“എടാ, ഇത് വയറിളക്കുന്ന ഗുളികയാ. ഇതൊരെണ്ണം ഞാൻ അവന്റെ ചോറിൽ പൊട്ടിച്ച് ഒഴിച്ചു കൊടുത്തിട്ടുണ്ട്.”
“ആരുടെ? ഫൈസലിന്റെയോ?” സോണിയുടെ ഒച്ച പൊങ്ങി.
“ശ്…. കാറിക്കൂവി എല്ലാരേം അറിയിക്കല്ലേ മൈരേ…”
“എടാ, ഇതെപ്പോ?”
“ഞാൻ പറയാം. നീ മിണ്ടാതെ കേട്ടോണം. ഇത് മിനിയാന്ന് രാവിലെ അസംബ്ലിക്ക് മുങ്ങി ക്ലാസ്സിൽ ഇരുന്നപ്പോ കലക്കി ഒഴിക്കാൻ കരുതിയതാ. പക്ഷെ ആ പെഴച്ച മറിയ ചേച്ചി അങ്ങോട്ട് കേറി വന്നു. അതുകൊണ്ട് അന്നത്തെ പ്ലാൻ ചീറ്റി. മാത്രമല്ല, അന്നിടീം കൊണ്ടു. കലിപ്പ് കട്ടക്കലിപ്പായി. ഇന്നലെ അസംബ്ളിക്ക് എല്ലാരും ഇറങ്ങിയപ്പോ അവന്റെ ചാപ്‌സിൽ ഞാൻ കുറച്ചു ഉപ്‌സ് വാരിയിട്ടു.”
“ഏ… എന്നു വച്ചാ?”
“എടാ പൊട്ടാ, ഫൈസൽ ഇന്നലെ വയറു വേദന ആണെന്നും പറഞ്ഞു നേരത്തെ പോയോ?”
“ആ പോയി. എടാ….. നീ?”
“നമ്മളൊക്കെ ലീവ് എടുക്കണമെങ്കിലോ അത്യാവശ്യം ക്ലാസ് കട്ട് ചെയ്യണമെങ്കിലോ, പേരൻസിന്റ് കത്തു വേണം, മാങ്ങാത്തൊലി വേണം, അവനിതൊന്നും ബാധകമല്ലേ? കൊടുത്തു ഒരു നൈസ് പണി. ഇനി രണ്ടു മൂന്നു ദിവസം അവൻ നടന്നു തൂറും.”
“ശെടാ ഭീകരാ… നീയാള് കൊള്ളാല്ലോ? അല്ല, ഈ ഗുളിക ഇതേവിടുന്നോപ്പിച്ചു?”
“ജംഗ്ഷനിലെ മെഡിക്കൽ ഷോപ്പിൽ നിന്നും ഒപ്പിച്ചു. ഒരു സ്ട്രിപ്പ് മുപ്പത് രൂപയെ ഉള്ളു അളിയാ.”
“കൊള്ളാം…. ആരുമറിയാണ്ടിരുന്നാ മതി. പിന്നേ, എനിക്കും നിന്നോട് രണ്ടു കാര്യങ്ങൾ പറയാനുണ്ട്.” സോണി രണ്ടു വിരലുയർത്തി കാണിച്ചു.
“ആ പറ പറ, കേൾക്കട്ടെ…” ജിതിൻ തലക്കടിയിൽ കൈ വച്ച് കട്ടിലിലേക്ക് മലർന്നു കിടന്നു.
“ഒന്ന്, നിനക്കെന്തു തോന്നിയാലും കൊള്ളാം, ഇല്ലേലും കൊള്ളാം. ആ കോകില മിസ്സിനെ നീ മറന്നു കളയണം.”
“ഹാ ഹാ ഹാ… ശെരി, ഇനി രണ്ട്?”
“എടാ, നീ സ്നേഹിക്കുന്നവരെയല്ല, നിന്നെ സ്നേഹിക്കുന്നവരെയ നീ സ്നേഹിക്കേണ്ടത്.”
“അതിനെന്നെ ആരെങ്കിലും സ്നേഹിക്കണ്ടേ?”
“അതാണ് നിന്റെ വിഷമമെങ്കിൽ ഉണ്ട്. നിന്നെ സ്നേഹിക്കുന്ന ഒരാളുണ്ട്.”
“ആര്?”
“അക്കൗണ്ടൻസിലെ മേഴ്‌സി.”
“ആരാളിയ, നമ്മടെ മൊലച്ചി മേഴ്‌സിയ? അവള് നിന്നോട് പറഞ്ഞാ?”
“നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞില്ല, നിന്നെ കാണണമെന്നും എന്തോ കാര്യം പറയണമെന്നും എന്നോട് പറഞ്ഞു.”
“ഇതെപ്പോ?”
“നീയിന്നലെ കോകിലമിസ്സിന്റെ കൂടെ കൊഞ്ചി നിന്നില്ലേ? അപ്പൊ പുറത്ത് നിന്നേം കാത്തു നിൽപ്പുണ്ടായിരുന്നു അവൾ. ഞാൻ ഒറ്റക്ക് നടന്നു വരുന്നത് കണ്ട് അവൾ നിന്നെ അന്വേഷിച്ചു. നിങ്ങൾക്ക് ഒരു ശല്യമാവണ്ട എന്ന് കരുതി ഞാൻ പറഞ്ഞു, അവൻ കുറച്ചു മുൻപേ പോയി എന്ന്. അപ്പൊ അവള് പറയാ, നിന്നെ കണ്ട് നിന്നോട് മാത്രം പറയാൻ എന്തോ ഉണ്ടെന്ന്. അങ്ങനെ നിന്നോട് മാത്രം പറയാൻ എന്താ അളിയാ? പ്രേമം. അല്ലാതെന്താ?”