എന്റെ ഇച്ഛായൻ
Ente Echayan | Author : Amrita
ഇത് എന്റെ രണ്ടാമത്തെ കഥയാണ്. ചില കാരണങ്ങൾ കൊണ്ട് ആദ്യ കഥയുടെ രണ്ടാം ഭാഗം എഴുതാൻ സാധിച്ചില്ല. അതിന് എല്ലാവരോടും Sorry ചോദിക്കുന്നു. ആദ്യ കഥ വായിക്കാത്തവർക്കായി എന്നെ പറ്റി പറയാം. ഞാൻ അമ്മു. വീട്ടിൽ അച്ഛൻ, അമ്മ, ഒരു ചേട്ടൻ പിന്നെ ഒരു അനിയനും ഉണ്ട്. ആദ്യ കഥ ബാക്കി എഴുതാതിരുന്നത് personal കാരണങ്ങൾ കൊണ്ടാണ്. നിങ്ങൾക്ക് എപ്പോഴും പെണ്ണുങ്ങൾ തേച്ച കഥയല്ലേ പറയാനുള്ളൂ. പക്ഷെ എന്റെ ജീവിതത്തിൽ അത് മറിച്ചാണ് സംഭവിച്ചത്. അയാളെ കുറിച്ചു പറയാൻ എനിക്ക് ഇനി താൽപര്യമില്ല. ആണുങ്ങളെ തന്നെ വെറുത്തു പോയ കാലമായിരുന്നു അത്. വീട്ടിൽ നിക്കാൻ പോലും തോന്നാത്ത അവസ്‌ഥ. അവൻ ആ വൃത്തികെട്ടവൻ ഒരു നാണവുമില്ലാതെ പിന്നെയും വീട്ടിൽ വരും. ഞാൻ ആരോടും ഒന്നും പറയില്ല എന്ന ധൈര്യമാണ് അവന്. പറഞ്ഞാലും കുറ്റക്കാരി ഞാൻ തന്നെ. അതെപ്പോഴും അങ്ങനെയല്ലേ, കുറ്റക്കാരികൾ പെണ്ണുങ്ങൾ തന്നെയാണ്. ആണുങ്ങൾ എപ്പോഴും പുണ്യാളന്മാരും. വീട്ടിൽ നിന്നും എവിടേക്കെങ്കിലും പോയാലോ എന്ന് കരുതിയതാണ്, പക്ഷെ അവിടെയും തടസ്സം കാരണം പെണ്ണായിപ്പോയി. ചേട്ടന് എന്തെങ്കിലും സങ്കടം വന്നാലോ bore അടിച്ചാലോ bike എടുത്ത് ഒറ്റ പോക്ക്. ആരും ഒന്നും ചോദിക്കില്ല, എപ്പോൾ വന്നാലും കുഴപ്പമില്ല. എന്റെ ദേഷ്യം എനിക്ക് കാണിക്കാൻ പറ്റുന്നത് അനിയന്റെ അടുത്ത് മാത്രമാണ്, പക്ഷെ അവൻ എന്ത് പിഴച്ചു. പാവം. അവനെ കുഞ്ഞിലെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ഒക്കെ ഞാൻ തന്നെയായിരുന്നു. ഇപ്പോൾ പഠിപ്പിക്കുന്നതും ഞാൻ തന്നെ. ഞാൻ നല്ലതുപോലെ പഠിക്കും കേട്ടോ, ഡിഗ്രിക്ക് First Class ഉണ്ടായിരുന്നു. MA ക്ക് പോകണം എന്ന് കുറെ കരഞ്ഞു പക്ഷെ അമ്മ സമ്മതിക്കില്ല. അമ്മ ചില സമയങ്ങളിൽ അങ്ങിനെയാണ് എന്റെ ശത്രുനെ പോലെയാണ് പെരുമാറുന്നത്. അച്ഛനും ചേട്ടനും ചെറിയ support ഉണ്ട്, പക്ഷെ അമ്മ ഒരു കാരണവശാലും സമ്മതിക്കില്ല. അങ്ങിനെ അണുങ്ങളോട് മുഴുവൻ വെറുപ്പും, വീട്ടിൽ തന്നെയിരുന്നു മടുപ്പും ആയിരുന്നു. അതൊക്കെ മാറ്റിയത് എന്റെ ഇച്ഛായനാണ്. ഈ ലോകത്തെ എല്ലാ ആണുങ്ങളും ഒരുപോലെയാണ് എന്നാണ് ഞാൻ കരുതിയിരുന്നത്. പക്ഷെ ഇച്ഛായൻ അങ്ങിനെയല്ല. Sorry എനിക്ക് കഥ എഴുതാനൊന്നും അറിയില്ലട്ടോ അതാണ് ഇങ്ങനെയൊക്കെ എഴുതുന്നത്. എന്തിനാണ് ഇപ്പോൾ ഇങ്ങനെ ഒരു കഥ എഴുതുന്നത് എന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകാം. എന്റെ ഇച്ഛായന് ഒരു ആഗ്രഹമുണ്ട്, പക്ഷെ എനിക്ക് ഒരു തീരുമാനം എടുക്കാൻ പറ്റുന്നില്ല. നിങ്ങൾ ഈ കഥ വായിച്ചിട്ട് എന്നെ ഒന്ന് help ചെയ്യണം. ഈ കഥ രണ്ട് ഭാഗങ്ങൾ ആയിട്ടാണ് എഴുതിയിരിക്കുന്നത്. ആദ്യത്തെ ഭാഗം. നിങ്ങളുടെ response കിട്ടിയിട്ട് രണ്ടാം ഭാഗം ഞാൻ ഇടാം. ഈ രണ്ട് ഭാഗവും എഴുതിയിട്ടുണ്ട്.
അങ്ങിനെ വീട്ടിൽ ഇരിക്കുന്ന സമയത്താണ് പത്രത്തിൽ Tamil നാട്ടിൽ ഒരു യൂണിവേഴ്സിറ്റിയിൽ MA Notification കണ്ടത്. എങ്ങിനെയെങ്കിലും അവിടെ പോയി ചേരണം എന്ന ആഗ്രഹം എനിക്കുണ്ടായി. ചേട്ടനോട് ആദ്യം പറയാം എന്നാണ് വിചാരിച്ചത്. ചേട്ടൻ പറഞ്ഞാൽ അമ്മ ചിലപ്പോൾ സമ്മതിക്കും. പക്ഷെ തമിഴ് നാട്ടിൽ പോകാൻ ചേട്ടൻ സമ്മതിക്കുമോ എന്നാണ് അറിയാത്തത്. എന്റെ ആഗ്രഹത്തിന് ചേട്ടൻ അങ്ങിനെ എതിര് നിക്കാറില്ല.