“ചേട്ടൻറെ സ്നേഹവും കെയറിങും എനിക്ക് എപ്പോഴും ഇങ്ങനെ കിട്ടുമല്ലോ.”
അവളുടെ വാക്കുകളിൽ ഇതുവരെ മാഞ്ഞുപോകാത്ത നീലിമയുടെ പ്രണയം അവൻ തിരിച്ചറിഞ്ഞു. ആ ഒരു നിമിഷം അവൻ സന്തോഷിക്കുകയും തൊട്ടടുത്ത നിമിഷം സന്തോഷം ഭയത്തിലേക്ക് വഴി മാറുകയും ചെയ്തു.
നീലിമ തന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് സത്യം മനസ്സിലാക്കിയപ്പോഴാണ് അവൻ സന്തോഷിച്ചത്, അതേസമയം ആ പ്രണയം ശരത്തേട്ടനും അച്ഛനും അറിഞ്ഞാൽ എന്തുണ്ടാകുമെന്ന് ചിന്തയാണ് അവനെ ഭയപ്പെടുത്തിയത്.
. . . .
ബാംഗ്ലൂർ എത്തി ഒരാഴ്ചയ്ക്ക് ശേഷമാണ് നീലിമ ഓഫീസിലേക്ക് ആദ്യമായി പോയത്. പനി കാരണം ഒരാഴ്ചയോളം ഫ്ലാറ്റിൽ തന്നെ ആയിരുന്നു.
അവൾ ബാംഗ്ലൂരിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസത്തോളം ആകുന്നു. ഓഫീസിലെ സ്റ്റാഫുകളെല്ലാരുമായി പരിചയത്തിലായി.
കമ്പനി സി ഇ ഒ യുടെ മകൾ എന്ന ബഹുമാനം എല്ലാവരിൽനിന്നും കിട്ടുന്നുണ്ട്.
ഓഫീസിൽ പോകാനായി ഒരുങ്ങി കഴിഞ്ഞപ്പോഴാണ് തൻറെ മൊബൈൽ കാണുന്നില്ല എന്ന് ഹരി അറിഞ്ഞത്. റൂമിലും ഹാളിലുമായി കുറച്ചുനേരം തപ്പിയപ്പോഴാണ് ആണ് തലേദിവസം രാത്രി ഫിലിം കാണാനായി നീലിമ തൻറെ മൊബൈലെടുത്ത കാര്യം ഹരി ഓർത്തത്.
അവൻ നീലിമയെ റൂമിലേക്ക് ചെന്ന് ഡോർ തുറന്നു കൊണ്ട് ചോദിച്ചു.
“നീലൂ എൻറെ മൊബൈൽ…”
അവന് വാക്കുകൾ പൂർത്തിയാക്കാനായില്ല.
പാൻറ് ധരിച്ച് അരക്ക് മുകളിൽ ബ്രാ മാത്രം ഇട്ടു കൊണ്ട് ടോപ്പും കയ്യിൽ പിടിച്ച് നിൽക്കുകയായിരുന്നു നീലിമ .
ഹരി പെട്ടെന്ന് ഡോർ തുറന്നപ്പോൾ എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ സ്തംഭിച്ചു നിന്നു പോയി. പിന്നെ പെട്ടെന്ന് തന്നെ കയ്യിലിരുന്ന ടോപ്പ് കൊണ്ട് മാറ് പൊത്തിപ്പിടിച്ചു തിരിഞ്ഞുനിന്നു.
ഹരി പെട്ടെന്ന് ഡോറടച്ച് അവിടെ നിന്നും തിരിച്ചു നടന്നു.
ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു അബദ്ധം പറ്റുന്നത്, ഇനി എങ്ങനെ നീലിമയെ ഫെയ്സ് ചെയ്യും എന്നറിയാതെ ഹരി കസേരയിലേക്ക് പോയിരുന്നു.
നീലിമയും ആകെ ചമ്മലിലായിരുന്നു, ഹരി ആ സമയത്ത് ഡോർ തുറക്കും എന്ന് അവളും കരുതിയിരുന്നില്ല.. ഹരി തൻറെ അർത്ഥം നഗ്നമേനി കണ്ടു എന്നോർത്തപ്പോൾ അവളുടെ മുഖത്ത് നാണം ഇരച്ചുകയറി.
ടോപ്പ് ധരിച്ച് കട്ടിലിൽ കിടന്ന അവൻറെ മൊബൈൽ എടുത്തു അവൾ ഹാളിലേക്ക് ചെന്നു.