കുറ്റബോധം 10 [Ajeesh]

Posted by

നീ ആ പെണ്ണിനെ വിളിക്ക്….”
അയാൾ ദൃഢമായ സ്വരത്തിൽ പറഞ്ഞു…
” സർ അങ്ങനെ ആരും…”
പാതറിപ്പോകുന്ന അവന്റെ വാക്കുകൾ അയാൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി… പക്ഷെ അവനെ നടുക്കിയത് അയാളുടെ ഒരു ആവേശമാണ്… ഇരയെ കണ്ട കാടന്റെ ഭയപ്പെടുത്തുന്ന പുഞ്ചിരി അയാളിൽ അവൻ കണ്ടു…
” നീ വിളിക്കുന്നോ അതോ ഞാൻ കേറി പിടിച്ചിറക്കണോ???
ഞാൻ അകത്ത് കയറിയാൽ പിന്നെ എന്തൊക്കെ നടക്കും എന്ന് ഒരു ഉറപ്പും തരാൻ പറ്റില്ല മോനെ…” അയാൾ ഇടക്ക് കയറി പറഞ്ഞു…
അത് പറയുമ്പോൾ അയാളുടെ മുഖത്ത് ഒരു വൃത്തികെട്ട ചിരി തെളിയുന്നത് അവൻ കണ്ടു…
ആ നിമിഷം അവന്റെ ഉള്ളിൽ ജനിച്ച ഭയം ചെറുതല്ല… ശബ്ദം നഷ്ട്ടപ്പെട്ട കുട്ടിയെ പോലെ അവൻ നിശ്ചലനായി നിന്നു…
” മോളെ ഇങ്ങ് ഇറങ്ങിപ്പോര്… നമുക്ക് ഇത് ഒന്ന് തീർക്കണ്ടേ… ” കഥയുടെ നിയന്ത്രണം ഏറ്റെടുത്ത പോലെ അയാൾ ഉറക്കെ പറഞ്ഞു…
അവരുടെ സംസാരം മുഴുവൻ അകത്ത് നിന്ന് അവൾ കേൾക്കുന്നുണ്ടായിരുന്നു… പുറത്തിറങ്ങാതെ മറ്റൊരു വഴി ഇല്ല എന്ന് അവൾക്കും ബോധ്യപ്പെട്ടിരുന്നു…
രേഷ്മ ഹാളിലേക്ക് കടന്നുവന്നു… അവളുടെ ഓരോ കാലടിയിലും അളവറ്റ വ്യാകുലത പ്രകടമായിരുന്നു… രേഷ്മയുടെ തല തൊട്ട് മുടി വരെ ഭയത്താൽ വിറകൊണ്ടു… അവൾ തന്റെ മുൻപിൽ നിൽക്കുന്ന രാഹുലിനെ നോക്കി… അവൻ നിസ്സഹായനാണ് എന്ന് അവൾക്കും നല്ലപോലെ അറിയാമായിരുന്നു എങ്കിലും അവന്റെ ഒരു പേടിക്കണ്ട എന്ന മട്ടിലുള്ള ഒരു നോട്ടം എങ്കിലും അവൾ ആ സമയത്ത് ആഗ്രഹിച്ചിരുന്നു… പക്ഷെ രാഹുൽ അത്തരം ഒരു അവസ്ഥ താണ്ടി പോയിരുന്നു… രേഷ്മയെ കണ്ടമാത്രയിൽ എസ് ഐ വിശ്വനാഥൻ സോഫയിൽ നിന്ന് എഴുന്നേറ്റു… അവളുടെ ആകാര വടിവും, മാന്പേടയെ പോലുള്ള കണ്ണുകളും അയാളെ ക്രുരന്മാരുടെ രാജാവിന് തുല്ല്യനാക്കി…ഭയാനകമാം വിധം അവളുടെ അടുത്തേക്ക് ചേർന്ന് നിന്ന ശേഷം ആയാൾ കാമം മുറ്റിയ ഒരു മൃഗത്തിന്റെ ചേഷ്ട്ടകളോടെ അയാൾ രേഷ്മയെ തന്നെ നോക്കി നിന്നു…
“ഇത് ഇവിടെയൊന്നും അവസാനിക്കില്ല… ”
കൊതിയൂറുന്ന കണ്ണുകളോടെ അയാൾ രേഷ്മയെ നോക്കി പറഞ്ഞു….
അവൾ കരുണ യാചിക്കുന്ന മട്ടിൽ അയാളെ നോക്കി…
അത് അയാളെ കൂടുതൽ ആക്രമകാരിയാക്കുകയാണ് ഉണ്ടായത്…
” നീ മുറ്റണല്ലൊടി കൊച്ചേ… ” അയാളുടെ കണ്ണുകൾ അവളിലെ ഓരോ അണുവും കൊത്തി വലിച്ചുകൊണ്ട് പറഞ്ഞു…
രേഷ്മയുടെ മുഖത്ത് പതിയെ ദേഷ്യം നിഴലിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *