പലവുരു ഞാന്‍ കേട്ടിട്ടുള്ള പാട്ട്; കണ്ടിട്ടുള്ള പാട്ട്. ഗാനഗന്ധര്‍വ്വന്റെ സ്വരമാധുരിയില്‍ ഞാന്‍ ലയിച്ചിരുന്നിട്ടുള്ള ഗാനം. ലക്ഷ്മിയുടെ വശ്യസൌന്ദര്യം ആവോളം ഉപയോഗിച്ച് ചിത്രീകരിച്ച ഗാനം. പക്ഷെ ഇവിടെ, അതിനെയെല്ലാം വെല്ലുകയാണ് ആന്റി! ആന്റിയുടെ മദഭരരൂപം പോലെതന്നെ വശ്യതയാര്‍ന്ന ആലാപനം. ഇത്ര മനോഹരമായി പാടാനുള്ള കഴിവ് ആന്റിക്കുണ്ടയിരുന്നോ? ഗന്ധര്‍വ്വന് മാത്രം അവകാശപ്പെടാന്‍ സാധിക്കുന്ന ആലാപന മാധുര്യത്തിന് ആന്റി വെല്ലുവിളി ഉയര്‍ത്തുന്നോ? ഈ സൌന്ദര്യം ഇതിന്റെ സീനില്‍ അഭിനയിച്ച നടിക്ക് പോലും ഇല്ല. മതിമറന്ന്, കണ്ണുകള്‍ പൂട്ടിയിരുന്നുപോയി ഞാന്‍. അടഞ്ഞ നേത്രങ്ങള്‍ക്ക് മുന്‍പില്‍ മന്ദമായി ഒഴുകുന്ന പുഴയിലെ പാറക്കൂട്ടങ്ങളില്‍ എന്റെ നെഞ്ചിലേക്ക് ചാരിക്കിടക്കുന്ന മീര! അവളെ എന്റെ കരങ്ങള്‍ കൊണ്ട് ചുറ്റിവരിഞ്ഞ് വിറകൊള്ളുന്ന അധരങ്ങളിലേക്ക് ചുണ്ടുകള്‍ കൊണ്ട് മുദ്രണം ചെയ്യുന്ന ഞാന്‍..
“ഹൂ..ചളിയായി അല്ലെ” ആന്റിയുടെ സ്വരം എന്നെ ഉണര്‍ത്തി. പാട്ട് തീര്‍ന്നുകഴിഞ്ഞിരുന്നു. അത്ഭുതാദരവുകളോടെ ഞാന്‍ ആന്റിയെ നോക്കിയിരുന്നുപോയി.
“ഒന്നും പറയണ്ട. എനിക്കറിയാം. പാവം ദാസേട്ടന്‍ ഇതെങ്ങാനും കേട്ടാല്‍ എന്നെ ഒളക്കയ്ക്കടിക്കും” മൊബൈല്‍ മാറ്റി വച്ചിട്ട് ആന്റി ഒരു കൌമാരിക്കാരിയുടെ പ്രസരിപ്പോടെ ചിരിച്ചു.
“ആന്റി യു ആര്‍ ആന്‍ അമേസിംഗ് സിങ്ങര്‍..അയാം സ്പീച്ച്ലെസ്സ്…റിയലി” ഞാനറിയാതെ എന്റെ മനസ്സ് വാക്കുകള്‍ പൊഴിച്ചു.
“യ്യോ ഇംഗ്ലീഷ്; നമ്മളൊരു പാവാണേ; മലയാളം പറയടാ ചെക്കാ” ഈശ്വരാ വീണ്ടും ആ കൊല്ലുന്ന ചിരി. ഞാനും ചിരിച്ചു; ഇത്തവണ മനസ്സ് തുറന്നുതന്നെ. ഒരു ഗാനഭ്രാന്തനാണല്ലോ ഞാന്‍.
“ആന്റി എന്നെ ഞെട്ടിച്ചു. ഉഗ്രന്‍ ഗാനം. ദാസേട്ടനെ കടത്തിവെട്ടിയോന്നു സംശയം” ആത്മാര്‍ത്ഥതയോടെ തന്നെയായിരുന്നു എന്റെ സംസാരം. ദാസേട്ടനെ കടത്തിവെട്ടി എന്നൊക്കെയുള്ള പ്രയോഗം പക്ഷെ ആന്റിയോടുള്ള എന്റെ തീവ്രമായ ഭ്രമത്തിന്റെ അനുരണനം മാത്രമായിരുന്നിരിക്കണം. ഒരാളോട് സീമാതീതമായ ആരാധന തോന്നുമ്പോള്‍ അയാളില്‍ ഒരു ഊനവും നമ്മുടെ മനസ്സ് കണ്ടെത്തുകയില്ല. ആന്റി എന്റെയുള്ളില്‍ ഒരു പ്രതിഷ്ഠയായി മാറിക്കഴിഞ്ഞിരിക്കുന്നു; മറ്റു സകലരെയും സകലതിനെയും പുറംതള്ളിക്കൊണ്ട്.
“പോടാ; ഭംഗിയായി കളിയാക്കാന്‍ നീ മിടുക്കനാണ്”
“അല്ല ആന്റി, സത്യമാണ്. ആന്റിയുടെ ശബ്ദവും ആലാപനവും പെര്‍ഫെക്റ്റ് ആയിരുന്നു”
എന്റെയാ പുകഴ്ത്തല്‍ ആന്റിയുടെ മനസിനെ സ്പര്‍ശിച്ചു എന്ന് ആ മുഖത്ത് പടര്‍ന്നുപിടിച്ച കുങ്കുമച്ഛവിയില്‍ നിന്നും ഞാന്‍ മനസിലാക്കി. പുകഴ്ത്തുകയായിരുന്നില്ല ഞാന്‍, പറഞ്ഞത് ആത്മാര്‍ഥമായിത്തന്നെയായിരുന്നു.
“ചിലതൊക്കെ ഒക്കും. ഇതാണ് പാടിയതില്‍ കുറെയെങ്കിലും ശരിയായത്. എനിക്ക് ആ സിനിമയും പ്രത്യേകിച്ച് ഈ ഗാനരംഗത്തെ സീനുകളും ഒത്തിരി ഇഷ്ടമായോണ്ടാകും” കുസൃതി വിട്ടു ഗൌരവഭാവത്തോടെ ആന്റി പറഞ്ഞു.