അതേ.. സാറേ… അവൻ വേദന കൂസാതെ പറഞ്ഞു….
” ആണോടാ ”
പിന്നെയും അവന്റെ ഇരു കാരണവും മാറി മാറി അടിച്ച ശേഷം വീണ്ടും അയാൾ ചോദ്യം ആവർത്തിച്ചു… ഇവളെ നിനക്ക് അറിയോ.. ?
” അവളെ എനിക്ക് ഇഷ്ട്ടമാണ് സാറേ… ”
അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു…
രേഷ്മയുടെ കണ്ണിൽ നിന്നും കണ്ണീർ ധാര ധാരയായി പുറത്തേക്ക് ഒഴുകി…
അവളുടെ മുഖവും, ചുണ്ടും ചുവന്ന് തുടുക്കാൻ തുടങ്ങി…
അയാൾ പതിയെ രേഷ്മയുടെ അടുത്തേക്ക് നീങ്ങി…
“ചെറുക്കൻ കൊള്ളവല്ലൊടി പെണ്ണേ… ”
” കൂറുള്ളവനാ… ഇട്ടേച്ചും പോവത്തില്ല…”
അവളുടെ മുഖത്തിന്റെ സൗന്ദര്യം നോക്കി വെള്ളമിറക്കിക്കൊണ്ട് അയാൾ തുടർന്നു…
” പക്ഷെ ഇപ്പൊ ആവശ്യം എന്റെ ആയിപ്പോയില്ലേ…”
വിശ്വനാഥൻ രേഷ്മയുടെ കവിൾ രണ്ടും കൂട്ടി പിടിച്ചു… ആ പിടിയിൽ അവളുടെ ചുണ്ടുകൾ റങ്ങും മുൻപിലേക്ക് തള്ളി നിന്നു….. അതിലേക്ക് ആർത്തിയോടെ നോക്കിക്കൊണ്ട് അയാൾ പറഞ്ഞു…
” അവളുടെ മുഖം കണ്ടില്ലേ…
ചോക ചൊകാന്നാണ് ഇരിക്കണത്…”
” ടീ മോളെ ഇനി അവൻ ഞാൻ പറയുന്ന പോലെ എല്ലാം ഏറ്റ് പറയും… ”
രേഷ്മയുടെ കാലുകൾ വിറക്കാൻ തുടങ്ങി….
” നിന്നെ തൊട്ടാ അവൻ സമ്മതിക്കും… എന്തും സമ്മതിക്കും…
സമ്മതിക്കാതെ എവിടെ പോവാനാ…”
രേഷ്മ രാഹുലിനെ നോക്കി അരുത് എന്ന അർത്ഥത്തിൽ തലയാട്ടി…
വിശ്വനാഥൻ രേഷ്മയെ ചുംബിക്കാൻ അടുത്തേക്ക് പോയി…
മാറാടാ….
രാഹുൽ ഓടിയടുത്ത് അയാളെ തള്ളിമാറ്റി… വിശ്വനാഥൻ ആ തള്ളലിന്റെ ആഘാതത്തിൽ ദൂരേക്ക് തെറിച്ചു വീണു…
രേഷ്മ രാഹുലിന്റെ കവിളിൽ തലോടി… ” അയാൾ അടിച്ച ഭാഗത്ത് അവൾ പതിയെ തലോടി….
” ഐ ആം സോറി… അവൾ രാഹുലിനോട് കരഞ്ഞു പറഞ്ഞു…”
തന്റെ നേരെ ഉള്ള ആക്രമണം വിശ്വനാഥനെ കൂടുതൽ അപകടകാരിയാക്കി…
” ഇങ്ങോട്ട് മാറി നിക്കാടാ… രാഹുലിനെ തന്റെ ഇടതു വശത്തേക്ക് മാറ്റി നിർത്തി മുഷ്ഠി ചുരുട്ടി അയാൾ ആഞ്ഞിടിക്കാൻ തൂങ്ങിയതും…