ആ സ്ത്രീക്ക് ചിരി വന്നു…
“അല്ലെങ്കിലും അതൊക്കെ സ്നേഹിക്കാൻ അറിയുന്നവർക്ക് പറഞ്ഞിട്ടുള്ളതാ… ”
അവർ ചായ ഗ്ളാസ്സിലേക്ക് പകർത്തി…ഒരു ചായ തന്റെ ഭർത്താവിന് നീട്ടിയ ശേഷം മകനുള്ള ചായയുമായി അവർ അവന്റെ മുറിയിലേക്ക് നടന്നു…
” ഓഹോ…. അമ്മക്കും മോനും ഇപ്പൊ എന്നെ വേണ്ട… ”
ശരിയാക്കി കൊടുക്കാം… അയാൾ പിറുപിറുത്തു…
പെട്ടന്ന് തന്റെ ഭാര്യയുടെ വലിയൊരു ഒച്ച കേട്ട് അയാൾ ഞെട്ടിത്തരിച്ചു…
ഒപ്പം ഗ്ലാസ്സ് പൊട്ടി ചിതറുന്ന ശബ്ദവും മുഴങ്ങി കേട്ടു…
അയാൾ ഓടിയടുത്തപ്പോൾ
നിലത്ത് വീണ് കിടക്കുന്ന തന്റെ ഭാര്യയെയാണ് കണ്ടത്…. അവർ വല്ലാതെ വിറങ്ങലിച്ചു പോയിരുന്നു…
“എന്തായിത് നോക്കി നടക്കേണ്ട…”
അപ്പോഴും ആ സ്ത്രീ മുകളിലേക്ക് തന്നെ നിശ്ചലമായ കണ്ണുകളോടെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ട് അയാളും അവിടേക്ക് നോക്കി…
അവിടെ രാഹുൽ തൂങ്ങിയാടുന്നുണ്ടായിരുന്നു… അവന്റെ ആരെയും മയക്കുന്ന കണ്ണുകൾ ഇപ്പോൾ പുറത്തേക്ക് തള്ളി വന്നിരിക്കുന്നു… അയാൾ ഭയത്തോടെ പുറകിലേക്ക് വലിഞ്ഞു…
അയാൾ തന്റെ മകന്റെ കാലുകൾ പിടിച്ച് പൊന്തിച്ചു പിടിച്ചുകൊണ്ട് കഴുത്തിലെ കേട്ട് അഴിക്കാൻ നോക്കി… പറ്റുന്നില്ല… ഏറെ നേരം അയാൾ ശ്രമിച്ചുനിക്കിയിട്ടും അതിന് കഴിയാതെ വന്നു… അവന്റെ ഭാരം താങ്ങാനാവാതെ വന്നപ്പോൾ അയാൾ കൈ പതിയെ അയച്ചു വിട്ട് പിടിക്കാൻ ശ്രമിച്ചു… പക്ഷെ കൈയ്യിൽ പിടി ഉറക്കാതെ രാഹുലിന്റെ ശരീരം വീണ്ടും ശക്തിയായി തൂങ്ങിയാടി….
പക്ഷെ അപ്പോഴും തന്റെ മകൻറെ ശരീരം അനങ്ങിയില്ല…
അവനെ നഷ്ട്ടപ്പെട്ടു എന്ന സത്യം അയാൾക്ക് ബോധ്യപ്പെടുകയായിരുന്നു…
അയാൾ തളർന്ന കാലുകളോടെ അവന്റെ കട്ടിലിൽ ഇരുന്നു….
അവിടെ അവന്റെ ഒരു ഓടക്കുഴൽ ഒടിഞ്ഞു കിടക്കുന്നുണ്ടായിരുന്നു…
അതിന്റെ ഒരു തലക്കൽ ഒരു ചുവന്ന ചരടും കെട്ടി വച്ചിട്ടുണ്ടായിരുന്നു…
അവന്റെ പ്രിയപ്പെട്ട പുല്ലാങ്കുഴൽ…
ഇനി അത് ആർക്ക് വേണ്ടിയും ശബ്‌ദിക്കില്ല…
( തുടരും )