പെട്ടെന്നാണ് door ൽ ഒരു മുട്ട് കേട്ടത്. ഞാൻ ഞെട്ടിപ്പോയി. ഇച്ഛായൻ ദേഷ്യത്തിൽ ഒരു ചീത്ത പറഞ്ഞു എനിക്ക് ചിരി വന്നു.
‘യാര്’
‘Order Sir’
എന്നാ orderയാ’
‘Dinner order Sir’
‘Night ആവലെ അതിക്ക് മൂന്നടി എന്ന order യാ’ – എന്ന് പറഞ്ഞു ഇച്ഛായൻ door തുറന്നു. ഞാൻ പെട്ടെന്ന് dress നേരെയാക്കി ഷാൾ കൊണ്ട് കഴുത്തും കവിളും എല്ലാം തുടച്ചു.
‘എന്നയാ’
‘Sir night ക്ക് എന്ന വേണം’
‘ഓ, എന്താ പൊന്നുന് വേണ്ടത്’
‘ഇച്ഛായൻ എന്തെങ്കിലും പറഞ്ഞാൽ മതി’
‘Non-Veg ആയാൽ കുഴപ്പമുണ്ടോ, ഞാൻ book ചെയ്തപ്പോൾ non-veg ആണ് കൊടുത്തത്’
‘ഏയ് ഇല്ല’
‘ഓക്കെ, രണ്ട് ചിക്കൻ ബിരിയാണി’
‘ഓക്കെ, Sir’
പുള്ളി പോയി. ഇച്ഛായന് ദേഷ്യം വന്നു. എനിക്ക് ചിരിയും. ഞാൻ കൈ പിടിച്ചു എന്റെ അടുത്ത് ഇരുത്തി.
‘എന്റെ മോന് ദേഷ്യം വന്നോ’
മുഖം എന്റെ രണ്ട് കൈകൊണ്ട് എടുത്തിട്ട് ഞാൻ ചോദിച്ചു.
‘മ്’
‘എന്തിനാ ദേഷ്യം പൊടിക്കുന്നെ ഞാൻ കൂടെയില്ലേ’
ഞാൻ പതുക്കെ ഇച്ഛായന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.
‘എന്റെ, dress ഒന്ന് മാറ്റണം ഇച്ഛായൻ ഒന്ന് വെളിയിൽ നിക്കുമോ’
‘വെളിയിൽ നിക്കണോ, ഞാൻ ഇവിടെ ഇരുന്നാൽ പോരെ’
‘അത് വേണ്ടടാ, വെളിയിൽ നിക്ക്. 2 min please’
‘Okay’
‘അതിന് മുൻപ് എനിക്കൊന്നു toilet പോകണം. എന്നാൽ dress toilet വെച്ചു മാറ്റാം’
ഞാൻ dress കൂടെ എടുത്തു. ഇച്ഛായന്റെ നിരാശ കണ്ടിട്ട് എനിക്ക് ചിരി വന്നു.
‘ഞാൻ ലെഗിൻസ് ഇട്ടോട്ടെ’
‘അതിനെന്താ, ഇഷ്ടമുള്ളത് ഇട്ടോളൂ’
‘വീട്ടിലാണെ ഇതിടാൻ ഏട്ടൻ സമ്മതിക്കില്ല’
‘അതിനിപ്പോൾ ഏട്ടന്റെ കൂടെയല്ലെല്ലോ, എന്റെ കൂടായല്ലേ. എന്റെ അമ്മുന് ഇഷ്ടമുള്ളത് ഇട്ടോ’
‘അമ്മു അല്ല, പൊന്നു’
‘അല്ല, ഇത് എന്റെ അമ്മുവാണ്’
ഇച്ഛായൻ എന്നെ കെട്ടിപ്പിടിച്ചു. ഞാനും കെട്ടി പിടിച്ചു.
‘എന്നാൽ ഞാൻ dress മാറാൻ പൊക്കോട്ടെ’
‘നിക്ക്, കുറച്ചു കഴിഞ്ഞിട്ട് പോകാം’
‘ഞാൻ ഇങ്ങോട്ടല്ലേ വരുന്നത്’
‘മ് മ്’
‘ദേ ഇച്ഛായാ കൊഞ്ചാതെ’