മ്മ്, ഇന്ന് രാവിലെകൂടി ടീച്ചറ് പറഞ്ഞിരുന്നു.കാര്യം എന്താണെന്ന് അവർക്കും അറിയില്ല.
ജീവിതം ഒരു സമസ്യയാണ് ശംഭു.
അതിന്റെ ഉത്തരങ്ങൾ വിചിത്രവും.
നാം കണ്മുന്നിൽ കാണുന്നതാവില്ല യാഥാർഥ്യം.അതുകാണാൻ ആരും ശ്രമിക്കാറുമില്ല.മറ്റൊരുവിധത്തിൽ പറഞ്ഞാൽ ചിലർ യാഥാർഥ്യങ്ങളുടെ മുകളിൽ ഒരു മൂടുപടം തീർക്കുന്നു.
അവരിൽ ഒരുവളാണ് ഞാനും.
ഇങ്ങനെ പറഞ്ഞാൽ എനിക്കൊന്നും കേറില്ല ചേച്ചി.തെളിച്ചു പറ.
പറയാം.പക്ഷെ അതിനുശേഷം എന്റെ ചില ചോദ്യങ്ങൾക്ക് നീയും മറുപടി തരണം.
ശ്രമിക്കാം,പറ്റുന്നതാണേൽ.അന്നത്തെപ്പോലെ ഒന്നും ചോദിച്ചേക്കല്ലേ പെട്ടുപോകും.
ആലോചിക്കാം.നിനക്കറിയുവോ എന്റെ വീട് ഒരു സ്വർഗമാണ് അന്നും ഇന്നും.ഒരുപാട് സ്വപ്നം കണ്ട് ഒരു ആഘോഷമായി നടത്തി എന്റെ കല്യാണം.നല്ലൊരു വീട്ടിലേക്ക്.ആ സ്വർഗം വിട്ടുപോരുമ്പോൾ എന്റെ മനസ്സ് നിറയെ നല്ലൊരു കുടുംബജീവിതം,അതായിരുന്നു അവരുടെ ആഗ്രഹവും.
കിട്ടാവുന്നതിൽ ഏറ്റവും ഉത്തമം എന്ന് തോന്നിയ വീട്ടിലേക്ക് അവർ എന്നെയയച്ചു.മറ്റൊരു ഏദൻ തോട്ടത്തിലെക്ക്.പക്ഷെ……
എന്തിനാ ചേച്ചി ഒരു മുഖവുര.
പിന്നെന്താ ഒരു പക്ഷെ.
ജീവിതത്തിന്റെ വസന്തങ്ങൾ സ്വപ്നം കണ്ട പെണ്ണിന് കിട്ടിയത് മുള്ളുകൾ
അതായിരുന്നു എന്റെ ജീവിതം.
എനിക്കൊന്നും മനസ്സിലാവുന്നില്ല ചേച്ചി.ഇതിനുംമാത്രം എന്താ ഉണ്ടായേ
നിനക്കറിയാല്ലോ ശംഭു,അച്ഛനും അമ്മയും ഗായത്രിയും, നീയും അടങ്ങുന്ന കുടുംബം ഒരു സ്വർഗം പോലെ തിളക്കമുള്ള ഇടം.അവിടെ ഒരു ചെകുത്താൻ വന്നുപെട്ടാലോ ആലോചിച്ചിട്ടുണ്ടോ നീയ്.
ചേച്ചി എനിക്ക് അങ്ങോട്ട് പിടികിട്ടുന്നില്ല.
അവനാണ് ആ സ്വർഗ്ഗത്തിലെ വിഷവിത്ത്.ഗോവിന്ദ്.അതാണെന്റെ പ്രശനവും.
ചേച്ചിയിതെന്താ പറയുന്നെ.ചേച്ചിക്ക് എങ്ങനെ അറിയാം.
നിനക്കറിയാല്ലോ വിവാഹശേഷം ഞങ്ങളുടെ ജീവിതം.ആദ്യ കാലങ്ങളിൽ എന്റെ സന്തോഷത്തിന്
അതിരില്ലായിരുന്നു.നല്ല കുടുംബം. യോഗ്യനായ ഭർത്താവ്.ഏതൊരു പെണ്ണും ചെന്നുകേറാൻ കൊതിക്കുന്ന കുടുംബം.