കുറ്റബോധം 10 [Ajeesh]

Posted by

“പിന്നെ ആ അയൽക്കാരൻ ആണ്… അയാളെ ഞാൻ ഫോൺ ചെയ്ത് ബ്ലോക്ക് ചെയ്തിട്ടുണ്ട്…”
” അയാൾക്കിപ്പോ ഇത്തിരി പേടി കൂടിയിട്ടുണ്ടോ എന്നാ സംശയം… ”
” ഒന്നും നടന്നിട്ടില്ല എന്ന് വിചാരിച്ച് വീട്ടിൽപോവാൻ നോക്ക്… ”
രാഹുൽ തന്റെ കണ്ണുകൾ തുടച്ചു… പക്ഷെ അവന്റെ കണ്ണുകൾ പഴയത് പോലെ അല്ലായിരുന്നു…
ജീവനറ്റ പോലെ തോന്നിച്ചു അത്… അവയിലെ പ്രകാശം നഷ്ടപ്പെട്ടിരുന്നു….
അവന് ചുറ്റും അന്ധകാരം മാത്രം നിറഞ്ഞു നിൽക്കുന്നത് പോലെ അവന് തോന്നി…
രാഹുൽ ഒരു ബസ്സിൽ കയറി ഇരുന്നു… രേഷ്മയുടെ കരയുന്ന മുഖം അവന്റെ മുന്നിൽ തെളിഞ്ഞു… വിശ്വനാഥന്റെ അവളോടുള്ള പെരുമാറ്റം ഓരോ നിമിഷവും അവന്റെ ഉള്ളു പൊള്ളിച്ചു…
ഞാനാണ് ഇതിനെല്ലാം കാരണം… അവൻ മനസ്സിൽ പറഞ്ഞു…
അവൾ ഒരു മോഹം പറഞ്ഞു എന്ന ഒറ്റ കാരണം കൊണ്ട് ഞാൻ ആണ് അവളെ ഇതിലേക്ക് വലിച്ചിട്ടത്… ജീവനെ പോലെ കൊണ്ട് നടന്നവളെ ഒരു പെണ്ണും നേരിടാൻ ആഗ്രഹിക്കാത്ത അവസ്ഥയിൽ ആക്കിയവനും ഞാനാണ്… ഒരു ജീവിതം തന്നെ വെറുത്തു പോകുന്ന തരത്തിലുള്ള വാക്കുകൾ അവൾക്ക് കേൾക്കേണ്ടി വന്നത് ഞാൻ കാരണമാണ്…
സംരക്ഷിക്കാൻ പറ്റാത്തവൻ പ്രണയിക്കാൻ നിൽക്കരുതായിരുന്നു…
അതും എന്റെ തെറ്റാണ്…
രാഹുൽ ബസ്സിന്റെ ജനാലയിലൂടെ പുറത്തേക്ക് കണ്ണും നട്ട് ഇരുന്നു… അസ്തമയ സൂര്യൻ പടഞ്ഞാറ്‌ ഭാഗത്തേക്ക് കൂടുതൽ അടുത്തു തുടങ്ങിയിരുന്നു…
രാഹുൽ തന്റെ ഇത്രയും കാലത്തെ ജീവിതം കൊണ്ട് ചെയ്ത എല്ലാ നല്ല കാര്യങ്ങളും ഓർക്കാൻ ശ്രമിച്ചു…. പക്ഷെ എത്ര ആലോചിച്ചിട്ടും അങ്ങനെ ഒന്നും അവന്റെ ചിന്തയിലേക്ക് കടന്നു വന്നില്ല…
പകരം കടന്നു വന്നത് തൊട്ടതിനും പിടിച്ചതിനും ഒക്കെ ചീത്ത പറയുന്ന അമ്മയുടെ മുഖമാണ്…
“പഠിക്കാൻ പോയ സമയത്ത്‌ നേരെ ചൊവ്വേ അത് ചെയ്യാത്തൊണ്ട് ഒരു നല്ല ജോലി പോലും എന്റെ മോന്റെ കയ്യിൽ ഇല്ല…” അമ്മയുടെ കലി പൂണ്ട വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി….
” നിനക്ക് ഈ വണ്ടി വാങ്ങി തന്നതാ കുഴപ്പം ആയത്…” ഒരു ആയുസ്സ് മുഴുവൻ പണിയെടുത്താ നിനക്ക് ഇതുപോലെ ഒന്ന് വാങ്ങാൻ പറ്റോടാ… ”
അച്ഛന്റെ ഡയലോഗ്…
” ഈ മുടിയിങ്ങനെ നീട്ടി വളർത്തി നടക്കാതെ അതൊന്ന് വെട്ടിക്കൂടെ നിനക്ക് കാട്ടാളന്റെ പോലെ ഉണ്ട്…
ഞാൻ പറയുന്നത് എന്തെങ്കിലും നീ അനുസരിക്കുന്നുണ്ടോ??? വീണ്ടും അമ്മയുടെ വാക്കുകൾ…
പെട്ടന്നാണ് അവൻ ഒരു ബാർബർ ഷോപ് കണ്ടത്… അവൻ അവിടെ ഇറങ്ങി…
ശരിക്കും അടുത്ത സ്റ്റോപ്പിൽ ആയിരുന്നു അവൻ ഇറങ്ങേണ്ടത്..
” എന്താടാ ഇവിടെ ഇറങ്ങിയത്…”
ബസ്സിൽ നിന്ന് ഇറങ്ങിയതും അവനെ പരിചയം ഉള്ള ഒരു ചേട്ടൻ ചോദിച്ചു…
” ഒന്നും ഇല്ല ചേട്ടാ… ഒന്ന് മുടി വെട്ടാൻ… “

Leave a Reply

Your email address will not be published. Required fields are marked *