“ഹലോ…”
“എന്താ പണി…??
“ഒന്നുല്ല….”
“അവനെവിടെ…??
“ടിവിയുടെ സൗണ്ട് കേൾക്കാൻ ഉണ്ട് ആകത്ത് ഉണ്ടെന്ന് തോന്നുന്നു….”
“പിന്നെ ഞാനിന്ന് വരാൻ വൈകും….”
അത് ഇന്ന് മാത്രമല്ലല്ലോ എന്നും അങ്ങനെ അല്ലെ…. എന്ന് പറയാൻ അവൾക്ക് തോന്നി
“എത്ര മണി ആകും…??
“പതിനൊന്ന് മണിക്കെ ഇവിടുന്ന് ഇറങ്ങു…”
“ഉം..”
“അയ്യൂബ് വല്ലതും പറഞ്ഞോ…??
“ഇല്ല …. എന്തേ….??
“എങ്ങോട്ടോ പോകണമെന്ന് പറഞ്ഞു വിളിച്ചു … വേണ്ടന്ന് പറഞ്ഞു…”
“പോകാൻ അനുവദിച്ചൂടെ….??
“എന്നിട്ട് വേണം ഉപ്പാടെ വായിൽ ഉള്ളത് കേൾക്കാൻ… അവിടെ അടുത്ത് ഉണ്ടല്ലോ മാളും പാർക്കും അവിടെ പോയാൽ മതി…. “
“അങ്ങോട്ട് ആണെന്ന് പറഞ്ഞു കൂട്ടുകാരുടെ അടുത്ത് പോയാലോ…??
“നീയും പോ അവന്റെ കൂടെ….”
“ഞാനോ…??
“ഉം.. വെറുതെ ഇരിക്കയല്ലേ ….”
“ഉം..”
“പൈസ എടുത്തോ അലമാരയിൽ നിന്ന്…”
“ഉം…”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ ഒരു നിമിഷം അങ്ങനെ ഇരുന്നു അവൾ…
ഏറെ സന്തോഷത്തോടെ അവൾ റെഡി ആവാൻ തുടങ്ങി… ഒരുവട്ടം മാത്രം ധരിച്ച ചുവപ്പ് ചുരിദാർ അവൾ അലമാരയിൽ നിന്നും എടുത്ത് നിവർത്തി നോക്കി…. ഇത് അന്നൊരിക്കൽ ഇട്ടപ്പോ ഇക്കാ ചീത്ത പറഞ്ഞതാ എല്ലാം കാണുന്നു എന്നും പറഞ്ഞ്.. ഇക്കാ വരുന്നതിനെക്കാൾ മുന്നേ തിരിച്ചു വരും അപ്പൊ അറിയില്ലല്ലോ എന്ന് കരുതി അവൾ അത് തന്നെ എടുത്തിട്ടു… അന്നത്തേതിനെക്കാൾ ടൈറ്റ് ആയത് പോലെ തോന്നി അവൾക്ക്… എന്തായാലും വേണ്ടില്ല അത് തന്നെ മതിയെന്ന് അവൾ ഉറപ്പിച്ചു….