കുറ്റബോധം 10 [Ajeesh]

Posted by

രാഹുൽ സലൂൺ ലക്ഷ്യമാക്കി നടന്നു… കടയിൽ ആരും ഇല്ലായിരുന്നു… അവൻ കസേരയിൽ കയറി ഇരുന്നു…
” ചേട്ടാ നന്നായി താഴ്ത്തി വെട്ടിക്കോ… ”
രാഹുൽ മുടി വെട്ടുന്നതിനിടെ കണ്ണാടിയിൽ നോക്കി…
പലപ്പോഴും സ്വയം ആസ്വദിച്ചു സംതൃപ്തി അണഞ്ഞിട്ടുള്ള തന്റെ മുഖം ഇപ്പോൾ വിരൂപമായത് പോലെ അവന് തോന്നി… മുടി വെട്ടി കഴിഞ്ഞപ്പോൾ മറ്റൊരു മുഖം കണ്ടപോലെ അവൻ കണ്ണാടിയിലേക്ക് നോക്കി…
അമ്മക്ക് ഇഷ്ടപ്പെടും അവൻ ഉറപ്പിച്ചു…
പൈസ കൊടുത്ത് തിരികെ നടക്കവേ അവന്റെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി… നമ്പർ മാത്രമേ ഉള്ളു…
അവൻ ഫോൺ എടുത്തു…
” ടാ ചെക്കാ… നിന്നെ ഞാൻ വച്ചേക്കില്ലടാ… ” വല്ലാത്ത സങ്കടം കലർന്നതും എന്നാൽ അതോടൊപ്പം രോക്ഷം പ്രകടമാകുന്ന സ്വരത്തോടെ ഒരു ശബ്ദം മരുതലക്കൽ നിന്നും വമിച്ചുകൊണ്ടിരുന്നു…
” ഞാൻ അവളെ എങ്ങനെ നോക്കി വളർത്തിയതാണെന്നറിയോടാ നായെ…”
ഒരു അച്ഛന്റെ പ്രതീക്ഷകൾ എല്ലാം കളഞ്ഞ നീ ഒക്കെ എങ്ങനെ ഗുണം പിടിക്കാനാടാ…
നശിച്ചു പോകത്തെ ഉള്ളു…
നശിച്ചു പോകത്തെ ഉള്ളു… ”
രാഹുൽ ഫോൺ കട്ട് ചെയ്തില്ല…. അയാൾക്ക് പറയാനുള്ളത് മുഴുവൻ അവൻ കേട്ടു നിന്നു…
അത് താൻ കേൾക്കേണ്ടതാണ് എന്ന് അവന് തോന്നി…
എങ്കിലും ആ ശബ്ദം ആരുടേതാണ് എന്ന് മനസ്സിലാക്കാൻ അവന് കഴിഞ്ഞില്ല…
ശിവേട്ടന്റെ ശബ്ദം അല്ല… ആ ശബ്ദം ഉറച്ചതാണ് … ഈ ശബ്ദം പലപ്പോഴും പാതറിപ്പോകുന്നുണ്ട്… രേഷ്മയുടെ അച്ഛൻ ആയിരിക്കണം… അവൻ അനുമാനിച്ചു….
നീണ്ട ഭീഷണിക്കും, കൊടും പ്രാക്കുകൾക്കും ഒടുവിൽ ആ സംഭാഷണം അവസാനിച്ചു… രാഹുൽ ഒന്ന് നെടുവീർപ്പിട്ടു… ഇപ്പോൾ അവന്റെ മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരുന്നു….
അവൻ വീട്ടിലേക്ക് നടന്നു… തന്റെ വീട്ടുപടിക്കൽ എത്തിയപ്പോൾ സ്വന്തം വീട്ടിലേക്ക് കയറുന്നതിന് മുൻപ് അവന് ആ അയൽക്കാരനെ ഒന്ന് കാണണം എന്ന് അവന് തോന്നി… പിന്നെ ഒന്ന് മറിച്ച് ചിന്തിക്കാൻ അവൻ മുതിർന്നില്ല…. അവൻ ആ വീട്ടിലേക്ക് കയറിച്ചെന്നു …. രാഹുൽ വരുന്നത് കണ്ടാപ്പോൾ തന്നെ അയാൾ അങ്ങേയറ്റം ഭയപ്പാടോടെ അവനെ നോക്കി…
” മോനെ നീ പ്രശ്നം ഒന്നും ഉണ്ടാക്കരുത്… ഞാൻ എന്ത് വേണമെങ്കിലും ചെയ്യാം…” അയാൾ യാചിച്ചു….
രാഹുൽ ഇറയത്ത് ഇട്ടിരിക്കുന്ന ഒരു കസേരയിൽ ഇരുന്നു…
അയാളെത്തന്നെ സാകൂതം നോക്കിയിരുന്നു… ഒന്നും മിണ്ടാതെ… അത് അയാളിൽ കൂടുതൽ ഭയപ്പാട് ഉണ്ടാക്കി… തന്നെ പെട്ടന്ന് അവൻ കേറി അക്രമിക്കുമോ എന്ന ഒരു ചിന്തയും അയാളിൽ ഉടലെടുത്തിരുന്നു…
അയാൾ കസേരയിൽ ഇരിക്കുകയായിരുന്ന അവന്റെ കാലിൽ വീണു…
” പറ്റിപ്പോയി… ക്ഷമിക്കാടാ…. “

Leave a Reply

Your email address will not be published. Required fields are marked *