“എടാ… കിഡ്‌നി-കിഡ്നി. നിന്നെ ബ്രൈൻവാഷ് ചെയ്ത് പതുക്കെ ഐസ്ക്രീം ഒക്കെ വാങ്ങിത്തന്ന് മയക്കി മിക്കവാറും നിന്റെ കിഡ്‌നി അവര് ചൂണ്ടും.”
“സോണി മോനെ…”
“നീ പേടിക്കണ്ട അളിയാ. എനിക്കൊരു ഐഡിയ ഉണ്ട്.”
“ഹേയ്, അതിനല്ല സോണിമോനെ വിളിച്ചത്.”
“പിന്നെ?”
“ഫാ… എരപ്പാളി, കൂതിമൈരേ… നിനക്ക് നാണമില്ലേ? കുഞ്ഞു പിള്ളേരെപ്പോലെ. ഒരകലം വിട്ട് നട മൈരേ… നിന്റെ വർത്തമാനം കേട്ട് ആളുകൾ എനിക്കും കൂടെ വട്ടുണ്ടെന്ന് വിചാരിക്കും. അവന്റെ കുഞ്ഞമ്മേടെ കിഡ്‌നി.”
“ഓഹ്.. പ്രണയം… പ്രേമമങ്ങു മൂത്തിരിക്കുവല്ലേ, എടാ വിവരമുള്ളവര് പറഞ്ഞാ കേൾക്കണം. അറിയാത്ത പിള്ള… ചൊറിയുമ്പോ അറിയും.”
“ജിത്തൂ… ശു… ജിത്തൂ…”
പെട്ടെന്ന് പുറകിൽ നിന്നൊരു വിളി കേട്ട് ജിതിൻ തിരിഞ്ഞു നോക്കി. കോകില മിസ്സ് വേഗത്തിൽ നടന്നടുക്കുകയാണ്. തന്റെ മുഖത്തു നോക്കാൻ പാട് പെട്ടുകൊണ്ട് നടന്നു വരുന്ന കോകിലയെ കണ്ട് ജിതിന്റെ ഉള്ളിൽ സമ്മിശ്ര വികാരങ്ങൾ രൂപം കൊണ്ടു.
“സോണി, നീ വിട്ടോ. ഞാൻ വന്നേക്കാം.”
ഇതുകേട്ട് സോണി അടക്കം പറഞ്ഞു.“ഞാൻ പോവാ അളിയാ… നാളെ വീട്ടിലോട്ട് വരാം. ഒരു കാര്യം പറയാനുണ്ട്. മറ്റേത് സൂക്ഷിക്കണേ… കിഡ്നി, കിഡ്നി…”
“ഒന്നു പോയ്‌ത്താ അളിയാ… പ്ലീസ്… നിന്റെ കാലു ഞാൻ പിടിക്കാം.”
കോകില അടുത്തെത്തിയത് കണ്ട് സോണി അവളെ കാണാത്ത ഭാവം നടിച്ച് പെട്ടെന്ന് വടി പോലെ നടന്നു നീങ്ങി.
“ജിത്തൂ… “
ആ ഒറ്റവിളിയിൽ അവന്റെ മനസ്സവന് കൈമോശം വന്നു. അവളോട് തർക്കുത്തരം പറഞ്ഞു ശീലിച്ച നാവ്, ഒരവസരത്തിന് വേണ്ടി വെമ്പുന്നുണ്ടായിരുന്നു. പക്ഷേ… വേണ്ട, അവൻ അതിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കാൻ തീരുമാനിച്ചു.
“വാ ജിത്തൂ, ബസ്റ്റോപ് വരെ എന്റെ കൂടെ. എനിക്ക് കുറച്ച് സംസാരിക്കണം.” അവന്റെ കണ്ണിൽ നോക്കാതെ അവൾ പറഞ്ഞു.
ഇന്നലെ വിദ്യ ഉപദേശിച്ചു. ഇന്ന് ഇവളുടെ വക. പക്ഷെ ഇവിടെ വാദി കോകിലയായത് കൊണ്ട് ജിതിൻ മൗനം പാലിച്ചു. അവർ ഒരുമിച്ചു നടന്നു. അൽപ നേരത്തെ മൗനം ഭേദിച്ച് കോകില തന്നെ സംസാരിച്ചു തുടങ്ങി.
“ജിത്തു എന്താ മിണ്ടാത്തെ?”
“ഹേയ്… ഒന്നുമില്ല.”
വീണ്ടും മൗനം.
“ഞാൻ ദേഷ്യപ്പെടും എന്നു കരുതിയാണോ?”
“ഹേയ്… അങ്ങനൊന്നുമില്ല.”
“പിന്നെന്താ, ഞാൻ വിദ്യ മിസ്സിനോട് പറഞ്ഞതിനാണോ?”