക് കയറി…
കയറിയതും ചിത്രയിൽ നിന്നും ജോയിൻ ലെറ്റർ വാങ്ങി നോക്കി കൊണ്ട് പ്രിൻസി. മിസ് ഇരിക്ക് ഞാൻ ജയപ്രഭ രാജേന്ദ്രൻ പ്രിൻസിപ്പൽ ആണ്. എന്നു സ്വയം പ്രിൻസി പരിചയപ്പെടുത്തി. തുടർന്ന് കൊണ്ട് “ഇതിപ്പോ 3 ആം സ്കൂൾ അല്ലെ.. മറ്റെല്ലാ സ്കൂളും ഇത് പോലെ ആവില്ല മിസ്സിനെ സ്വീകരിച്ചത്. എന്നും പറഞ്ഞു കൊണ്ടു ജയ തന്റെ മേശയുടെ അടിയിലെ ഡ്രായിൽ നിന്നും പേപ്പറിന്റെ പോലെയൊരു കാർഡ് നൽകി.
ഒന്നും മനസ്സിലാവാതെ ചിത്രയത് വാങ്ങി.
ജയാ: പിന്നെ മിസിന്. അതാണ് നിങ്ങൾ ഇവിടെ പാലിക്കേണ്ട കാര്യങ്ങൾ അതു നന്നായി വായിച്ചിട്ട് വേണം നാളെ മുതൽ ജോലിക്ക് വരാൻ.