ഉള്ളിൽ ചിരിയമർത്തി പുള്ളിക്കാരനെ യാത്രയാക്കി..
രമേശേട്ടൻ കാറിൽ കയറിപ്പോയതും ഞാൻ തിരികെ കോറിഡോറിലേക്ക് കയറി ഗേറ്റടച്ചു..
ഗേറ്റിന്റെ ലോക്കിൽ നിന്ന് ഒരു ചെറിയ ഹോളിലൂടെ പുറത്തേക്കിട്ടിരിക്കുന്ന ഒരു കമ്പി വലിച്ചാലേ പുറത്തുനിന്ന് ഗേറ്റ് തുറക്കാൻ പറ്റൂ.. അല്ലാത്തപക്ഷം അകത്തു നിന്ന് മാത്രമേ ലോക്ക് എടുക്കാൻ സാധിക്കു..
ഞാൻ മെല്ലെ ആ കമ്പി വലിച്ച് അകത്തേക്കിട്ടു..
ഇനി പുറത്തുനിന്ന് ആർക്കും ഗേറ്റ് തുറക്കാൻ പറ്റില്ല..
ഇടയ്ക്കിടയ്ക്ക് ആ വഴി പോകുന്ന അറബിപിള്ളേർ കമ്പി കുത്തി അകത്തേക്കിടാറുള്ളതുകാരണം ആരെങ്കിലും ചോദിച്ചാലും ആ പിള്ളേരുടെ മേൽ പഴി ചാരാം..
അയാളുടെ വാതിൽക്കലേക്ക് നോക്കി…
ഇന്നലെയും കണ്ടില്ല.. ഇനി എങ്ങോട്ടെങ്കിലും പോയിക്കാണുമോ??
മെല്ലെ വാതിലിനരികിലുള്ള ജനലിലൂടെ അകത്തേക്ക് എത്തിനോക്കി..
അകത്ത് എന്തോ ഫിലിം ഒട്ടിച്ചിട്ടുണ്ടെന്നു തോന്നുന്നു.. എന്റെ തന്നെ പ്രതിബിംബമേ കാണാനുള്ളൂ..
വാതിലിൽ മുട്ടനായി ആഞ്ഞ കൈ പതിയെ പിൻവലിച്ച് റൂമിലേക്ക് തിരികെ കയറാൻ ഭാവിച്ചപ്പോൾ സംശയമായി..
ഇനി ഞാൻ അകത്തു പോകുന്ന നേരത്തെങ്ങാൻ ഓഫീസിൽ പോയാലോ???
എന്തായാലും പുറത്ത് വെറുതെ നിൽക്കുന്നതിലും അർത്ഥമില്ല..
ഞങ്ങളുടെ റൂമിന്റെ വാതിൽ മലർക്കെ തുറന്നിട്ട് ഞാൻ അകത്തുകടന്നു..
രാവിലെ വാഷിങ് മഷിനിലേക്കിട്ട വസ്ത്രങ്ങൾ അലക്കി കഴിഞ്ഞിട്ടുണ്ട്.. സാധാരണ, വീട്ടിലെ മറ്റു പണികളെല്ലാം തീർത്ത് ഉച്ചയ്ക്കെ വിരിച്ചിടാറുള്ളു.. വേഗം ഉണങ്ങിക്കിട്ടുകയും ചെയ്യും..
എന്തായാലും ഓഫീസിൽ പോവുകയാണേൽ ഈ സമയത്ത് പുറത്തിറങ്ങേണ്ടതാണ്..
ഇപ്പോൾ തുണി വിരിക്കാൻ നിൽക്കാം..
വാഷിങ് മെഷിന്റെ വാതിൽ തുറന്ന് തുണികൾ ബക്കറ്റിലേക്കെടുക്കാൻ തുനിഞ്ഞപ്പോഴാണ് ഗേറ്റിൽ മുട്ടുന്നത് കേട്ടത്..
“രമേഷേട്ടനാണോ???
പക്ഷെ വിളിച്ചില്ലല്ലോ.. ”
സാധാരണ എന്തേലും എടുക്കാൻ മറന്നാൽ തന്നെ വിളിച്ചു പറയത്തെ ഉള്ളു.. ഞാൻ അതും കൊണ്ട് പുറത്ത് കാത്തു നിൽക്കണം..
ഒരു വഴിക്കിറങ്ങിയാൽ പിന്നെ തല്ലിക്കൊന്നാലും തിരിച്ചു കയറാൻ പാടില്ലെന്നാണ് പുള്ളിയുടെ പ്രമാണം..
“ഇതിപ്പോ ആരാ?”
കോറിഡോറിലേക്ക് എത്തും മുൻപേ വീണ്ടും ഗേറ്റിൽ മുട്ടുന്നത് കേട്ടു..
“ആ…. വരുന്നൂ…”
വിളിച്ചുപറഞ്ഞുകൊണ്ട് ഓടിച്ചെന്നാണ് ഗേറ്റ് തുറന്നത്…