കുറ്റബോധം 10 [Ajeesh]

Posted by

” നിർത്ത് സാറേ…. ”
എന്നൊരു വിളി വാതിൽക്കൽ നിന്ന് കേട്ടു…
അവിടെ കറുത്ത കൊട്ടിട്ട് ഒരു വക്കീൽ നിന്നിരുന്നു…
അയാൾ ആരാണെന്ന് അറിയാതെ രാഹുലും രേഷ്മയും പരസ്പരം നോക്കി… അപ്പോഴേക്കും അയാളുടെ പുറകിൽ നിന്നും മറ്റൊരു രൂപം അകത്തേക്ക് കടന്ന് വന്നു…
മുഖം മുഴുവൻ കാടു പിടിച്ച് നിൽക്കുന്ന താടിയും, അൽപ്പം തടിയും, കരുത്തുറ്റ ശരീരവുമായി ഒരു ദൃഢകായൻ…
ശിവൻ…
രേഷ്മയുടെ മുഖത്ത് പരമാനന്ദം താണ്ഡവമാടി… അവൾ ഓടിച്ചെന്ന് തന്റെ ശിവേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞു…
“മോളിങ്ങ് വാ…”
ശിവന്റെ പുറകിൽ നിന്നും കൊണ്സ്ട്രബിൾ രാമൻ അവളെ മാറ്റി നിർത്തി…
വിശ്വനാഥന്റെ മുഖം
” അത്താഴം കഴിക്കാൻ ഇരുന്നിട്ട് അത് കിട്ടാത്തവന്റെ മുഴുവൻ കാലിപ്പോടെ വീർപ്പുമുട്ടി നിന്നു… ” ഇയാളെയൊക്കെ ആരാടോ ഇങ്ങോട്ട് കേറ്റി വിട്ടെ…. ”
സ്റ്റേഷനിലെ എല്ലാവരും നിശബ്ദത പാലിച്ചു…
” ഓരോന്ന് ഒത്ത് വരുമ്പോ … അയാൾ പിറുപിറുക്കാൻ തുടങ്ങി…”
“എന്താ സാറേ സ്റ്റേഷനിൽ വച്ച് മർദിക്കുകയും മറ്റും ചെയ്യാൻ പാടില്ല എന്നറിഞ്ഞൂടെ… ”
” താൻ എന്നെ നിയമം ഒന്നും ഉണ്ടാക്കണ്ട…
ഇങ്ങ് താടോ…. വക്കീലിന്റെ കയ്യിൽ നിന്നും പേപ്പർ വാങ്ങി വിശ്വനാഥൻ വായിക്കാൻ തുടങ്ങി…
പെട്ടന്ന് ഇതൊക്കെ തെറ്റാണ് എന്നും പറഞ്ഞ് അയാൾ അത് കീറി കളഞ്ഞു…
വക്കീൽ നിമിഷം സ്തംഭിച്ചു പോയി… ” താൻ … താൻ ഇത് എന്താടോ ഈ കാണിക്കുന്നെ… ”
” ഇത് കീറി കളഞ്ഞാലുള്ള ഭവിഷത്ത് എന്താണെന്ന് അറിയോ തനിക്ക്…” വക്കീൽ ശബ്ദം ഉയർത്തി ചോദിച്ചു…
” അതൊക്കെ അറിയാടോ …
ഇത് കേസ് പെണ്ണവാണിഭം ആണ്… ഈ കേസ് ഫയൽ ഒന്നും പോര…
പിടിച്ച് അകത്തിടടോ രണ്ടിനേം… അയാൾ രേഷ്മയുടെ കൈ പിടിച്ചു വലിച്ച് കൊണ്ടുപോകാൻ തുടങ്ങി…
അപ്പോഴേക്കും വിശ്വനാഥന്റെ കയ്യിൽ മറ്റൊരു കൈത്തടം മുറുകെ പിടിച്ചിരുന്നു…
“നീ എന്റെ കൊച്ചിനെ തോടും അല്ലെടാ….”
ശിവൻആഞ്ഞു വലിച്ചു….
ഒന്ന് പ്രതികരിക്കാൻ തുനിയുമ്പോഴേക്കും അയാളെ കഴുത്തിനു പിടിച്ച് ഉയർത്തി പൊക്കി വിശ്വനാഥന്റെ തന്റെ മരം കൊണ്ടുണ്ടാക്കിയ ടേബിളിൽ ആഞ്ഞുകുത്തി…
ആ പ്രയോഗത്തിന്റെ ഊക്കിൽ നട്ടെല്ല് ഉളുക്കിപ്പോയ അയാൾ കിടന്ന കിടപ്പിൽ കിടന്ന് അലറി….
“ടാ… നീ പോലീസ്കാരനെ തൊട്ടിട്ട് അങ്ങനെ പോകാം എന്ന് വിചാരിക്കേണ്ട ട്ടാ…”
പിന്തിരിയാൻ ശ്രമിച്ച ശിവൻ അയാളുടെ ആ വാക്കുകൾ കേട്ടപ്പോൾ വീണ്ടും ആഞ്ഞടുത്തു… തന്റെ മുണ്ട് മടക്കി കുത്തി ടേബിളിൽ കിടക്കുകയായിരുന്ന വിശ്വനാഥന്റെ ഇടതുകൈ പിടിച്ച് വലംകാലുകൊണ്ടു ഇടനെഞ്ചിൽ ആഞ്ഞു ചവിട്ടി… ആ ചവിട്ടിന്റെ ആഘാതത്തിൽ ആ ടേബിൾ ഒട്ടാകെ പൊളിഞ്ഞു താഴേക്ക് പോയിരുന്നു… പെടുന്നനെ അയാളുടെ കണ്ണിൽ ഒരു ഭയം നിഴലിച്ചു…
ശിവാ… തടയാണെന്നോണം ഒരു വിളി വന്നു …

Leave a Reply

Your email address will not be published. Required fields are marked *