മറു തലക്കൽ അമ്മായിയുടെ കൊഞ്ചിയുള്ള ചിരിയാണ് അതിനു മറുപടി ആയി കേട്ടത്. പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഞാൻ ഫോൺ തിരികെ ഡ്രൈവർക്കു ഏൽപ്പിച്ചു. മൂന്നു നാല് മണിക്കൂർ യാത്രയുണ്ട് എയർപോർട്ടിൽ നിന്നും എന്റെ നാട്ടിലേക്കു . അതിനു ശേഷം വണ്ടിയിൽ കിടന്നു ഒന്ന് മയങ്ങി .
വൈകീട്ട് ആണ് വീട്ടിലെത്തിയത്. അമ്മയും പെങ്ങളും ഒക്കെ ആയി അൽപ നേരം സംസാരിച്ച ശേഷം ക്ഷീണം ഉണ്ടെന്നു പറഞ്ഞു അന്ന് രാത്രി ഞാൻ നേരത്തെ കിടന്നു .നാളെ നേരെ അമ്മായിയുടെ അടുക്കലേക്കു പോകണം..ക്ഷീണവും വെച്ചു പോയാ ശരിയാകില്ല !
—***—-