“എൻറെ എൻഗേജ്മെൻറിന് നീ വരാതിൽ ഞാൻ എത്രമാത്രം വിഷമിച്ചു എന്ന് നിനക്കറിയാമോ?.. അതിൻറെ ദേഷ്യത്തിൽ ഞാൻ ഫോൺ വിളിക്കാതിരുന്നിട്ട് ഒറ്റ തവണയെങ്കിലും നീ എന്നെ ഇങ്ങോട്ട് വിളിച്ചോ?”
“ദേവു സോറി.. അത് മറന്നേക്ക്, അങ്ങനെയൊക്കെ സംഭവിച്ചു പോയി.”
ദേവു ബാഗിൽ നിന്നും ഒരു കല്യാണ ലെറ്റർ എടുത്ത് ഹരിക്ക് കൊടുത്തു കൊണ്ട് പറഞ്ഞു.
“അടുത്തമാസം 28ന് എൻറെ കല്യാണമാണ്.”
ഹരി അത്ഭുതത്തോടെ റാമിനെ നോക്കി.
റാം അതെയെന്ന അർത്ഥത്തിൽ ചിരിച്ചു.
“കല്യാണത്തിന് നീ വന്നില്ലെങ്കിൽ എൻറെ ഹണിമൂൺ ജയിലിൽ ആയിരിക്കും.. നിന്നെ കൊന്നിട്ട്.”
ഇതുകേട്ട് റാം ചിരിച്ചുകൊണ്ട് പറഞ്ഞു.
“അളിയാ ചതിക്കല്ലേ.. കല്യാണത്തിന് എത്തിക്കൊള്ളണേ..”
ഇത് കേട്ട് എല്ലാവരും പൊട്ടിച്ചിരിച്ചു.
ഒരു ലെറ്റർ നീലിമയ്ക്ക് കൊടുത്തുകൊണ്ട് ദേവു പറഞ്ഞു.
“നീയും അങ്ങെത്തിയേക്കണം.”
“ഞങ്ങൾ രണ്ടുപേരും ഉറപ്പായും അവിടെ കാണും.. അല്ലേ ഹരിയേട്ടാ?”
“അവൻ വന്നില്ലെങ്കിൽ ഞാൻ പറഞ്ഞതുപോലെ തന്നെ ചെയ്തിരിക്കും.”
അതുകേട്ട ഹരി പുഞ്ചിരിയോടെ ഒരു സിഗറ്റ് എടുത്ത് ചുണ്ടിൽ വച്ചു.
ഇത് കണ്ട ദേവ ദേഷ്യത്തോടെ അവനെ തുറിച്ചു നോക്കി. അവളുടെ നോട്ടം കണ്ട് അവൻ അബദ്ധം പറ്റിയത് പോലെ ചുണ്ടിൽ നിന്നും സിഗരറ്റെടുത്ത് പോക്കറ്റിലിട്ടു.
ഇതെല്ലാം ശ്രദ്ധിച്ചു കൊണ്ടിരുന്ന നീലിമ പറഞ്ഞു.
“ഉള്ളത് പറയാലോ.. ഹരിയേട്ടന് ഇത്തിരിയെങ്കിലും പേടിയുള്ളത് ദേവു ചേച്ചിയെ മാത്രമാണ്, ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നറിയാമോ ഈ സിഗരറ്റ് വലി കുറയ്ക്കാൻ, ഒന്ന് മൈൻഡ് പോലും ചെയ്തിട്ടില്ല. പക്ഷേ ചേച്ചിയുടെ ഒരു നോട്ടം മതി..”
അതുകേട്ട ദേവു പറഞ്ഞു.
“അത് എന്നോടുള്ള പേടി കൊണ്ടല്ല എന്നോടുള്ള സ്നേഹം കൊണ്ടാണ്.. നീയും ഇവനെയൊന്നും സ്നേഹിച്ച് നോക്ക് അപ്പോൾ നീ പറയുന്നതും ഇവൻ കേൾക്കും.
നീലിമ ഹരിയുടെ മുഖത്തേക്ക് നോക്കി. അവനും അവളെ തന്നെ നോക്കി ഇരിക്കുകയായിരുന്നു അപ്പോൾ.
. . . .
മൂന്നാറിലെ ശരീരത്തിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പും പഴയ ഓർമ്മകളും രാത്രി 12 മണി ആയിട്ടും ഹരിയെ ഉറങ്ങാൻ അനുവദിച്ചില്ല.
ഇന്നായിരുന്നു റാമിൻറെയും ദേവൂൻറെയും കല്യാണം. കല്യാണം കഴിഞ്ഞ് ആഡിറ്റോറിയത്തിൽ നിന്നും ഇറങ്ങുമ്പോൾ ഹരി കൂടെ വേണമെന്ന് ദേവുവിനും റാമിനും ഒരേ നിർബന്ധം. അവസാനം അവരുടെ നിർബന്ധത്തിനു വഴങ്ങി ഹരി അവർക്കൊപ്പം മൂന്നാറിലേക്ക് വന്നു. കൂടെ നീലിമയും വന്നു ഒരു കൂട്ടിന്.
ഹരി ചിന്തിച്ചു.