കോകില മിസ്സ് 4 [കമൽ]

Posted by

അപ്രതീക്ഷിതമായി ക്ലാസ്സിലേക്ക് കയറി വന്ന വിദ്യ മിസ്സ്‌ അവനോട് ഉറക്കെ പറഞ്ഞു. ക്ലാസ്സിലെ ബഹളങ്ങൾ കുറഞ്ഞു. ജിതിൻ വിദ്യാ മിസ്സിനെ നോക്കി ചിരിച്ചു കൊണ്ട് എഴുന്നേറ്റു. അവരുടെ കണ്ണുകളിൽ പുഞ്ചിരിയും അധരങ്ങളിൽ പരിഭ്രമവും ആയിരുന്നു. തന്റെ തോന്നാലാവാം എന്ന് കരുതി ജിതിൻ പുറത്തിറങ്ങി. പടിയിറങ്ങി താഴേക്കുള്ള വളവിൽ ജിതിൻ നിന്നു. അവന്റെ ഉള്ളിൽ ഒരു ആന്തലുണ്ടായി. കോകില നഖം കടിച്ചു കൊണ്ട് അവന്റെ വരവും കാത്ത് നിൽപ്പുണ്ടായിരുന്നു. എന്തു കൊണ്ടോ അവന്റെ ദൃഷ്ടി ആദ്യം പതിഞ്ഞത് അന്നവൻ ചുംബനമുദ്രയർപ്പിച്ച ചുണ്ടുകളിലായിരുന്നു. അവന്റെ നോട്ടം കണ്ട് ഇഷ്ടമില്ലാത്തത് പോലെ അവൾ മുഖം തിരിച്ചു. അതു കണ്ട് ഉള്ളിൽ ഉരുണ്ടു കയറിയ കലി അടക്കിക്കൊണ്ട്‌ അവൻ കടന്നു പോകാൻ ഒരുങ്ങി.
“ജിത്തൂ, നില്ക്കു.”
“എന്താ മിസ്സെ, എന്നെ കത്രീന മാഡം അന്വേഷിക്കുന്നുണ്ട്. ഞാൻ പോട്ടെ.”
അവൻ ഔപചാരികമായ സ്വരത്തിൽ പറഞ്ഞു.
“മാഡമല്ല, ഞാനാ വിളിപ്പിച്ചേ.”
അവൻ പുരികം വളച്ച് താൽപര്യമില്ലാത്ത എന്തോ കേട്ടത് പോലെ അവളെ നോക്കി.
“എന്താ മിസ്സെ?”
“പൊട്ടിയത് കാണിച്ചേ…” കോകില അവന്റെ ചുണ്ടു പൊട്ടിയ ഭാഗത്ത്‌ വിരൽ കൊണ്ട് തൊടാൻ ശ്രമിച്ചപ്പോൾ അവൻ മുഖം വലിച്ചു. അവന്റെ ആ ചെയ്തി കണ്ട് അവൾ കൈ പിൻവലിച്ചു.
“സോറി മിസ്സെ. ഞാൻ കാണിച്ചത് അവിവേകമാണ്. പ്രായത്തിന്റെ തിളപ്പിൽ പറ്റിയതാണ്. ഞാൻ കാണിച്ചതിന്, അല്ല, ഞാൻ മിസ്സിനെ ചുംബിച്ചതിന് എനിക്ക് ഒരു ന്യായവും പറയാനില്ല. മിസ്സ് ഇപ്പൊ ഇവിടെ വച്ച് എന്റെ കരണം നോക്കി പൊട്ടിച്ചാലും ഞാൻ എതിര് പറയില്ല.”
അവൻ അവന്റെ കവിൾ കാട്ടി നിന്നു. കോകില ഒന്നും മിണ്ടാതെ താഴെ നോക്കി നിന്നു.
“മാപ്പ്. എല്ലാത്തിനും മാപ്പ്‌. ഞാനിനി മിസ്സിനെ ഒന്നും പറഞ്ഞു ശല്യപ്പെടുത്തില്ല. മിസ്സിന്റെ മനോവിഷമം എനിക്ക് അറിയാൻ പറ്റും. സോറി. മിസ്സ്‌ ഈ കാര്യം ആരോടും പറയാതിരുന്നതിന്, അതിനും നന്ദി. ഞാൻ ജന്മത്തിൽ മറക്കില്ല.”
ജിതിൻ കൈ കൂപ്പി. ഉള്ളിൽ അവൾക്കു വേണ്ടി കരുതി വച്ചിരുന്ന വാക്കുകൾ ഇതൊന്നുമായൊരുന്നില്ല. അവന്റെ മനസ്സിനുള്ളിലെ തടാകക്കരയിൽ കാത്തിരിക്കുന്ന ഒരപ്സരസ്സിനോട് തന്റെ മിടിക്കുന്ന ഹൃദയം കൈക്കുമ്പിളിൽ നീട്ടി അവളുടെ കണ്ണുകളിൽ നോക്കി അനുരാഗ ഗാനം പാടുവാൻ ആയിരുന്നു അവന്റെ ഉള്ളം തുടിച്ചത്. എന്നാൽ ഇനിയും താൻ സ്വാര്ഥനാകരുത് എന്ന ചിന്ത അവനെ മറ്റെന്തൊക്കെയോ പറയാൻ പ്രേരിപ്പിച്ചു. എന്നിട്ടും മുഖം കുനിച്ചു നിന്ന അവളുടെ കണ്ണുകളിൽ ഒരു മാത്ര കണ്ട മിഴിനീരിന്റെ അർത്ഥം മനസ്സിലാക്കാതെ അവൻ കുഴങ്ങി. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു. അവളെ തിരിച്ചു വിളിക്കണം എന്ന ചിന്ത അവൻ പണിപ്പെട്ട് അടക്കി സ്വന്തം മനസ്സിനെ കബളിപ്പിച്ചു. തിരിച്ചു ക്ലാസ്സിലേക്ക് കയറിച്ചെന്ന ജിതിൻ വിദ്യ മിസ്സിന്റെ അർത്ഥം വച്ചുള്ള നോട്ടം കണ്ടില്ലെന്ന് നടിച്ചു.
“ഒക്കെ ക്ലാസ്സ്, കീപ് ക്വയറ്റ് ഓക്കേ?” വെയർ ഇസ് ദി ക്ലാസ് ലീഡർ?” വെയർ ഇസ് അന്ന?”
“ഷീ വെന്റ് ടു ദി ടോയ്ലറ്റ് മിസ്സ്… “

Leave a Reply

Your email address will not be published. Required fields are marked *