കുറ്റബോധം 10 [Ajeesh]

Posted by

“ഹെഡ്കോൻസ്ട്രബിൾ രാമൻ…
സണ് ഓഫ് എ ബിച്ച്….”
തിരിച്ച് നടന്ന് പോകുന്ന രാമനെ നോക്കി അയാൾ പിറുപിറുത്തു…
ഹെഡ് കൊണ്സ്ട്രബിൾ രാമൻ രേഷ്മയെ ജീപ്പിന്റെ പുറകിൽ കയറ്റി… അവൾ സാരിത്തലപ്പുകൊണ്ട് തന്റെ മുഖം മറച്ചു… ആ നിമിഷം തന്റെ കണ്ണിൽനിന്നും കണ്ണീർ ധാരധാരയായി ഒഴുകുന്നത് അവൾ അറിഞ്ഞു…. തന്റെ മുൻപിൽ തന്നെ ഇരിക്കുന്ന രാഹുലിന്റെ മുഖം പോലും നോക്കാൻ അവൾക്ക് കഴിഞ്ഞില്ല…. രാമൻ ആരെയോ ഫോണിൽ വിളിച്ച് മാറി നിന്ന് സംസാരിക്കുകയാണ്…. അപ്പോഴേക്കും വിശ്വനാഥൻ ജീപ്പിൽ കയറി ഇരിപ്പുറപ്പിച്ചിരുന്നു…
വണ്ടിയെടുക്കേടോ… അയാൾ ആജ്ഞാപിച്ചു… സർ രാമേട്ടൻ പുറത്താണ് ഡ്രൈവർ പറഞ്ഞു….. വിശ്വനാഥൻ രാമനോടുള്ള സകല ദേഷ്യവും പ്രകടമായി തന്നെ പുറത്ത് കാട്ടി..
” കേറുന്നെങ്കിൽ വന്ന് കേറാഡോ… അല്ലേൽ താൻ വല്ല ബസ്സും പിടിച്ച് വരേണ്ടി വരും… ”
രാമൻ വേഗം ഫോൺ കട്ട് ചെയ്ത് പുറകിൽ കയറി… രേഷ്മയുടെ അടുത്തായിട്ടാണ് അയാൾ ഇരുന്നത്… രാഹുൽ നിസ്സഹായതയോടെ രേഷ്മയെ നോക്കി… പക്ഷെ എന്തുകൊണ്ടോ അവനെ ആ സമയത്ത് സമാധാനിപ്പിക്കാൻ അവൾക്ക് തോന്നിയില്ല… അവൾ മുഖം മറച്ച് തല താഴ്ത്തി ഇരുന്നു…
രാഹുലിന്റെ മനസ്സിൽ കുറ്റബോധം വളരുകയായിരുന്നു…
അവൻ കാരണം ആണ് ഇതെല്ലാം സംഭവിച്ചത് എന്നൊരു തോന്നൽ… അല്ലെങ്കിലും സ്വന്തം ഇണയെ സംരക്ഷിക്കാൻ കഴിയാത്തവർ ഈ പണിക്ക് ഇറങ്ങരുതായിരുന്നു എന്ന് അവൻ ചിന്തിച്ചു… ആ നിമിഷങ്ങളിൽ അവൻ മാനസികമായി കൂടുതൽ തളരുകയായിരുന്നു… എങ്കിലും എന്ത് വന്നാലും എല്ലാം സ്വയം ഏറ്റ് രേഷ്മയെ രക്ഷപ്പെടുത്തണം എന്ന് അവൻ മനസ്സിലുറപ്പിച്ചു… രാഹുലിന്റെ മനസ്സിൽ തന്റെ അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു വന്നു… അവർ ഇതറിയുമ്പോൾ എന്താകും അവസ്ഥ എന്ന് അവൻ ആലോചിക്കാൻ തുടങ്ങി….
അമ്മക്ക് ഇടക്ക് പ്രഷർ തലക്ക് അടുക്കാറുള്ളതാണെന്ന കാര്യം അവൻ ഓർത്തു….
“വേണ്ടായിരുന്നു…
ഒന്നും വേണ്ടായിരുന്നു … ”
അവൻ മുഖം പൊത്തികൊണ്ട് മനസ്സിൽ പറഞ്ഞു…
സ്റ്റേഷൻ എത്തിയതും വിശ്വനാഥൻ അകത്തേക്ക് ഓടിക്കയറി…
വല്ലാത്ത ഒരു വ്യഗ്രത അയാളുടെ പ്രവർത്തിയിൽ എല്ലാം പ്രകടമായിരുന്നു…
താൻ വാതിൽക്കൽ എത്തിയ ശേഷവും ബാക്കിയുള്ളവർ വണ്ടിയിൽ നിന്ന് ഇറങ്ങിയിട്ടുകൂടി ഇല്ല എന്ന് കണ്ടപ്പോൾ അയാൾ തിരിഞ്ഞു കൊത്തി…
” വേഗം കൊണ്ടുവാടോ അവളെ…”
രേഷ്മയുടെ മനസ്സിൽ അപകടം മണത്തു…

Leave a Reply

Your email address will not be published. Required fields are marked *