അന്തർജ്ജനം [ആൽബി]

Posted by

ക്ഷേത്രവും അവിടുത്തെ ചിട്ടവട്ടവും മറ്റും പൊതുവാളും രാധാകൃഷ്ണനും
വിശദീകരിച്ചു.

എന്റെ സുമതിക്കുട്ടിയെ ഒന്ന് ഓടിച്ചാടി നിന്നൂടെ. പുതിയ സാറ് വന്നൂട്ടോ.പഴയപടി നടക്കില്ലെന്നു സാരം.

ഇതാണോ പുതിയ സാറ്,എന്തേലും ഉണ്ടേല് സാറ് പറയട്ടെ.ഇങ്ങോട്ട് ആരും ഏൽപ്പിച്ചിട്ടില്ല എന്നെ ഭരിക്കാൻ.പൊതുവാളിനെ നോക്കി ഒരു ഇഷ്ട്ടക്കേട്‌ മുഖത്തുവരുത്തി അവരും നടന്നകന്നു.

അല്ല അങ്ങ് മനസിലായില്ല.ആരാ അത്‌.

സാറെ ഇത് സുമതിക്കുട്ടി വാരസ്യാര്.
നമ്മൾ കൂടാതെ മൂന്നാമത്തെ ജീവനക്കാരി.ഓഫീസിലെ തിരക്ക് കഴിയുമ്പോൾ ശാന്തിയെയും ഒന്ന് സഹായിക്കും വിളക്കും പാത്രം മോറാനോക്കെ.പക്ഷെ പൊതുവാളും ആയി ഒത്തുപോവില്ല, കണ്ടാൽ കടിച്ചുകീറാനുള്ള ഭാവമാണ്.അല്ല നേരിട്ട് കണ്ടതല്ലേ.

വയസും പ്രായോം ആയില്ലേ.ഇപ്പോഴും ഇങ്ങനെ വഴക്കടിക്കണോ ചേട്ടാ.

എന്ത് ചെയ്യാനാ സാറെ.ആ പെണ്ണും പിള്ള വെറുതെയൊരോന്ന് പറഞ്ഞു വരും.മനുഷ്യന്റെ വായിൽ കോലിട്ട് കുത്തിയാൽ എന്താ ചെയ്യാ.

അതിന് പൊതുവാളും മോശമല്ലല്ലോ. രണ്ടിൽ ആരേലും വഴക്കിനു കാരണം ഉണ്ടാക്കിക്കോളും.

ഏതായാലും ഞങ്ങൾ ഇറങ്ങട്ടെ
രാധസാറെ.താമസം ദാമുവേട്ടന്റെ അടുക്കലാണ്.ഒരു വീട് നോക്കണം.
പറഞ്ഞ സമയം തന്നെ ജോലിയിൽ കയറാം.

മതി സാറെ,ആ സമയം ഈ നാടൊക്കെ കാണ്.ഒപ്പം നാട്ടുകാരേം ഒന്ന് അറിഞ്ഞിരിക്കാല്ലൊ.

പൊതുവാൾ രാജീവനെയും കൂട്ടി പോയത് കീശേരി മനക്കലേക്കാണ്.
“സാറെ ഈ വഴി വന്ന സ്ഥിതിക്ക് വാമനൻ തിരുമേനിയെ ഒന്ന് കണ്ടുകളയാം.കീഴ്‌വഴക്കം ഒന്നും ഇല്ല എങ്കിലും”

അതിനെന്താ കണ്ടിട്ട് പോവാം.
നമ്പൂതിരിക്ക് നായരെ കാണുമ്പോൾ ഒരിഷ്ട്ടക്കുറവ് തോന്നുവോ എന്തോ.

അതൊക്കെ ഞാൻ നോക്കിക്കോളാം സാറ് വന്നാട്ടെ.

കീശേരി മനക്കലെ ഉമ്മറത്ത് തെക്കുവശത്തായി കോലായിൽ അവർ ഇരിപ്പുറപ്പിച്ചു.തിരുമേനിയുടെ വക കുശലം പറച്ചിലുമൊക്കെയായി സമയം ഇഴഞ്ഞുനീങ്ങി.ക്ഷേത്രം ദേവസ്വം ഏറ്റെടുത്തതിന്റെ ചെറിയൊരു ഇഷ്ട്ടക്കേട്‌ ഇപ്പോഴും മുഖത്ത് നിഴലിക്കുന്നു.ഇടക്ക് അകത്തേക്ക് നീട്ടിവിളിച്ചു സംഭാരം അവശ്യപ്പെടുന്നുണ്ട്.അല്പം കഴിഞ്ഞ് അടുത്തുള്ള വാതിൽപ്പടിക്കൽ ഒരു മുരടനക്കം കേട്ട് രാജീവന്റെ ശ്രദ്ധ അങ്ങോട്ടായി.

പടിക്കൽ നിൽക്കുന്ന സ്ത്രീരൂപത്തെ കണ്ട് രാജീവൻ അന്തംവിട്ടു.
അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞു.
ഒരു ദേവതയുടെ മുഖകാന്തിയും ആകാരവടിവും.ഗിലയാദ് മലഞ്ചെരുവിലേക്ക് ഇറങ്ങിവരുന്ന കോലാട്ടിൻപറ്റത്തെപ്പോലെ കേശഭാരം.ഇണപ്രാവുകളെപ്പോലെയുള്ള കണ്ണുകളിൽ വിഷാദഭാവം.

Leave a Reply

Your email address will not be published. Required fields are marked *