“ഇനി ഇരുട്ടത്തൊനും പോകരുത് അകത്തു ബാത്രൂം ഉണ്ടാലോ ഇല്ലേൽ അപ്പുറത് സൈഡിലും ഉണ്ടല്ലോ അവിടെ പോയാൽ പോരെ “അമ്മ ചെറിയ ഉച്ചത്തിൽ താക്കീത് പോലെ പറഞ്ഞു. ഞാൻ ഒന്നും പറഞ്ഞില്ല. ആദിയെ നോക്കിയപ്പോൾ അവൻ എന്നെ നോക്കി ചിരിച്ചിട്ട് സാരമില്ല എന്ന് ആംഗ്യം കാണിച്ചു. അവർ എന്നിട്ട് തിരികെ പോയി. ഞാൻ പത്രം കഴുകികൊണ്ടിരുന്നപ്പോൾ ആദി അങ്ങോട്ട് വന്നു. “അച്ഛമ്മ ചുമ്മാ പേടിപ്പിച്ചതാ, ഇടയ്ക്കൊക്കെ എന്നെയും ഇങ്ങനെ വിരട്ടാറുണ്ട് ”
ഞാൻ തിരിഞ്ഞ് അവനെ നോക്കി ചിരിച്ചു. അപ്പോളേക്കും പത്രങ്ങൾ എല്ലാം കഴുകി തീർന്നു. എല്ലാം അകത്തു വച്ചു അടുക്കള അടയ്ക്കുന്നത് വരെ ആദി എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഹാളിൽ വന്നപ്പോൾ അച്ഛൻ അവിടെ ഇരിയ്ക്കുന്നു. ടീ വി കാണുകയാണ് അമ്മയും അച്ഛനും. അച്ഛൻ പുറകിലാണ് ഇരിയ്കുന്നത്. ആദി ഉം ഞാനും ഒരുമിച്ചാണ് ഇരുന്നത് ഹാളിൽ. അച്ഛൻ എന്നെ നോക്കികൊണ്ട് “രാത്രി അവളൊന്നു ഉറങ്ങിക്കോട്ടെ “എന്ന് ചെറിയ ശബ്ദത്തിൽ ചുണ്ട് അനക്കി പറഞ്ഞു. എനിയ്ക്കണേൽ ചിരിയാണ് വന്നത്. അച്ഛൻ കാണിച്ചത് ആദി കണ്ടോ എന്ന് എനിയ്ക് സംശയം തോന്നി. കണ്ടു കാണും അവൻ എന്റെ അടുത്താണ് ഇരുന്നത്. അവൻ എന്നോട് ചേർന്നു ചേർന്നു ഇരുന്നു. അവന്റെ ഒരു അടുപ്പം ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. ടി വി കാണുന്നതിനിടയിൽ അവൻ എന്റെ ചെവിയിൽ ഒരു കാര്യം പറഞ്ഞു “എനിയ്ക്കൊരു കാര്യം പറയാനുണ്ട് ”
എന്താ എന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞില്ല. പതിയെ അവൻ എണീറ്റു അവന്റെ റൂമിലേയ്ക് പോയി. അവൻ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ അവന്റെ പുറകെ അവന്റെ റൂമിലേയ്ക് പോയി. ഞാൻ അവന്റെ റൂമിൽ കയറിയതും അവൻ ബുക്ക് അടച്ചു വച്ചു. എന്നെ പിടിച്ചു അവന്റെ കട്ടിലിൽ ഇരുത്തി. “അമ്മയ്ക്ക് എന്നെ ഇഷ്ടാണോ “അവന്റെ ആ ചോദ്യം കേട്ടു ഞാൻ ഒരു നിമിഷം ഒന്നും മിണ്ടാതെ ഇരുന്നു.
“ഇപ്പോ എന്താ ആദിയ്ക് അങ്ങനെ തോന്നാൻ കാരണം “ഞാൻ ചോദിച്ചു
“അമ്മയ്ക്ക് എന്നെ ഇഷ്ടാണെങ്കിൽ ഇന്ന് ഇവിടെ കിടക്കോ. “ഞാൻ ഒന്നും മിണ്ടിയില്ല.”ഇവിടെ കിടക്കോ അമ്മ “അവന്റെ വീണ്ടുമുള്ള ചോദ്യം കേട്ടു ഞാൻ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു “ആഹ് ഞാൻ ഇന്ന് ഇവിടെ കിടക്കാം. “മോൻ ഇപ്പോ ഇരുന്ന് പഠിയ്ക്.”
അവൻ അവിടെ ഇരുന്നു. ഞാൻ അപ്പോൾ തന്നെ അവിടെ നിന്നും എന്റെ മുറിയിലേയ്ക്കു പോയി. അവന് എന്തോ പറ്റിയിട്ടുണ്ട്. എന്റെ മനസ്സിൽ എന്തോ ഒരു സംശയം തോന്നി.
പെട്ടെന്നു എന്റെ ഫോൺ ബെൽ അടിച്ചു നമ്പർ ആണ് ആരാണെന്നു അറിയാനായി എടുത്തു “ഹലോ, പൂർണിമ അല്ലെ? ”
“അതെ പൂര്ണിമായാണ് “ഞാൻ മറുപടി പറഞ്ഞു
“ഞാൻ കൃഷ്ണൻ ആണ്. ഫോണിന്റെ”മറുവശത്തു നിന്ന് പറഞ്ഞു
“ആഹ് അങ്കിൾ ആയിരുന്നോ. “ഞാൻ ഫോൺ ഉം എടുത്തു വീടിനു പുറത്തേക് പോയി സംസാരിച്ചു.
“മോൾടെ അച്ഛൻ കയർ പൊട്ടി നില്കുകയാണല്ലേ അവിടെ. അവൻ എന്നോട് പറഞ്ഞു “കൃഷ്ണൻ പറഞ്ഞു