കോകില മിസ്സ് 5
Kokila Miss Part 5 | Author : Kamal | Previous Parts
“എടാ നീ പറഞ്ഞതൊക്കെ ഓക്കെ. വിദ്യാ മിസ്സ് ഇനി നിങ്ങടെ കാര്യം ആരോടും പറയില്ല എന്ന് വച്ചോ. പക്ഷെ നീ പേടിക്കുന്നതെന്തിനാണ്? പ്രേമിക്കുന്ന പെണ്ണിനോട് ഇഷ്ടം തുറന്നു പറഞ്ഞു എന്ന് വച്ച് നിന്നെ ആരും തൂക്കി കൊല്ലുവൊന്നുവില്ല.”
സ്കൂൾ വിട്ട് പുറത്തേക്ക് നടക്കുന്നതിനിടയിൽ സോണി ജിതിന് മനോധൈര്യം നൽകി. സ്വയം അങ്ങനൊരു വസ്തു ഇല്ലെങ്കിലും, മറ്റുള്ളോരെ ഉപദേശിച്ച് വേണ്ടാത്ത പ്രചോദനം നൽകുന്നത് സോണിക്ക് ഹരമാണ്.
“ഹേയ്, ഒരു കുഴപ്പോമില്ല. പ്രത്യേകിച്ചും ഈ പറഞ്ഞ ‘പെണ്ണ്’ പഠിപ്പിക്കുന്ന ടീച്ചർ ആവുമ്പോ. ഞാനല്ലെങ്കിൽ തന്നെ തീട്ടത്തിൽ ചവിട്ടിയ നിൽകുന്നേ. എന്നെ നീ തീട്ടക്കുഴിയിലേക്ക് തള്ളിവിടല്ലേ അളിയാ.”
ഉള്ളത് തുറന്ന് പറയാൻ ജിതിന് ഒരു വിഷമവുമില്ല.
“പക്ഷെ എനിക്ക് മാനസ്സിലാവാത്തത് അതല്ല. വിദ്യ മിസ്സും കോകില മിസ്സും തമ്മിൽ എന്താ ഇടപാടെന്നാ.” സോണി താടി ചൊറിഞ്ഞു.
“എന്തെടപാട്?”
“മച്ചമ്പീ, നീ ശ്രദ്ധിച്ചില്ലേ? നീ പറഞ്ഞത് വച്ച് നോക്കിയാ… എന്തോ എവിടെയോ ഒരു ഒരു … മിസ്സിങ് ഉള്ള പോലെ. വിദ്യ മിസ്സ് നിന്നെ പറഞ്ഞു വിലക്കിയതും ഉപദേശിച്ചതും ഒക്കെ നല്ലത് തന്നെ. പക്ഷെ, നിന്നെ സ്വകാര്യമായി കാണാൻ, അല്ല, കോകില മിസ്സിനെ കാണിക്കാൻ അവർക്കെന്താ ഇത്ര ഉത്സാഹം?”
“ഹേയ്, മാറ്റർ മറ്റതല്ലേ മുത്തേ, ഇങ്ങനത്തെ കാര്യങ്ങൾക്ക് പ്രൈവസി വേണ്ടേ?”
“എന്ത് മാറ്റർ? നീ അവരുടെ മൊലക്ക് പിടിച്ചു കൊടുക്കാനൊന്നുമല്ലല്ലോ പോയത്?”
“ടാ തോമസിന്റെ മോനെ, നിന്റെ സ്ഥാനത് വേറാരെങ്കിലും ആയിരുന്നെലെ, ഇപ്പറഞ്ഞതിന് നിന്റെ തല മണ്ണിൽ കിടന്നുരുണ്ടേനേം.”
“ഹാ… ചുമ്മാ അളിയാ… അതു പോട്ടെ. ഇന്ന് കോകില മിസ്സ് വന്നിട്ടും ക്ലാസ്സെടുക്കാൻ വരാഞ്ഞതെന്തുകൊണ്ട്…?”
“അത്… അത്… എന്നെ ഫേസ്… ചെ…യ്യാൻ… പറ്റാത്തത് കൊ..ണ്ട്….”
ജിതിൻ ഒന്നെറിഞ്ഞു നോക്കി.
“അയ്യട… എടാ പുല്ലേ, ഇത് വേറെന്തോ സെറ്റപ്പ. അവർക്ക് നിന്നെക്കൊണ്ടു എന്തോ ഉപകാരമുണ്ട്. നിനക്കിപ്പോ കഷ്ടകാലമാ മച്ചമ്പീ. നിങ്ങൾ ഹിന്ദുക്കൾക്ക് ഈ ബോർഡിൽ ശംഖ് ഉരുട്ടി ചെയ്യുന്ന ഒരു പരുവാടിയില്ലേ? ഹോമമോ , മന്ത്രവാദമോ എന്തോ… അതൊന്ന് നോക്കിക്കോ. എന്റെ ബാലമായ സംശയം മറ്റതാണോന്നാ.”
“എന്ത്?”