കുറ്റബോധം 10 [Ajeesh]

Posted by

രാഹുൽ പതിയെ തന്റെ കാലുകൾ പിൻവലിച്ച്‌ എഴുന്നേറ്റ് നിന്നു…
” ആ വീഡിയോ???? അവൻ യാതൊരു വിധത്തിലുള്ള ദേഷ്യമോ വൈരാഗ്യമോ ഇല്ലാത്ത പോലെ തന്നെ ചോദിച്ചു…
“അത് ഞാൻ അപ്പോൾ തന്നെ ഡിലീറ്റ് ചെയ്തു…അയാൾ തിടുക്കത്തിൽ അൽപ്പം വിറവലോടെ പറഞ്ഞു….
അവൻ വീണ്ടും അയാളെ നോക്കി നിന്നു. അവന്റെ നോട്ടം എന്തിനാണെന്ന് മനസ്സിലാകിട്ടിട്ടെന്നോണം അയാൾ അകത്ത് കയറി ഒരു മൊബൈൽ എടുത്ത് കൊണ്ടുവന്ന് അവന്‌ കൊടുത്തു…
“എല്ലാം ഞാൻ കളഞ്ഞു… സത്യമാണ്… മോൻ വേണേൽ ഈ ഫോണും കൊണ്ട് പൊക്കോ…
ദയവ് ചെയ്ത് ശിവനോട് പറഞ്ഞ് ഒരു പ്രശ്നം ഉണ്ടാകരുത്…. ”
അയാൾ കെഞ്ചിക്കൊണ്ട് പറഞ്ഞു…
രാഹുൽ ഫോൺ പരിശോധിച്ച ശേഷം അവിടെ നിന്നും തിരിച്ചു നടന്നു… പെട്ടന്ന് എന്തോ പറയാൻ ഉള്ള വെമ്പലോടെ രാഹുൽ തിരിഞ്ഞു നോക്കി… അയാളുടെ നേരെ വിരൽ ചൂണ്ടി എന്തോ പറയാണെന്നോണം അവൻ നിലയുറപ്പിച്ചു…
പക്ഷെ അത് പറയാൻ ആവാതെ അവൻ പിന്തിരിഞ്ഞു…
അത് അയാളിൽ വല്ലാത്തൊരു അപകർഷതാബോധം ഉണ്ടാക്കി… അയാൾ രാഹുലിനെ പിടിച്ച് നിർത്തി…
“എന്താണെങ്കിലും പറഞ്ഞിട്ട് പോ…
എനിക് അത് കേൾക്കണം…”
അയാൾ അങ്ങനെ പറഞ്ഞപ്പോൾ അവനിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു…
അങ്ങേയറ്റം നിഷ്കളങ്കമായ ഒരു ചിരി…
രാഹുൽ ഒരു നിമിഷം അയാളുടെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു…
” ഇന്ന് സമാനമായി കിടന്നുറങ്ങണം…
നാളെമുതൽ നിങ്ങൾക്ക് അതിന് കഴിഞ്ഞു എന്ന് വരില്ല… ”
അവൻ പറഞ്ഞ ആ വാക്കുകൾ അയാളിൽ ഉണ്ടാക്കിയ നടുക്കം ചെറുതോന്നും അല്ല എന്ന് ആ മുഖത്ത് നിന്നും വായിച്ചെടുക്കാമായിരുന്നു…
അതുപോലെ അന്തിച്ചു പോയിരുന്നു അയാൾ…
രാഹുൽ ഇറങ്ങി നടന്നു…
തന്റെ വീടിന്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നതും തന്റെ വണ്ടിയിൽ കയറി ഇരിക്കുന്ന അച്ഛനെയാണ് കണ്ടത്…
” നീ എങ്ങോട്ടാടാ ഈ വാതിലും തുറന്നിട്ടിട്ട് പോയത്…”
അവൻ ചിരിച്ചുകൊണ്ട് അച്ഛനെ നോക്കി….
” അവന്റെ ആ മുഖം കണ്ട് അയാൾ ഒരു നിമിഷം ചിരിയടക്കാൻ പാട് പെട്ടു… ”
” നിനക്കിത് എന്താ പറ്റിയത്… ”
പെട്ടന്ന് ഇങ്ങനെയൊക്കെ തോന്നാൻ…”
അയാൾ രാഹുലിന്റെ മുടി തലോടിക്കൊണ്ട് ചോദിച്ചു…
“ചുമ്മാ…..
അമ്മ കുറെ നാളായില്ലേ പറഞ്ഞു തുടങ്ങിട്ട്… ഇന്ന് ഒരു ഒരു തവണ അനുസരിക്കണം എന്ന് തോന്നി…. ”
അയാൾക്ക് ചിരി അടക്കാനായില്ല…

Leave a Reply

Your email address will not be published. Required fields are marked *