പിറ്റേന്ന് ഹോസ്‌പോറ്റാലിൽ അമ്മക്ക് ജോലി ഇല്ല, ഞങ്ങൾ രണ്ടുപേരും രാവിലെ hospital ൽ പോയി. എന്റെ കലങ്ങിയ മുഖം കണ്ടപ്പോൾ ചേട്ടൻ കാര്യം തിരക്കി, ഞാൻ hall ticket വന്ന കാര്യം പറഞ്ഞു.
‘അവളോട് പോകേണ്ടന്ന് ഞാൻ പറഞ്ഞു അതിനാണ് ഇങ്ങനെ മുഖം വീർപ്പിച്ചു നിക്കുന്നത്’ അമ്മ പറഞ്ഞു.
‘അവളുടെ ആഗ്രഹമല്ലേ അമ്മേ അവള് പോയി എഴുതട്ടെ’ ചേട്ടൻ എന്നെ support ചെയ്തു
‘ആര് കൂടെപോകാനാ, നീ ആണെങ്കിൽ ആശുപത്രിയിൽ, എനിക്ക് രാത്രി ഇവിടെ നിക്കാൻ പറ്റുമോ ഇത് ആണുങ്ങളുടെ ward അല്ലേ, അല്ലെങ്കിൽ അച്ഛനെ കൂടെ വിടാമായിരുന്നു’. അമ്മ വീണ്ടും ഉടക്കിട്ടു.
‘എന്നാൽ ബിജുനോട് കൂടെ പോകാൻ പറയാം, അല്ലെങ്കിൽ അവൻ രണ്ടു ദിവസം രാത്രി വന്ന് നിക്കട്ടെ അപ്പോൾ അച്ഛന്റെ കൂടെ പോകാമെല്ലോ’ – ചേട്ടൻ വീണ്ടും എന്നെ support ചെയ്തു.
‘അതെങ്ങിനെയാടാ, അവന്റെ കല്യാണം കഴിഞ്ഞിട്ട് കുറച്ചു ദിവസമല്ലേ ആയുള്ളൂ. അവനോട് എങ്ങിനെയാ ഇവിടെ നിക്കാൻ പറയുന്നത്’. ഹോ അമ്മ അത് സമ്മതിക്കുമോ എന്ന് ഞാൻ പേടിച്ചു, ഭാഗ്യം. എന്തായാലും ആ വൃത്തികെട്ടവന്റെ സഹായത്തിൽ എനിക്ക് എങ്ങും പോകണ്ട. എന്നാലും പോകണം എന്ന ആഗ്രഹം എന്റെ മനസ്സിൽ നിറഞ്ഞു നിന്നു. ഞാൻ കരഞ്ഞുപോയി.
‘ഞാൻ ഒറ്റയ്ക്ക് പൊക്കോളാം’ – ഞാൻ പറഞ്ഞു.
‘ടി ആശുപത്രിയാ, ഒരെണ്ണം തന്നാൽ ഉണ്ടല്ലോ, അവൾ ഒറ്റയ്ക്ക് പോകും. നീ എങ്ങും പോകണ്ട പഠിച്ചതൊക്കെ മതി’ – അമ്മ പിന്നെയും പറഞ്ഞു.
സത്യത്തിൽ ഞാൻ കരഞ്ഞു പോയി.
‘ചുമ്മാ ചിണുങ്ങല്ലേ അമ്മു ഞാൻ നല്ല തല്ലുതരും കേട്ടോ’ – അമ്മ വീണ്ടും പറഞ്ഞു.
ഞാൻ ചേട്ടന്റെ കട്ടിലിൽ ഇരുന്നു കരഞ്ഞു. ചേട്ടനും സങ്കടം വന്നു. ചേട്ടൻ കുറച്ചു നേരം എന്തോ ആലോചിച്ചിട്ട് പറഞ്ഞു.
‘വർഗീസ് Uncle ഇല്ലേ, uncle നോട് ഒന്ന് കൂടെ പോകാൻ പറഞ്ഞാലോ, Uncle നാണെ പ്രിത്യേകിച്ചു തിരക്കൊന്നും ഇല്ലല്ലോ. അതുമല്ല Uncle ആണെങ്കിൽ നമ്മുക്ക് ഒരു വിശ്വാസവും ഉണ്ട്’. ചേട്ടൻ അത് പറഞ്ഞപ്പോൾ എനിക്കും കുറച്ചു ആശ്വാസമായി ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മയ്ക്ക് അപ്പോഴും താൽപര്യമില്ല.
‘അതൊന്നും വേണ്ടടാ, അടുത്ത തവണ പോകാം’ – അമ്മ പറഞ്ഞു.
എനിക്ക് വീണ്ടും നിരാശ തോന്നി.
‘അവൾ കുറെ ആഗ്രഹിച്ചതല്ലേ അമ്മേ, അമ്മ പറഞ്ഞാൽ Uncle കേൾക്കും പുന്നാര അനിയത്തി അല്ലേ’ – ചേട്ടൻ പതുക്കെ എന്നെ കണ്ണടച്ചു കാണിച്ചു. എനിക്ക് ചിരി വന്നു.
‘ആ അച്ഛനോടും ഒന്ന് ചോദിക്കട്ടെ’ – അമ്മ വീണ്ടും ഉടക്കാൻ തുടങ്ങി എന്നെനിക്ക് തോന്നി.
‘അച്ഛനൊക്കെ സമ്മതിക്കും, അമ്മ ഇപ്പോൾ തന്നെ Uncle നെ വിളിക്ക്. അച്ഛനോട് ഞാൻ രാത്രി പറഞ്ഞോളാ’ – ചേട്ടൻ വീണ്ടും എന്നെ support ചെയ്തു.
നിവർത്തിയില്ലാതെ അമ്മ വിളിച്ചു.
‘ആ ഏട്ടാ, നാളെ വീട് വരെ ഒന്ന് വരാമോ ഒരു അവിശ്യത്തിനാ, ആ ശരി’ – എന്നൊക്കെ പറഞ്ഞു അമ്മ ഫോൺ വെച്ചു.
‘ആ uncle നാളെ വരാമെന്ന്’ – അമ്മ പറഞ്ഞു.