“മം… അങ്ങനെ സഞ്ചരിച്ചിട്ട്? നീയെന്തു ചെയ്യും? ഭാവിയിൽ ചെന്ന് നീ കോകില മിസ്സിനെ പ്രൊപോസ് ചെയ്യോ? കല്യാണം കഴിക്കോ? ആ സമയം കൊണ്ട് അവർ കെട്ടി രണ്ടു പിള്ളേരായി, പിന്നേം ഒരെണ്ണത്തിന് വേണ്ടി വെയ്റ്റിംഗ് ആയിരിക്കും. അവിടെപ്പോലും നിനക്കവരെ കിട്ടുമെന്ന് തോന്നുന്നില്ല ജിത്തൂ. നീ വെറുതെ ഉള്ള സമയം കളയല്ലേ.”
ജിതിൻ അവന്റെ മുഖത്തേക്ക് ഒരു ചിരിയോടെ ഉറ്റു നോക്കി.
“നീ വീണ്ടും വീണ്ടും ഒരു തോൽവിയാണെന്നു സ്വയം തെളിയിക്കുവാണല്ലോ? പക്ഷെ, നീ പറഞ്ഞതിൽ കാര്യമുണ്ട്. നാളെ അതെന്തുമാവട്ടെ. ഇന്നലെയെപ്പറ്റി ഓർക്കുകയും വേണ്ട. ഇപ്പൊ, ഈ നിമിഷം. നമ്മളെന്ത് ചെയ്യുന്നു, അതാണ് പ്രധാനം. പിന്നെ, 2019 നിനക്ക് അത്ര നല്ല വർഷമൊന്നുവല്ല. നീ ഒന്ന് കരുതിയിരുന്നോ.”
“ഹാ ഹാ, അത് നിനക്കെങ്ങിനെ അറിയാം?”
“ഞാൻ പറഞ്ഞില്ലേ, ഞാൻ ഒരു തവണ ടൈം ട്രാവൽ നടത്തിയിട്ടുണ്ട്. അങ്ങിനെ അറിയാം.”
“നിനക്ക് കഷണ്ടി വരും അളിയാ.”
“അതെന്താ സോണി മോനേ?”
“അപ്പൊ പൂർത്തിയാവും. അസൂയയും കഷണ്ടിയും. രണ്ടിനും മരുന്നില്ലന്നാണല്ലോ?”
“ഇനീം നീ വാ തുറന്നാൽ നിനക്ക് പല്ലുവേദനക്കുള്ള മരുന്ന് വാങ്ങി കഴിക്കേണ്ടി വരും. സോ… സട്ടപ്പ്.”
പിറ്റേന്ന് ജിതിൻ എഴുന്നേറ്റത് പുത്തൻ പ്രതീക്ഷകളോടെയാണ്. ഒരു പുതിയ മുഖം എൻട്രിയാണ് അവൻ സ്കൂളിൽ പ്രതീക്ഷിച്ചതെങ്കിലും എല്ലാം പഴയ പോലെ തന്നെ തോന്നി. പക്ഷെ ഫൈസൽ അന്ന് വന്നിട്ടില്ല എന്നത് അവന് സന്തോഷം നൽകുന്ന വാസ്തവമായിരുന്നു. സോണി ഇടക്കിടെ നിഖിലിന്റെയും കിരണിന്റെയും ഉഷാറില്ലാത്ത ഇരിപ്പ് കണ്ട് അവനെ തോണ്ടിവിളിച്ച് കാണിക്കുന്നുണ്ടായിരുന്നു. മറ്റുള്ളവർക്ക്അവനില്ലാത്തതിന്റെ പ്രത്യേകിച്ചു ബുദ്ധിമുട്ടുകളൊന്നും ഉണ്ടെന്ന് തോന്നിയില്ല. പക്ഷേ അന്ന മുഖം കറുപ്പിച്ചിരുന്നു.
“ഒന്ന് കാണണമല്ലോ ലീഡറേ…”
അസ്സംബ്ലിക്ക് എല്ലാവരും ഇറങ്ങിയപ്പോൾ അവസാനം അന്നയുടെ കൂടെ ഇറങ്ങിയ ജിത്തു പറഞ്ഞു.
“മം…? എന്താ?”
“ഉച്ചക്ക് ഊണ് കഴിഞ്ഞ് ലൈബ്രറിയിലോട്ട് വാ. പറയാം.”
“പോടാ, ഞാനെങ്ങുമില്ല.”
“ഞാൻ വിളിച്ചാൽ ലീഡർ വരാണ്ടിരിക്കോ? ഇന്ന് വന്നാലേ, ഞാൻ ഒന്ന് രണ്ട് കൂട്ടം കാണിച്ചു തരാം. ഒരിക്കലും മറക്കാത്ത ഒരു കൂട്ടം.”
“ശോ… ഞാനില്ല.” അന്ന ചിണുങ്ങി.
“ഹാ വാ ലീഡറേ, നല്ല സുഖമായിരിക്കും. “
“അതല്ല. ലൈബ്രറിയിൽ ഇന്ന് പൂജേം കിരണും കാണും.”
“ശോ, അതു കഷ്ടമായിപ്പോയല്ലോ, ഹാ, എന്നാ പോട്ടെ.”
“കെമിസ്ട്രി ലാബിൽ ആരും കാണില്ല.”