ശ്രീ പറഞ്ഞതിലും കാര്യം ഉണ്ട്. ഞാൻ തിരിഞ്ഞു നടന്നു.
” ഹരിയേട്ടാ.. ”
ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവൾ കുളത്തിൽ നിന്നും ഒരാമ്പൽ പൂ പറിക്കുകയായിരുന്നു. അവൾ ആ പൂവ് എനിക്ക് തന്നിട്ട് പറഞ്ഞു.
” ഹരിയേട്ടാ, എന്റെ ആഗ്രഹം സാധിച്ചു തന്നതിന്, എനിക്ക് സ്വർഗം സമ്മാനിച്ചതിന്, എനിക്ക് തിരികെ തരാൻ ഇത് മാത്രമേ ഉള്ളു ” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
ഞാൻ ആ പൂവ് വാങ്ങിയിട്ട്, ശ്രീയുടെ കണ്ണിൽ ഉമ്മ വെച്ചു.
” മാഷേ, മതി ചെല്ല് ഇല്ലേൽ വീണ്ടും വൈകും. ” അത് പറഞ്ഞപ്പോൾ ഒരു കുസൃതിചിരി അവളിൽ ഉണ്ടായിരുന്നു.
ഒന്ന് കൂടി അമർത്തി ചുംബിച്ചിട്ട് ഞാൻ തിരികെ നടന്നു. ആദ്യ സംഗമത്തിന്റെ ഷീണം മൂലം ആവണം റൂമിൽ എത്തി കിടന്നപ്പോഴേ ഉറങ്ങിപ്പോയി.
” എടാ എഴുന്നേൽക്കേടാ, സമയം എന്തായി എന്നറിയോ? “
“അമ്മാ ഒരു അഞ്ചുമിനിറ്റ് “
” oh ഇള്ളാ കുഞ്ഞല്ലേ, അഞ്ചു മിനിറ്റ് പത്ത് മിനിറ്റ് എന്നൊക്കെ പറഞ്ഞു കിടക്കാൻ, എഴുന്നേൽക്കെടാ ദേ നിന്നെ മുത്തശ്ശി ഒക്കെ കാത്ത് നിക്കുകയാ “
അത് കേട്ടപ്പോൾ ഞാൻ ചാടി എഴുന്നേറ്റു. അപ്പോഴാണ് എനിക്ക് ശ്രീയെ കുറിച്ചും ഇന്നലെ നടന്ന സംഭവും എല്ലാം ഓർമ വന്നത്.
” ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് താഴേക്കു വരാം “
” ha, വേഗം വേണം ”
ഞാൻ ഒന്ന് പുഞ്ചിരിചിട്ട് ബാത്‌റൂമിലേക്ക് കയറി.
തലവഴി വെള്ളം വീണപ്പോൾ ദേഹം മുഴുവൻ നീറി. ശരീരം മുഴുവൻ മുറിഞ്ഞിട്ടുണ്ട്. ഇന്നലത്തേതിന്റെ ബാക്കി പത്രം. നെഞ്ചിൽ തൊട്ടപ്പോൾ ഒരു സുഖമുള്ള നീറ്റൽ. ശ്രീയുടെ പല്ലിന്റെ പാട് അവിടെ ചുവന്നു കിടക്കുന്നു. വേഗം കുളിച്ച് ഒരു മുണ്ടും ഷർട്ടും വാരി ചുറ്റി ഇറങ്ങി.
വീട്ടിലെ സകല റൂമിലും കയറി ഇറങ്ങി, എല്ലാവരേം കണ്ടു പക്ഷെ ശ്രീയെ മാത്രം കണ്ടില്ല. ആരോടാ ഒന്ന് ചോദിക്കുക.
” കൊറേ നേരം ആയല്ലോ, നീ ആരെയാ നോക്കുന്നേ? “
“അമ്മ, അമ്മേ ഞാനെ നമ്മുടെ ശ്രീക്കുട്ടിയെ നോക്കുകയായിരുന്നു. അമ്മ കണ്ടോ അവളെ?? “
അത് കേട്ടപ്പോൾ അമ്മയുടെ മുഖം വാടിയോ?
” ആ കൊച്ചിന്റെ കാര്യം കഷ്ടമാണ്. അന്ന് നമ്മൾ ഇവിടുന്ന് ഇറങ്ങിപ്പോയില്ലേ, അന്ന് നീ പിണങ്ങി പോയത് ആമ്പൽ കുളത്തിന്റെ അവിടേക്ക് ആണെന്ന് ഓർത്ത് നിന്റെ കാണാനോ മറ്റോ പോയതാണ് അവൾ. കാൽവഴുതി വീണ്…… അന്ന് നടന്ന ബഹളം കാരണം ആരുംഅവളെ തിരക്കിയില്ല. വൈകുന്നേരമാ കണ്ടത്. “
അമ്മ എന്തോ കളി പറയുകയാണ് എന്നാണ് എനിക്ക് തോന്നിയത്. അപ്പോഴാണ് ഭിത്തിയിൽ മുത്തശ്ശന്റെയും അച്ഛന്റെയും ഒക്കെ ഫോട്ടോയുടെ അരികിൽ മറ്റൊരു ഫോട്ടോ കണ്ണിൽ പെട്ടത്. കവിളിൽ കാക്കാപ്പുള്ളിയുള്ള ഒരു പതിനഞ്ചു വയസുകാരിയുടെ മാലയിട്ട ഫോട്ടോ. എന്റെ ശ്രീയുടെ….
അപ്പൊ ഇന്നലെ നടന്നതൊക്കെ സ്വപ്നമായിരുന്നോ??, എന്റെ കണ്ണിൽ ഇരുട്ട് കയറുന്നു, ഞാൻ റൂമിലേയ്ക്ക് ഓടി, പുറകിൽ നിന്ന് അമ്മ വിളിക്കുന്നത് അവ്യക്തമായി കേൾക്കാം. റൂമിൽ കയറി എന്റെ ഷർട് വലിച്ചൂരി നിലക്കണ്ണാടിക്ക് മുന്നിൽ നിന്നു. അല്ല എന്റെ നെഞ്ചിൽ അവൾ കടിച്ചതിന്റ പാട് ഇപ്പോഴും ചുവന്നു കിടക്കുന്നുണ്ട്. എന്താ നടക്കുന്നത് എന്നറിയാതെ ഞാൻ തളർന്ന് ആ കട്ടിലിലേക്ക് ഇരുന്നു.
അപ്പോൾ ആ മേശപ്പുറത്ത് ഇരുന്ന്, ഇന്നലെ അവൾ എനിക്ക് സമ്മാനിച്ച ആമ്പൽ പൂവ് എന്നെ നോക്കി ചിരിച്ചുവോ????