അന്തർജ്ജനം [ആൽബി]

Posted by

അതിന് നിങ്ങൾ ക്ഷേത്രത്തിൽ കാണുന്നതല്ലെ.ഇപ്പൊ തിരുമേനി ഇവിടെ ഇല്ലെന്നും അറിയാം.വന്നിട്ട് നേരം കുറെ ആയതിന്റെ ലക്ഷണം ഉണ്ടല്ലോ സാറെ.

വാരസ്യാര് ഇപ്പൊ എന്തിനാ ഇവിടെ. ഇങ്ങോട്ട് ആരൊക്കെ വരും പോകും എന്നറിയാൻ ആരും ആരെയും ചട്ടം
കെട്ടിട്ടില്ല.

ഒരു ഉരുളി എടുക്കാൻ പറഞ്ഞു തിരുമേനി.ക്ഷേത്രത്തിലേക്ക് നേദ്യം തയ്യാറാക്കാൻ.ഞാൻ അതിന് വന്നതാണെ.

എങ്കിൽ അത്‌ ചെയ്യാ.രാജീവൻ പൊക്കൊളു.ഇവരെ നോക്കണ്ട.

ഇന്ദുക്കുഞ്ഞിന് നാവ് പുറത്തേക്ക് വരുമോ.എനിക്ക് മനസ്സിലാവും.

എന്ത് മനസ്സിലായിന്നാ.വന്ന കാര്യം കഴിഞ്ഞു പോവാൻ നോക്കുക. പിന്നാമ്പുറത്തേക്ക് വന്നാൽ ഉരുളി തന്നയക്കാം.വരിക.
!!!!!
കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.
ഇടക്ക് വഴിയിലും അമ്പലത്തിലും കാണുന്നവരുടെ അർത്ഥം വച്ചുള്ള നോട്ടം രാജീവ്‌ ശ്രദ്ധിക്കുന്നുണ്ട്. അന്ന് സുമതിയുടെ മുന്നിൽ പെട്ടതിൽപ്പിന്നെ ഇന്ദുവും രാജീവും ഒരകലം പാലിച്ചു.എങ്കിലും ഇടക്ക് അവർ കുളക്കടവിൽ കണ്ടുമുട്ടി.
പരസ്പരം ആശ്വസിപ്പിച്ചു.ഇന്ദു നൽകുന്ന ധൈര്യം അതായിരുന്നു അവന്റെ ഊർജം.അവൾക്ക് തോൽക്കാൻ മനസ്സില്ലായിരുന്നു. കിട്ടാൻ കൊതിക്കുന്ന നല്ല നാളുകൾ അവൾക്ക് എന്തും നേരിടാൻ കരുത്തുനൽകി.

“സാറെ എന്താ ഇന്ദിരക്കുഞ്ഞുമായി.
ആ സുമതിപ്പെണ്ണ് ഓരോന്ന് പറഞ്ഞു നടക്കുന്നുണ്ട്.”പൊതുവാളിന്റെ
സ്റ്റാളിനടുത്ത് സംസാരിക്കുകയാണ് അവർ.ഒപ്പം രാധാകൃഷ്ണനും സമയം സന്ധ്യയോട് അടുക്കുന്നു.തൊഴാൻ
ആളുകൾ വന്നുതുടങ്ങി.ചിലർ രാജീവനെ കാണുമ്പോൾ അടക്കം പറഞ്ഞു ചിരിക്കുന്നുണ്ട്.

ഞാൻ കാണുന്നുണ്ട് പൊതുവാളെ,
ചിലരുടെ അടക്കിപ്പിടിച്ചുള്ള നോട്ടവും പറച്ചിലും.

ഡോ പൊതുവാളെ, പറഞ്ഞത് സുമതിയല്ലേ.അവളുടെ സ്വഭാവം അറിയരുതോ.ഒന്നിന് നൂറായി പറയുന്ന സാധനം ആണവൾ.
നാട്ടുകാർക്ക് സാറിനോടുള്ള മതിപ്പിന് ഒരു കുറവും ഇല്ല.അവളെ അറിയുന്ന ആരേലും ഇതൊക്കെ കേട്ടാ വിശ്വാസിക്കുവോ.

അതും നേരാ രാധസാറെ.
ഏതായാലും കൊച്ചു സാറിനോട് ഒന്നേ ഈ വയസ്സന് പറയാനുള്ളൂ.
ഇതിൽ എന്തേലും സത്യമുണ്ടേൽ കൈവിട്ടുകളയരുത് അതിനെ.
ക്ഷേത്രനടയിൽ നിക്കുമ്പോ ദേവി എഴുന്നെള്ളി നിൽക്കുവാണോ എന്ന് തോന്നുമെനിക്ക്. തിരുമേനിയുടെ കാൽക്കീഴിൽ കിടന്ന് നശിക്കുന്ന ഒരു
ജന്മം.അതിനെ ആ പടുകുഴിയിൽ നിന്നു രക്ഷിക്കാനായാൽ പുണ്യം കിട്ടും.

മ്മം,ഒന്ന് മൂളുകമാത്രം ചെയ്തു രാജീവ്‌.”പിന്നെ രാധസാറെ ഉത്സവം ഇങ്ങടുക്കാറായി.എന്തൊക്കെയാ നമ്മുടെ ഭാഗത്തുനിന്ന് വേണ്ടതെന്നു വച്ചാൽ ഒന്ന് പറയണം.ചിട്ടവട്ടങ്ങൾ തെറ്റെരുതല്ലൊ”

അതിനെന്താ സാറെ,നമ്മളീ ഉത്സവം ഭംഗിയാക്കും.

അതെ,സാറിവിടെ വന്നിട്ടുള്ള ആദ്യ ഉത്സവം അല്ലെ.കേമം ആവും,
ആക്കണം.

Leave a Reply

Your email address will not be published. Required fields are marked *