“സോറി അച്ഛാ, കള്ളം പറയണം എന്ന് കരുതിയതല്ല. പിന്നെ, ഈ പറ്റിയത്തിന് പകുതി ഞാൻ കൂടെ ഉത്തരവാദിയാണ്.”
“മം…” പ്രഭാകരൻ നീട്ടി മൂളി.
“എനിക്ക് ഇതിന്റെ പുറകെ നടക്കാൻ താൽപര്യമില്ല അച്ഛാ. അച്ഛൻ ഇത് ആരോടും ചോദിക്കാനോ പറയാനോ നിൽക്കണ്ട. അമ്മയും അറിയണ്ട. ആ പാവം വെറുതെ ആധി പിടിക്കും. സ്നേഹിക്കുന്നവരുടെ കണ്ണു നിറയാതെ നോക്കേണ്ടത് നമ്മുടെ കടമയല്ലേ?”
“ഹും… ആരോടും ഒരു വഴക്കിനും പോവാത്ത ആള്, തനിക്കെന്തു പറ്റിയെടോ? ഏ, ഇതിനും മാത്രം? പിന്നെ ആധി അമ്മയുടെ മാത്രം സ്വകാര്യ സ്വത്തല്ല. ഞാൻ തന്നോട് അളവിൽ കൂടുതൽ സ്നേഹം കാണിക്കാത്തത് കൊണ്ടും നിന്നോട് അങ്ങനെ കൂടുതൽ സംസാരിക്കാത്തത് കൊണ്ടും എനിക്ക് നിന്നെപ്പറ്റി വേവലാതി ഇല്ലെന്നല്ല. എല്ലാ മാതാപിതാക്കളേയും പോലെ മകൻ നന്നാവണമെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരളാടോ ഞാനും.”
“അറിയാം അച്ഛാ. അതു കൊണ്ട് ഞാൻ തെക്കേപ്പാട്ടു പ്രഭാകരന് ഒരു വാക്ക് തരുന്നു. ജിത്തു നന്നായി പഠിക്കും. ആൻഡ് ഐ വിൽ മേക് യു പ്രൗഡ്. എനിക്ക് വേണ്ടി അച്ഛൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അച്ഛന് ജീവിതത്തിൽ അർഹിക്കുന്ന ഒരു റിട്ടയർമെന്റ്. വയസ്സായി ഇരിക്കുന്ന സമയത്ത് അച്ഛൻ ആഗ്രഹിക്കുന്ന സന്തോഷം. വിശ്രമം. അതു ഞാൻ സ്പോണ്സർ ചെയ്യുന്നു. ജിത്തൂന്റെ വാക്കാ.
പ്രഭാകരൻ തെല്ലൊരത്ഭുതത്തോടെ ജിത്തുവിനെ നോക്കി. തന്റെ മകന് അല്പം പക്വത കൈവന്നിരിക്കുന്നു എന്ന് തോന്നി ആ അച്ഛന്റെ ഉള്ളം നിറഞ്ഞു. പ്രഭാകരൻ അവന്റെ അടുത്തു നിന്നും എണീറ്റ് പോവാനൊരുങ്ങി.
“പിന്നെ, നിന്നെയിങ്ങനെ തല്ലു കൊള്ളിക്കാനല്ല ഞങ്ങൾ വളർത്തുന്നെ. ഇനിയെന്തെങ്കിലും കുരുത്തക്കേട് ഒപ്പിച്ചെന്നറിഞ്ഞാ…”
ജിത്തു അച്ഛനെ നോക്കി പുഞ്ചിരിച്ച് ഇല്ല എന്ന് കണ്ണടച്ചു കാട്ടി. ‘എന്റെ മോൻ നന്നായി വരും. കാക്കണേ ദൈവേ…’ പ്രഭാകരൻ നിറഞ്ഞ മനസ്സോടെ മുറി വിട്ടിറങ്ങി.
‘ഇനിയില്ല. ഇനി ഒന്നിനുമില്ല. ഞാൻ എവിടെ നിന്നാണോ വന്നത് അങ്ങോട്ടേക്ക് തന്നെ തിരിച്ചയ്ക്ക് ദൈവമേ…. ഇതോടെ കോകിലയുടെ ചാപ്റ്റർ തീർന്നു. അവൾ, അവൾ ഇനിയും വേദനിക്കുന്നത് കാണാനുള്ള കെൽപ്പെനിക്കില്ല.’
കൺകോണിലൂടെ ഒലിച്ചിറങ്ങിയ മിഴിനീരിന്റെ ചൂടാറും മുൻപ് അവൻ ഉറങ്ങി.
പിറ്റേന്ന്, സ്കൂൾ അസ്സംബ്ലിക്കിടയിൽ അവൻ പതിവ് പോലെ ആ മുഖം തിരഞ്ഞെങ്കിലും കാണാനായില്ല. പക്ഷെ, നിരാശകാമുകന്റെ മുഖപടം അവനിഷ്ടമായിരുന്നില്ല. അവന്റെ ശരീരം എത്ര ബാലിശമായിരുന്നെങ്കിലും, കൈമോശം വന്നു എന്ന് വിചാരിച്ച മനസ്സിന്റെ ദൃഢത അവൻ ഒറ്റ രാത്രി കൊണ്ട് തിരിച്ചു പിടിച്ചിരുന്നു. എന്നാലും സ്റ്റാഫ് റൂമിന് മുന്പിലെത്തിയപ്പോൾ അവളെ തിരഞ്ഞു നോക്കാൻ മനസ്സ് വെമ്പിയത് അവൻ കഷ്ടപ്പെട്ട് അടക്കിനിർത്തി. തന്റെ സുഹൃത്തിനെ പഴയത് പോലെ തിരിച്ചു കിട്ടിയതിൽ സോണിയും സന്തുഷ്ടനായിരുന്നു. തമ്മിൽ കണ്ടുമുട്ടിയപ്പോൾ തന്നെ പ്രണയവിഷയം സംസാരിക്കില്ലെന്ന് അവർ പരസ്പരം വാക്കു നൽകി. ക്ലാസ്സ് സമയത്ത് ഉറങ്ങിയും, പഠിപ്പിക്കാൻ വരുന്ന ടീച്ചര്മാരുടെ വടയും മുലയും കണ്ട് വെള്ളമിറക്കിയും അവർ സമയം തള്ളിനീക്കി. കെമിസ്ട്രി ക്ലാസ് അന്നും നാഥനില്ലാ കളരിയായിരുന്നു. ഇടക്ക് പലരും പല വഴിക്ക് മുങ്ങിയതും പൊങ്ങിയതും ഒന്നും അവർ ഗൗനിച്ചില്ല. അവരുടെ സന്തോഷം, അത് പങ്കിടാനോ മുറിഞ്ഞു പോകാതിരിക്കാനോ അവർ ശ്രദ്ധിച്ചു.
“ജിതിൻ, യൂ ആർ നീഡഡ് ഇൻ ദി പ്രിന്സിപ്പൽസ് ഓഫീസ്.”