പിന്നിലെ അനക്കം കേട്ടിട്ടാവണം അവൾ ഒന്ന് തിരിഞ്ഞു നോക്കി. ആ മുഖം, നിലാവിന്റെ വെട്ടത്തിൽ ഞാൻ വ്യക്തമായി കണ്ടു. മറ്റൊരു പൂർണ ചന്ദ്രൻ ഉദിച്ചത് പോലെ എന്നൊക്കെ പറഞ്ഞുകേട്ടിട്ടേ ഉള്ളൂ. ആദ്യമായി ആണ് നേരിൽ കാണുന്നേ.
എന്നെ കണ്ട അമ്പരപ്പ് അവളുടെ മുഖത്തും ഉണ്ട്. ആ അമ്പരപ്പ് മാറിയപ്പോൾ അവൾ എന്നെ നോക്കി പുഞ്ചിരിച്ചു, അവളുടെ കവിളിൽ ഒരു നുണക്കുഴി തെളിഞ്ഞു, Oh അത് പെണ്ണിന്റെ അഴക് തെല്ലൊന്നും അല്ലാ കൂട്ടിയെ. ആ നുണക്കുഴിക്ക് താഴെയായി ഒരു കാക്കാപ്പുള്ളി.
“ശ്രീ, എന്റെ ശ്രീക്കുട്ടി ” ഞാൻ എന്നോട് തന്നെ പറഞ്ഞു. ശ്രീദേവി. വല്യച്ഛന്റെ മോൾ, ആ വീട്ടിൽ എന്നെ മനുഷ്യനായി കണ്ടിരുന്ന, സ്നേഹിച്ചിരുന്ന ചുരുക്കം ചിലരിൽ ഒരാൾ, എന്റെ സമപ്രായക്കാരി, സ്കൂളിൽ എനിക്ക് ഉണ്ടായിരുന്ന ഏക സുഹൃത്ത്, അന്ന് തറവാടിന്റെ പടി ഇറങ്ങുമ്പോൾ എനിക്കു യാത്ര പറയാൻ ഉണ്ടായിരുന്ന ഏക വ്യക്തി, അങ്ങനെ അങ്ങനെ എനിക്ക് എന്തെല്ലാമോ ഒക്കെ ആയിരുന്നവൾ.
” ഹലോ മാഷേ, സ്വപ്നം കാണുവാണോ?”
അവളുടെ ചോദ്യം ആണ് എന്നെ ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. അവൾ എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് നിൽക്കുന്നു. ഞാൻ ചമ്മിയ ഒരു ചിരി പാസ്സാക്കി.
” ഹരിക്ക് എന്നെ മനസ്സിലായോ? “
എന്തോ വലിയ കുഴക്കുന്ന ചോദ്യം ചോദിച്ച ഭാവത്തിൽ അവൾ എന്നെ നോക്കി.
“ശ്രീ “
” ഹേ, ഈ കാലം കൊണ്ട് എനിക്ക് മാറ്റം ഒന്നും വന്നില്ലേ?? “
എന്റെ ഉത്തരം കേട്ട് നല്ല അത്ഭുതത്തോടെയും തെല്ല് സങ്കടത്തോടെയും അവൾ അവളുടെ ശരീരത്തിലേക്ക് തന്നെ നോക്കി ക്കൊണ്ട് എന്നോട് ചോദിച്ചു.
അപ്പോഴാണ് അവളെ ഞാൻ ആകമാനം ഒന്ന് ശ്രദ്ധിച്ചേ. പെണ്ണ് വല്ലാതെ മാറിയിരിക്കുന്നു, മുഖത്തിന് ഒക്കെ നല്ല തുടിപ്പ് വന്നിട്ടുണ്ട്, പണ്ട് എല്ല് പോലെ ഇരുന്നവളുടെ ശരീരം ഇപ്പോ കൊത്തി നിർത്തിയ ശിൽപം പോലെ ആയിരിക്കുന്നു. അന്ന് ആമ്പൽ മൊട്ട് പോലെ കൂമ്പി ഇരുന്ന അവളുടെ മാറിടങ്ങൾ ഇപ്പോ മുഴുത്ത ഒരു താമര മൊട്ടിന്റെ അത്ര വലിപ്പം വെച്ചിരിക്കുന്നു. അത്യാവശ്യം ഒതുക്കം ഉള്ള വയർ, എന്നാൽ ഒട്ടും ഒതുക്കം ഇല്ലാത്ത അരക്കെട്ട്, ആഫ്‌സാരി ധരിച്ചിരുന്നതിനാൽ അവളുടെ തുടയുടെ മുഴുപ്പ് വ്യക്തമായില്ല. ആ നിലാവിന്റെ വെട്ടത്തിൽ അവളെ കാണാൻ സ്വർഗത്തിൽ നിന്നും വഴി തെറ്റി വന്ന അപ്സരസിനെ പോലെ ഉണ്ട്.
“എത്ര കൊല്ലം കഴിഞ്ഞാലും, എന്റെ ശ്രീയെ തിരിച്ചറിയാൻ എനിക്ക് ആ കവിളിലെ കാക്കപുള്ളിയും കാപ്പിപ്പൊടി കണ്ണുകളും മാത്രം മതി” ഞാൻ മറുപടി നൽകിയപ്പോൾ അവളുടെ അവളുടെ മുഖം ഒന്ന് തുടുത്തുവോ??
“എന്റെ ശ്രീ?? ”
ഞാൻ പറഞ്ഞ വാചകത്തിൽ നിന്ന് ഈ രണ്ടു വാക്കുകൾ മാത്രം ആവർത്തിച്ച് ഒരു ചോദ്യഭാവത്തിൽ എന്നെ നോക്കി. അപ്പോൾ തെല്ല് നാണവും അതിലേറെ കുസൃതിയും ആ കാപ്പിപ്പൊടി കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു.